ജി. യു. പി. എസ്. ആശാരിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
ജി. യു. പി. എസ്. ആശാരിക്കാട്
22461-askd1.jpg
വിലാസം
ആശാരിക്കാട്,ചേരുംകുഴി

680751
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ0487-2688941
ഇമെയിൽgupsasarikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്22461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-08-2018Sunirmaes


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


വിദ്യാലയചരിത്രം

    മലനിരകളാൽ ചുറ്റപ്പെട്ട് സസ്യശ്യാമള കോമളമായ ആശാരിക്കാട് ഗ്രാമം. മധ്യകേരളത്തിലെ തെക്കൻപ്രദേശത്തുനിന്നും കുടിയേറിയ കർഷകരുടെ സ്വപ്നഭൂമി.അന്നന്നത്തെ അപ്പത്തിനായി വിയർപ്പൊഴുക്കി വിളഭൂമിയെ സുവർണ്ണഭൂമിയാക്കിയ അധ്വാനശീലരുടെ നാട്.
    ആശാരിക്കാട്,ചേരുംകുഴി,പയ്യനം,കാളക്കുന്ന് എന്നീ സ്ഥലങ്ങളിൽ മണ്ണിനോട് മല്ലടിച്ച് ജീവിച്ചിരുന്ന മലയോര കർഷകരുടെ മക്കൾക്ക് വിജ്ഞാനത്തിന്റെ ദീപം കൊളുത്തുവാൻ വളരെയധികം ബുദ്ധിമുട്ടുകൾ

സഹിച്ച് ഒരു വിദ്യാലയം ആരംഭിക്കാൻ ചേരുംകുഴി സെൻറ് ജോസഫ് ചർച്ചിന്റെ കീഴിൽ നടപടികൾ ആരംഭിച്ചു. എന്നാൽ പ്രൈവറ്റ് മേഖലയിൽ വിദ്യാലയം ആരംഭിക്കേണ്ടതില്ല എന്ന ഗവൺമെന്റ് നയം സ്വീകരിച്ച് സർക്കാരിന് സ്ഥലവും കെട്ടിടവും നൽകി സ്കൂൾ ആരംഭിക്കാൻ അനുമതി നേടുകയുണ്ടായി. അങ്ങനെ 1973ൽ മൂന്ന് ക്ളാസ്മുറികളുള്ള ആശാരിക്കാട് എൽ പി സ്കൂൾ രൂപം കൊണ്ടു. 1981ൽ ഇതൊരു യു പി വിദ്യാലയമാക്കി ഉയർത്തപ്പെട്ടു. ഇതിനുപിന്നിൽ നല്ലവരായ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും പള്ളിവികാരിയുടേയും അശ്രാന്തപരിശ്രമമുണ്ട്. ഭൗതിക സൗകര്യങ്ങളുടേയും യാത്രാസൗകര്യങ്ങളുടേയും അപര്യാപ്തത ഉണ്ടായിരുന്ന ഈ കൊച്ചുവിദ്യാലയം ഇന്ന് ഏറെ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

       210വിദ്യാർത്ഥികളും 15 ജീവനക്കാരും ഉള്ള ഒരു സരസ്വതീക്ഷേത്രമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുകയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._ആശാരിക്കാട്&oldid=456720" എന്ന താളിൽനിന്ന് ശേഖരിച്ചത്