ജി. യു. പി. എസ്. തിരുവണ്ണൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ജീരം 2021

വിദ്യാരംഗം കലാ സാഹിത്യ വേദി

വായനാവാരാചരണം മഹോത്സവം 19, 6 .2021 ശനിയാഴ്ച ശ്രീ ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക എഴുത്തുകാരി ശ്രീ തിരുവണ്ണൂർ രാജശ്രീക്ക് സ്നേഹാദരം അർപ്പിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ നിർമ്മല .കെ കവിയും നാടക പ്രവർത്തകനുമായ ഷിബു മൂത്താട്ട് , പി ടി എ പ്രസിഡൻറ് പ്രദീപ് കെ പി എന്നിവർ ആശംസകളർപ്പിച്ചു തുടർന്ന് കഥാമൃതം, കവിതാമൃതം പുസ്തകപരിചയം എന്നീ പരിപാടികളും നടന്നു .വായനാദിനത്തോടനുബന്ധിച്ച് ഓരോ ഭാഷ ക്ലബ്ബുകളും വിവിധ പരിപാടികൾ നടത്തി.

ബഷീർ ദിനാഘോഷം

*നേരും നുണയും 2021 *

സാമാന്യം ഭംഗിയായിത്തന്നെ ആചരിക്കുകയുണ്ടായി. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും പങ്കാളികളായത് ഈ ആഘോഷ പരിപാടികളുടെ മികവായിത്തന്നെ ഞങ്ങൾ വിലയിരുത്തുന്നു.എൽ.കെ.ജി മുതൽ 7വരെയുളള ക്ലാസിലെ മിക്ക കുട്ടികളും വ്യത്യസ്തമായ പല പരിപാടികളിലും പങ്കു കൊണ്ടു. ബഷീർ കൃതികളുടെ പേരുകൾ തന്നെയായിരുന്നു ഓരോ ഇനങ്ങളുടെയും പേര് .ഇത് കുട്ടികളിൽ ബഷീർ കൃതികളുടെ പേരുകൾ ഉറപ്പിക്കാൻ സഹായകരമായി.

പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനും ബഷീറി ഏറ്റവും ആഴത്തിലും അടുത്തും അറിഞ്ഞ ആളുമായ ശ്രീ.എം.എൻ.കാരശ്ശേരി മാസ്റ്റർ മുഖ്യാതിഥിയായ ബഷീർദിന ചടങ്ങ് സുൽത്താൻ്റെ പ്രിയപുത്രൻ അനീസ് ബഷീർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രദിപ് കെ.പി.ആധ്യക്ഷം വഹിച്ച ചടങ്ങിന് മണിപ്രസാദ് മാസ്റ്റർ (H M charge) സ്വാഗതം പറഞ്ഞു. തുടർന്ന് URC BPC ഗിരീഷ് മാസ്റ്റർ (Incharge), PTA എക്സി.അംഗം സുജിത്ത്, അധ്യാപക പ്രതിനിധി Dr സിദ്ധിഖ് എന്നിവർ ആശംസകളർപ്പിച്ചു. അധ്യാപികയായ ഗീത കെ.വി നന്ദി പ്രകാശിപ്പിച്ച ശേഷം കുട്ടികളുടേയും രക്ഷിതാക്കളുടേയും അഘോഷ പരിപാടികൾ ആരംഭിച്ചു.

ബഷീറിന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് ഗായത്രി വേണുഗോപാൽ അവതരിപ്പിച്ച കവിതയിലൂടെ 'നേരും നുണയും 2021 ന് തുടക്കം കുറിച്ചു.അധ്യാപകനുംനാടകപ്രവർത്തകനുമായ ബന്ന ചേന്നമംഗലൂർ വായിച്ചവതരിപ്പിച്ച ബഷീറിൻ്റെ തേന്മാവ് എന്ന കഥ തുടർന്ന് അവതരിപ്പിക്കപ്പെട്ടു.പ്രീ പ്രൈമറി വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീർകഥാപാത്രങ്ങളുടെ വേഷപ്പകർച്ചയും, മറ്റ് കുട്ടികൾ ബഷീർചിത്രത്തെ വരച്ചും പ്രശ്നോത്തരി ,റേഡിയോ നാടകം, ബഷീർ പ്രയോഗങ്ങൾ കൊണ്ട് കൊളാഷ്, പുസ്തക പരിചയം, രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച രംഗാവിഷ്കാരം, ബഷീർകൃതികൾ പരിയപ്പെടൽ, ബഷീറിൻ്റെ സംഭാഷണം കേൾക്കൽ തുടങ്ങിയ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു ഞങ്ങളുടെ ബഷീർ ദിനാഘോഷം.ബഷീറിനെ കുറിച്ച് സമഗ്രമായൊരറിവ് കുട്ടികൾക്ക് നൽകാൻ 'നേരും നുണയും 2021' ന് കഴിഞ്ഞു എന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്.

ജൂലൈ 21 ചാന്ദ്രദിനം - സ്കൂൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്തിൽ നടന്ന ഈ അധ്യയന വർഷത്തെ ചാന്ദ്രദിന പരിപാടികളിൽ മഞ്ജീരംവിദ്യാരംഗം ക്ലബ്ബ് ഉൾച്ചേർന്ന് നടത്തുകയുണ്ടായി.

         അമ്പിളിമാമനുമായി ബന്ധപ്പെട്ട കവിതകൾ ശേഖരിക്കൽ, അമ്പിളി ക്കവിതാലാപനം ,അമ്പിളിമാമൻ്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടുള്ള കത്ത് എഴുതൽ രക്ഷിതാക്കൾക്കുള്ള കവിതാലാപനം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.

കുടുംബ സാഹിത്യക്വിസ്

വിദ്യാരംഗം ഈ വർഷം ഏറ്റെടുത്ത പുതുമയാർന്ന ഒരു പ്രവർത്തനമായിരുന്നു സകുടുംബ സാഹിത്യ ക്വിസ് . രക്ഷിതാക്കൾക്ക് സാഹിത്യ സംബന്ധിയായ ചോദ്യങ്ങൾ ജൂലൈ 25 മുതൽ ദിവസവും നല്കിപ്പോന്നു. സ്കൂൾ/  ഉപജില്ല / ജില്ലാതല കുടുംബക്വിസ് വിവരങ്ങളും നേരത്തെ നല്കി. ആഗസ്ത് 4 ന് നടന്ന മത്സരത്തിൽ നൂറിലേറെ രക്ഷിതാക്കൾ പങ്കെടുത്തത് ഈ പരിപാടിയുടെ വിജയമായി ഞങ്ങൾ വിലയിരുത്തി.

തുമ്പപ്പൂ - ഓണാഘോഷം

  

സ്കൂളിലെ വിവിധ ക്ലബ്ബുകൾ ഒന്നിച്ച് ഏറ്റെടുത്ത് നടത്തിയ ഒരു ത്സവമാണ് ഈ വർഷത്തെ തുമ്പപ്പൂ 2021 .വൈവിധ്യം കൊണ്ടും വൈപുല്യം കൊണ്ടും ഒരുത്സവമാക്കാൻ ഓണാഘോഷത്തിന് കഴിഞ്ഞു

  പതിവ് ഓണപ്പതിപ്പ് നിർമ്മാണത്തിന് അവധി കൊടുത്തുകൊണ്ട് ഓണത്തിൻ്റെ ഐതിഹ്യം, ഓണച്ചൊല്ലുകൾ, ഓണവിശേഷങ്ങൾ തുടങ്ങി ഓണവുമായി ബന്ധപ്പെട്ടവ നോട്ട് ബുക്കിൽ എഴുതാനും ഓണത്തിന് ഓരോ വീട്ടിൽ നിന്നും ഒരോണപത്രം തയ്യാറാക്കുകയും ചെയ്തു. ഓണനാളുകളിലെ വീട്ട് വിശേഷങ്ങളും പരിസര വാർത്തകളും രക്ഷിതാക്കളുടെ രചനകളും മറ്റും വളരെ രസകരമായി അവർ തയ്യാറാക്കി. കുടുംബത്തിൻ്റെ പത്രം എന്ന നിലയിൽ നല്ലപോലെ ഓരോ വീടും ഈ പ്രവർത്തനം ഏറ്റെടുക്കുകയുണ്ടായി. വായ്ത്താരി, ഓണപ്പാട്ടുകൾ, ഓണപൂക്കളുടെ വിശേഷങ്ങൾ പറയൽ തുടങ്ങിയ മറ്റ് മത്സരങ്ങളും വിദ്യാരംഗം ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയത് ഏറെ ചരിതാർത്ഥ്യം നൽകി.

സ്വാതന്ത്ര്യദിനാഘോഷം

സ്കൂൾ സോഷ്യൽ സയൻസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലും മഞ്ജീരം വിദ്യാരംഗം ക്ലബ്ബ് LP, UP, പ്രീപ്രൈമറി വിഭാഗത്തിലെ ഭാഷാപ്രവർത്തനങ്ങൾ പ്രത്യേകമായി ഏറ്റെടുത്തു. സ്വാതന്ത്ര്യസമര കാലഘട്ടങ്ങളിൽ സമരവീര്യത്തിന് ആവേശം പകർന്ന കവിതകൾ  ശേഖരിക്കുക,  സ്വാതന്ത്ര്യത്തെപ്രാധാന ആശയമായി അവതരിപ്പിച്ച കവിതകളും വ്യകതിഗതമായി ആലപിക്കൽ, 'ദേശീയ സ്വാതന്ത്ര്യം നേട്ടവും കോട്ടവും 'എന്ന വിഷയത്തിൽ പ്രസംഗം, '1947 തന്ന സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി പ്രത്യേക ഉപന്യാസ രചനാമത്സരവും നടത്തി. രക്ഷിതാക്കൾക്കുള്ള ഉപന്യാസ രചനയിൽ മൂന്ന് സി ക്ലാസിലെ ഐശ്വര്യ എന്ന കുട്ടിയുടെ അമ്മ മഞ്ജുള, എൽ.കെ.ജി.യിലെ ദേവധ്വനി എന്ന കുട്ടിയുടെ അമ്മ ചിത്ര, അഞ്ച്.സി.യിലെ ലിയയുടെ അമ്മ ബിനില എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. വിശേഷങ്ങൾ ചോദിച്ചുകൊണ്ടുള്ള കത്ത് എഴുതൽ രക്ഷിതാക്കൾക്കുള്ള കവിതാലാപനം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.

ഹിരോഷിമ നാഗസാക്കി ദിനാഘോഷം

ആഗസ്റ്റ് 6, 9 തിയ്യതികളിലെ ഹിരോഷിമാ നാഗസാക്കി ദിനങ്ങളിലെ ആഘാഷ പരിപാടികളിലും വിദ്യാരംഗം ക്ലബ്ബ് സജീവമായിത്തന്നെ ഇടപെടുകയുണ്ടായി.പ്രധാനമായും ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വമുണ്ടായിരുന്നിട്ടും പോസ്റ്റർ നിർമ്മാണം മുദ്രാഗീത രചന, യുദ്ധഭീകരതയുടെ അനന്തരകാലം എന്ന വിഷയത്തിൽ പ്രസംഗം എന്നിവ വിദ്യാരംഗം ക്ലബ്ബ് ഏറ്റെടുത്ത് നടത്തി.

വായനം 2022

വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യാന വർഷവും വിവിധങ്ങളായ പരിപാടികളോടെ വായനമാസാചാരണം അരങ്ങേറി. ഒരുമാസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ വായനം 2022 യുവ എഴുത്തുകാരി സാബി തെക്കേപ്പുറം ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ 150-ാം ജന്മവാർഷികമായ ഈ വർഷം ആശാൻ കവിതകളുടെ ദൃശ്യാവിഷ്ക്കാരം, കഥാരചന, കവിതാരചന വിവിധ ഭാഷയിലെ വായന മത്സരങ്ങൾ, സാഹിത്യക്വിസ്, പുസ്തകപരിചയം, പ്രസംഗമത്സരം,പതിപ്പ് നിർമ്മാണം,ആസ്വാദനക്കുറിപ്പ്, കാവ്യാലാപനം ബഷീർദിന പ്രത്യേക പരിപാടികൾ രക്ഷിതാക്കൾക്കായി അമ്മവായന, സകുടുംബം സാഹിത്യക്വിസ്,സമാപന ദിവസം ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നീ പരിപാടികൾ നടന്നു വളരെ ലളിതമായി പറഞ്ഞാൽ കുട്ടികൾ വായനയുടെ പെരുമഴക്കാലം തീർത്ത പരിപാടിയായി വായനം 2022 മാറുകയാണ് ഉണ്ടായത് കുട്ടികളിലെ സർഗാത്മക വികസനത്തിന്‌ ഉതകാൻ വായനത്തിന് കഴിഞ്ഞു. സ്കൂൾ തല മത്സരത്തിൽ വിജയികളായ 1,2,3 സ്ഥാനക്കാർക്ക് ലിറ്ററേച്ചർ  ഫെസ്റ്റിവൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തുകയുണ്ടായി. ചടങ്ങിൽ യു ആർ സി, ബി ആർ സി പ്രവീൺ സാർ, പ്രദീപ് കപ്പ്, ഹാരിസ് എം (എസ് എം സി) സ്കൂളിനോടൊപ്പം ചടങ്ങിന്റെ ആദ്യാവസാനം വരെ നിലകൊണ്ടു. സമ്മാനർഹരായ കുട്ടികളുടെ മികച്ച പ്രകടനവും ചടങ്ങിന്റെ മോഡി വർധിപ്പിച്ചു  മുഴുവൻ കുട്ടികളും അംഗങ്ങളായ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടന്ന വായനം 2022 കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിക്കുന്നത് ഏറെ സഹായകരമായിരുന്നു