ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 6 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ)
ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്
Gvhss Cherpu.jpg
വിലാസം
തൃശു൪

ചേർപ്പ് പി.ഒ,
തൃശു൪
,
680561
സ്ഥാപിതം1976 - 06 - 1976
വിവരങ്ങൾ
ഫോൺ04872342123
ഇമെയിൽgvhsscherpu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,‌English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ ടി.ആർ,
ലിനി‌‌ എൽസൺ വർഗ്ഗീസ്
പ്രധാന അദ്ധ്യാപകൻമോളി സി വി
അവസാനം തിരുത്തിയത്
06-03-2019Geethacr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം എന്ന‌ു വിശേഷിപ്പിക്കപ്പെട‌ുന്ന, പ‌ൂരങ്ങള‌ുടെ നാടായ ത‌ൃശ്ശിവപേര‌ൂരിൻറെ ഹ‌ൃദയഭാഗത്തിന‌ു തെക്ക് നഗരത്തിൽ നിന്ന് 10 കി. മീ. അകലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെര‌ുമ്പിള്ളിശ്ശേരി സെൻററിൽ നിന്നും ഏകദേശം 100 മീറ്റർ ഉള്ളിലേക്ക് കൊടുങ്ങല്ലൂർ-തൃപ്രയാർ എന്നീ പ്രധാന പാതകൾക്ക് മ‌ുഖാമ‌ുഖമായി സ്ഥിതിചെയ്യ‌ുന്ന കെട്ടിട സമ‌ുച്ചയമാണ് ജി. വി. എച്ച്. എസ്. എസ്. ചേർപ്പ് എന്ന ഈ വിദ്യാമന്ദിരം - അഥവാ "ഗ്രാമോദ്ധാരണം സ്കൂൾ". വിദ്യാ ദാതാവായ ശ്രീ തിരുവ‌ുള്ളക്കാവ് ധർമ്മശാസ്താവ് അന‌ുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞ‌ുകൊണ്ട് ഈ വിദ്യാലയത്തിനഭിമ‌ുഖമായി ക‌ുടികൊള്ള‌ുന്ന‌ു.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

ചരിത്രം സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ച‌ുവന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി ര‌ൂപം കൊണ്ടിരിക്ക‌ുന്നത്. കൊച്ചിയിൽ ഷൺമ‌ുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മ‌ുൻപ് 1938-ൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവ‌ും ജനകീയഭരണവ‌ും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി. അന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായി. അദ്ദേഹമാണ് ചേർപ്പിലെ സാംസ്‌കാരിക പാരമ്പര്യവ‌ും ജനകീയാവശ്യവ‌ും മ‌ുൻനിർത്തി പെര‌ുമ്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം ത‌ുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്. അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്‌ത പഞ്ചായത്ത് രാജ് എന്ന സ്വപ്‌നം ഇവിടെ സഫലമായി. ഈ കേന്ദ്രത്തിൽ ന‌ൂൽ ന‌ൂൽപ്പ്, ഖാദി നെയ്‌ത്ത്, സോപ്പ‌് നിർമ്മാണം, മരപ്പണി, കടലാസ്സ് നിർമ്മാണം, തേനീച്ച വളർത്തൽ തുടങ്ങിയ വിവിധതരം ക‌ുടിൽ വ്യവസായങ്ങൾ നിലവിൽ വന്ന‌ു. "കൊച്ചിയിലെ വാർദ്ധ "എന്ന് ഈ ഗ്രാമം അറിയപ്പെട്ട‌ു. പിൽക്കാലത്തെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാൻ യേശ‌ുദാസൻ വ‌ൃക്ഷങ്ങള‌ും മറ്റ‌ും നട്ട‌ു പിടിപ്പിച്ച‌ു. കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്നീ വ്യവസായങ്ങൾ, ന‌ൂൽന‌ൂൽപ്പ്, നെയ്‌ത്ത് എന്നിവ ഇന്ന‌ും ഇവിടെ ത‌ുടർന്ന‌ുവര‌ുന്ന‌ു. ഈ വിദ്യാലയത്തിന് "ഗ്രാമോദ്ധാരണം സ്‌ക്ക‌ൂൾ" എന്ന‌ു പേര‌ു വര‌ാന‌ുളള കാരണവ‌ും ഇത‌ുതന്നെ. പിന്നീട് സർക്കാരിന്റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസ‌ും സ്ഥാപിതമായിര‌ുന്ന‌ു. 1949-ൽ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആരംഭം എന്ന നിലയിൽ ഒരു പ്രൈമറി സ്‌ക്ക‌ൂള‌ും അധ്യാപക പരിശീലനകേന്ദ്രവ‌ും ആരംഭിച്ചു. മഹാത്മജി സ്ഥാപിച്ച വാർദ്ധയിലെ സേവാസംഘത്തിൽ പരിശീലനം നേടിവന്ന ടി. ശേഖരവാര്യർ അടക്കം ആറ‌ുപേർ അന്ന് ഇവിടെ അധ്യാപകരായിര‌ുന്ന‌ു. 1976-ൽ ഇവിടെ പ്രവർത്തിച്ചിര‌ുന്ന അധ്യാപക പരിശീലന കേന്ദ്രം നിർത്തലാക്കിയപ്പോൾ അധ്യാപകരെ നിലനിർത്ത‌ുന്നതിന‌ുവേണ്ടി ഇത് ഒരു ഹൈസ്‌ക്ക‌ൂൾ ആയി ഉയർത്ത‌ുകയാണ് ഉണ്ടായത്. ഈ സർക്കാർ ഉത്തരവ് അധ്യയനവർഷം ആഗസ്തിലാണ് പ്രാബല്യത്തിൽ വന്നത്. ആദ്യ വർഷത്തെ എസ്. എസ്. എൽ. സി. വിജയ ശതമാനം പ‌ൂജ്യമായിര‌ുന്ന‌ു. 1977-ൽ പ്രധാനാദ്ധ്യാപകനായി ചാർജ്ജെട‌ുത്തത് ശ്രീ. പാലാഴി ഗോവിന്ദൻക‌ുട്ടിമേനോൻ ആയിര‌ുന്ന‌ു. അദ്ദേഹത്തിന്റേയ‌ും അന്നത്തെ സഹപ്രവർത്തകരായ ശ്രീധരൻമാസ്റ്റർ, കണ്ണൻ മാസ്റ്റർ, രാമൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ തുടങ്ങിയ അദ്ധ്യാപകര‌ുടേയ‌ും രക്ഷാകർത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാർത്ഥികള‌ുടേയ‌ും അശ്രാന്തവ‌ും അക്ഷീണവ‌ുമായ പരിശ്രമവ‌ും പ്രയത്‌നവ‌ും അതിരറ്റ ആത്മാർത്ഥതയ‌ുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാർഹമായ തോൽവിയിൽനിന്ന് 33% വിജയത്തിലേക്ക് കൈ പിടിച്ച‌ുയർത്തിയത്. പിന്നീട‌ുള്ള ഓരോ വർഷങ്ങളില‌ും വിജയശതമാനം ഉയർന്ന് ഉയർന്ന് 90-ന‌ും 99.5-ന‌ും ഇടയിലെത്തി. 1981-ൽ ആണ് യ‌ു. പി. വിഭാഗം ആരംഭിച്ചത്. വിജയശതമാനം വർദ്ധിച്ചതോടെ കുട്ടികള‌ുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ‌ുണ്ടായി. അതന‌ുസരിച്ച് കെട്ടിടങ്ങള‌ുടെ എണ്ണവ‌ും വർദ്ധിച്ച‌ു. 1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി. ത‌ുടർന്ന‌ുള്ള നാല‌ു വർഷങ്ങളില‌ും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞ‌ു. പ‌ൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്‌ക്ക‌ൂളിനെ നയിക്കാൻ കഴിഞ്ഞ‌ു. 1996-ൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ. ഡബ്ല്യ‌ു. അച്യുതവാരിയർ, ഏറ്റവ‌ും നല്ല അദ്ധ്യാപകന‌ുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ. കെ. ആർ. നാരായണനിൽ നിന്ന‌ും സ്വീകരിച്ച‌ു.

ഇപ്പോൾ ഹൈസ്‌ക്ക‌ൂളിനു പ‌ുറമേ +2, വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങള‌ും ഉണ്ട്. 1990-ൽ വി. എച്ച്. എസ്. ഇ-യ‌ും 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി. 1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികള‌ുടെ റാങ്ക് നേട്ടം സ്‌ക്ക‌ൂളിന്റെ യശസ്സ് ഉയർത്തി. 1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിന‌ും റാങ്ക് നേട്ടങ്ങള‌ുണ്ടായി. കാലത്തിനനുസരിച്ച് സാമൂഹികമായും സാംസ്കാരികമായും ഉത്ഥാനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ചേർപ്പ് ഗവ:ഹയർ സെക്കന്ററി സ്കൂൾ വിജയപാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അക്കാദമികമായും കലാകായിക മേഖലകളിലും വിദ്യാർത്ഥികൾ നേടുന്ന വിജയങ്ങൾ പ്രശംസനീയമാണ്. 2015-16 അധ്യയന വർഷത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ +2 വിന് മുഴുവൻ മാർക്കായ 1200 - ഉം നേടിയത് ചരിത്ര വിജയമാണ്.

                      2017-18 അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിജയമാണ് SSLC വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്. നൂറു ശതമാനം വിജയത്തോടൊപ്പം ഏഴു കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടിയതും മൂന്നു കുട്ടികൾ 9 A+,  2 കുട്ടികൾ 8 A+ നേടിയെടുത്തത് അധ്യാപകർക്കും പി ടി എ യ്ക്കും ആത്മവിശ്വാസവും സംതൃപ്തിയും നൽകി. അക്കാദമിക് തലത്തിലുണ്ടായ വിജയത്തോടൊപ്പം തന്നെ ചേർത്തു വെക്കാവുന്ന സംസ്ഥാന കലോത്സവത്തിലും ശാസ്ത്രമേളയിലും HSS വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിദഗത്തിൽ നിന്നും വിദ്യാർത്ഥികൾ മികവു തെളിയിച്ചു.Hടട പ്രസംഗത്തിൽ ജയകൃഷ്ണനും ഹൈസ്കൂൾ ഐടി മേളയിൽ അമാനി .K. A.യുമാണ് മികവ് തെളിയിച്ചത്.
                പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചേർപ്പ് ഗവ: സ്കൂളിനെ മികവിന്റെ കേന്ദ്രമായി നാട്ടിക MLA ഗീതാ ഗോപി 5.5 കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചേർപ്പ്ദേശത്തിന് തന്നെ അഭിമാനകരമാണ്. സ്കൂളിന്റെ പുതിയ അക്കാദമി ബ്ലോക്കിന്റെ നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നത് അടുത്ത അക്കാദമിക് വർഷത്തിൽ തന്നെ പൂർത്തികരിക്കുന്ന വിധത്തിലുമാണ് .
          ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകര‌ുടേയും, വിദ്യാർത്ഥികള‌ുടേയ‌ും  ക‌ൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവര‌ുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പ‌ുറമെ ഗവൺമെൻറ് തലത്തില‌ുള്ള എല്ലാ സഹകരണങ്ങള‌ും എട‌ുത്ത‌ു പറയേണ്ടതാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ, ചുറ്റുപാടുകൾ

സ്കൂളിൻറെ ഉയർച്ചയെ ബാധിക്കുന്ന ഒരു പ്രധാന ഘടകം, കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളും, ചുറ്റുപാടുകളുമാണ്. സ്കൂളിന് സ്വന്തമായ സയൻസ് ലാബ് (ശാസ്ത്രപോഷിണി), എഡ്യൂസാറ്റിൻറെ സേവനം, വായനക്കാർക്കായുള്ള ലൈബ്രറി-റീഡിങ്ങ് റൂം, ആധുനിക സാങ്കേതികതയുള്ള കംപ്യൂട്ടർ ലാബ്, കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനുള്ള എൽ.സി.ഡി. പ്രൊജക്ടർ-കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള റൂം, വാന നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ്, പി.ടി.എ. സൗകര്യപ്പെടുത്തി തന്നിട്ടുള്ള ഒരു സ്ഥിരം സ്റ്റേജ്, മരങ്ങൾക്ക് ചുറ്റുമുള്ള പഠനത്തറകൾ, സ്കൂൾ അങ്കണത്തിൽ തന്നെയുള്ള കായിക അഭ്യസനത്തിനു വേണ്ടതായ ഗ്രൗണ്ട്, കുട്ടികളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, കുട്ടികളുടേയും, അദ്ധ്യാപകരുടെയും സൗകര്യങ്ങൾക്കു വേണ്ടിയുള്ള ടോയ്ലെറ്റുകൾ, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കിണർ, മോട്ടോർ, പൈപ്പ് കണക്ഷനുകൾ തുടങ്ങിയവയൊക്കെ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചിട്ടുള്ള ബസ്സ് ഇപ്പോൾ അനുഗ്രഹമായിരിക്കുകയാണ്. സ്കൂളിൻറെ ചുറ്റുപാടുകൾ വളരെ ശാന്തമായതാണ്. മെയിൻ റോഡിൽ അല്ലെങ്കിലും മൂന്നു വശത്തു കൂടിയും മെയിൻ റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യാത്രാ സൗകര്യം

തൃശ്ശൂരിൽ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂർക്കഞ്ചേരി-പാലക്കൽ-പെരുംപിള്ളിശ്ശേരിയിൽ നിന്നും 50 മീറ്റർ കൂടി വന്നാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും. കുട്ടികൾക്കായാലും അദ്ധ്യാപകർക്കായാലും രണ്ടു മിനിറ്റ് കൂടുന്പോൾ ബസ്സ് ലഭിക്കും. തൃപ്രയാർ-ചിറക്കൽ-ചേർപ്പ് കഴിഞ്ഞാൽ പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം. ഇരിങ്ങാലക്കുട-കരുവന്നൂർ-ഊരകം-പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം. ഒല്ലൂർ-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്. ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികൾ സ്കൂളിൽ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്.

അദ്ധ്യാപകർ

ഹൈസ്കൂൾ അദ്ധ്യാപകർ

1. മോളി സി.വി - Head Mistress 2. പ്രമീള സി.എം - HSA Social Science 3. സ്ററാലി ജോർജ്ജ് - HSA Physical Science 4 സ‌ുമതി എം - HSA Hindi 5. ഷൈനി ജോസ് എെ - HSA Maths 6. എ. രാജശ്രീ - HSA Natural Science 7. വഹിദബാന‌ു എ എം - HSA Malayalam 8. കെ. കെ. ലീല - HSA Maths 9. എ. എസ്. രാജി - HSA English 1൦. ഷംല സി എം - HSA Sanskrit 11. ജ്യോതിഷ് സി ബി - Physical Education


എൽ. പി. / യു. പി. വിഭാഗം

12 കെ. ജി. വത്സല - P D Teacher 13. വി. യു. സുനഭ - P D Teacher 14. കെ. ഐ. സഫിയ . - P D Teacher 15. പി. കെ. ത്രേസ്യാമ്മ. - P D Teacher 16. ആൻസി അലക്സ് - P D Teacher 17. കെ. ബി. സ്റ്റെല്ല - P D Teacher 18. ലീന കെ പി - P D Teacher 19. തെസ്സി സി ജെ - P D Teacher 20. ഷെൻസി കെ കെ - P D Teacher 21. രാജി പി ആർ - P D Teacher 22. അജയക‌ുമാർ കെ ജി - Jr. Hindi


വി. എച്ച്. എസ്. ഇ. വിഭാഗം

1. ലിനി എൽസൺ വർഗ്ഗീസ് - Principal 2. ഹേന രഘ‌ു കെ - V. Tr. in MRRTV 3. റോസീന. പി. എ. - Tr. English 4. ശ്രീന ടി - Tr. Physics 5. ബേബി ചിന്ന ജോസ് - Tr. Chemistry 6. വിനയ് ചന്ദ്രൻ. എ​ൻ - Tr. Maths 7. നിസോജൻ എ എൻ - V. Instr. MRRTV 8. ജിഷ ടി പി - V. Instr. MRRTV 9. അമാന‌ുളള എസ് - Lab Asstt. MRRTV


ഹയർ സെക്കൻററി വിഭാഗം

1. ഷീജ.ടി. ആർ - Principal 2. മെർളി പി സി - HSST. Economics 3. രത്‌നവല്ലി എം - HSST. Geography 4. ജനിത.കെ. - HSST. History 5. രാധിക സി എസ് - HSST. English 6. സ്‌മിത എം കെ - HSST. Physics 7. ജയൻ വി എസ് - HSST. Commerce 8. സലിത ബാലൻ - HSST. (Jr.) Zoology 9. ഇ കെ ഗീത - HSST. English 10. കെ കെ ദിനേശൻ - HSST. Malayalam 11. അജിത് ക‌ുമാർ കെ എസ് - HSST. Computer Science 12. രാധ. എം. ആർ. - HSST. Pol. Science 13. സജിനി കെ വി - HSST.(Jr.)Botony 14. അജിതൻ എംവി - HSST.(Jr.)Sanskrit 15. ബിജു. സി. കെ. - HSST. Mathematics 16. കൊച്ച‌ുത്രേസ്യ സ് എം - HSST. .(Jr.)ComputerScience 17. ബെറ്റി സി കെ - HSST. Economics 18 പാർവതി എം -HSST. English 19 സരസ്വതി കെ ബി - HSST Chemistry 20 ബൈജ‌ു പി ടി - HSST. .(Jr.)Chemistry 21 രാജേഷ് ടി - HSST. .(Jr.)Pol. Science 22 ബാബ‌ുമോൻ എടമ്പാടം - HSST. .(Jr.)Malayalam 23 മ‌‌‍ഞ്‌ജ‌ു കെ ജെ - HSST. .(Jr.)Mathematics 24 സന്തോഷ് ടി - HSST. .(Jr.)Geography 25 സിമി ലാസർ - HSST. .(Jr.)Commerce 26 മിനി കെഎൻ - HSST. .(Jr.)Commerce(LWA) 27 വിനിത. കെ. വി. - Lab Assistant


== കുട്ടികളുടെ പഠനവും അതിനോടനബന്ധിച്ച് അവരിലുണ്ടാകേണ്ട വളർച്ചയുടെ ഭാഗമായി പ്രവർത്തി പരിചയക്ലാസ്സുകൾ ഇവിടെ നല്കി വരുന്നുണ്ട്. പാവ നിർമ്മാണം, ചോക്ക്, ചന്ദനത്തിരി, സോപ്പ്, ചവിട്ടി, മെറ്റാലിക് എൻഗ്രീവിയൻസ് തുടങ്ങീ നിരവധി ക്ലാസ്സുകൾ നൽകുന്നുണ്ട്. സയൻസ് പഠനക്ലാസ്സുമായി ബന്ധപ്പെട്ട്, കുട്ടികൾക്ക് വിഷയങ്ങൾ നല്കി അവരെക്കൊണ്ട് പ്രൊജക്ടുകൾ തയ്യാറാക്കിപ്പിക്കുകയും അവയെ ഐ.ടി. യുടെ സഹായത്തോടെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യിക്കുന്നുണ്ട്. കൂടാതെ ഇവരെക്കൊണ്ടു തന്നെ സയൻസ് മേളകളിൽ (നാടകം) മത്സരിപ്പിക്കുകയും ചെയ്യിക്കുന്നു. ഐ.ടി. മേളകളിലും ഒരു കൂട്ടം വിദ്യാർത്ഥികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്. കായിക പരിശീലനത്തിൻറെ ഭാഗമായി ജൂഡോ ക്ലാസ്സുകളും, ഖോഖോ ക്ലാസ്സുകളും നടത്തിവരുന്നു. കലാ-സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് തെളിയിപ്പിക്കുന്നതിനായി ശാസ്ത്രീയ സംഗീതം, മൃദംഗ ക്ലാസ്സുകൾ, അക്ഷരശ്ലോകം, ചെണ്ടമേളം, തായന്പക, അഷ്ടപദി തുടങ്ങീ നിരവധി കലകൾ അഭ്യസിപ്പിച്ചു വരുന്നു.

==
  • ജെ .ആർ .സി
  • ലിറ്റിൽ കൈറ്റ്സ്
  • എൻ.സി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1977 - ശ്രീ. പാലാഴി ഗോവിന്ദൻകുട്ടി മേനോൻ, ശ്രീധരൻ മാസ്റ്റർ, കണ്ണൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ 1978 - ശ്രീമതി സരോജിനി ടീച്ചർ, മാലതി ടീച്ചർ, ബി. സരസ്വതി, ശ്രീമതി. വി. വി. ശാന്ത 1988 - ശ്രീ. വിജയൻ മാസ്റ്റർ, ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയർ (ദേശീയ അവാർഡ് ജേതാവ്-1996 & പി.ടി.എ. സംസ്ഥാന അവാർഡ്) 1992 - ശ്രീമതി അമ്മിണിയമ്മ ടീച്ചർ, 1993 - ശ്രീ. നന്ദകുമാർ മാസ്റ്റർ 1994 - ശ്രീ. രവിവർമ്മൻ 1995 - ശ്രീമതി മാലതി 1997 - ശ്രീ. എ.ഡി. മാനുവൽ 1999 - ശ്രീമതി. പി.ജി. വിജയലക്ഷ്മി ടീച്ചർ 2000 - ശ്രീമതി മേരി ഐസക് (ദേശീയ അവാർഡ് ജേതാവ്-2002) class="wikitable" style="text-align:center; width:300px; height:500px" border="1"
1
1
1
1

== പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ

വി. എച്ച്. എസ്. ഇ - വിഭാഗം. ആരംഭം - 1990-ൽ

1993 - 3 - അനൂപ് 1996 - 2 - സ്മിത 1997 - 1 - വിനിത. എൻ. വി. 1998 - 3 - ലക്ഷ്മി കെ. ബാലൻ

ഹയർ സെക്കൻററി വിഭാഗം ആരംഭം - 1997-ൽ 1999 - അഭിലാഷ് 2000 - മായാ മേനോൻ 2001 - ജ്യോതി. ടി. 2002 - ഭാഗ്യലക്ഷമി പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.