ജി. എച്ച്. എസ്. എസ്. ഉദുമ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ടു പോകുന്നു

*ജ‍ൂൺ 1 പ്രവേശനോത്സവം 2023-'24

അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്ക‍‍ൂളിൽ നടന്ന‍ു. മെയ് അവസാനവാരം തന്നെ ക‍ുട്ടികള‍ുടെ വരവേൽപ്പിനായി അധ്യാപകർ ഒര‍ുക്കങ്ങളാരംഭിച്ചിര‍ുന്ന‍ു. പ‍‍ൂക്കള‍ും ക‍ുരുത്തോലയ‍ും കൊണ്ട് അലങ്കരിച്ച് സ്ക്ക‍‍ൂൾ അങ്കണം മോടി പിടിപ്പിച്ചിര‍ുന്ന‍ു. രാവിലെ തന്നെ വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും പി ടി എ അംഗങ്ങള‍ും സ്ക്ക‍ൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങൾ അകമ്പടിയോടെ നിറമുള്ള ബലൂണുകൾ കൈയിലേന്തി സ്ക്ക‍ൂളിലേക്കാനയിച്ച‍ു. തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ മധു സുധൻ സാർ, പി ടി എ പ്രസിഡണ്ട്, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി. ക‍ുട്ടികൾക്ക് മധ‍ുരം വിതരണം ചെയ്തു

*ജ‍ൂൺ 5 പരിസ്ഥിതി ദിനാഘോഷം

'GO GREEN GO CLEAN', 'POLLUTION AGAINST PLASTIC POLLUTION'- ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. ഹെഡ്‍മാസ്‍ററർ മധു സുധൻ സാർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സ്ക്ക‍ൂളും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ ആയിഷ ടീച്ചർ സംസാരിച്ചു. തുടർന്ന് പി ടി എ പ്രസിഡൻറ്,എം പി ടി എ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ കുറച്ചു വൃക്ഷത്തൈകൾ വിതരണം ചെയ്തു. വൈക‍ുന്നേരം 4 മണിക്ക് സ്കൂൾ വിട്ടു

*ജ‍ൂൺ 19 വായനാ ദിനം

വായനാദിനം വിവിധങ്ങളായ പരിപാടികളോടെ വായനാദിനം തുടക്കം കുറിച്ചു. അസംബ്ലി ചേർന്ന് എല്ലാ ഭാഷകളിലും ക‍ുട്ടികൾ വായനാദിന സന്ദേശം നൽകി.ഹെഡ്‍മാസ്ററർ മധു മാസ്റ്റർ വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികളും ടീച്ചർമാറും വായന ദിന പ്രതിജ്ഞ ചൊല്ലി .ടീച്ചർ മാരുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ പോസ്ററർ രചനാ മത്സരം ഗംഭീരമായി നടത്തി . തുടർന്ന് പോസ്റ്റർ നിർമാണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.3 മണിക്ക് വർത്തവായന മത്സരം നടത്തി .തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഭാഷകളിൽ വിവിധ മത്സരങ്ങൾ നടത്തി .

*ജ‍ൂൺ 20 വായനാവാരാഘോഷം

  രാവിലെ 10:30ന്  ശ്രീ സുബാഷ് അറുക്കര (പ്രശസ്ത നടൻപാട്ട് കലാകാരൻ) അവരുടെ നേതൃത്വത്തിൽ കുട്ടികൾകായി ഗാനാലാപനവും നടൻപാട്ടിന്റെ പ്രാധാന്യത്തെ കുറിച് കുട്ടികൾക്ക് വേണ്ടി പ്രസംഗം നടത്തി .തുടർന്ന് വായനാദിന ക്വിസ്സ് മത്സരവും പുസ്തകാസ്വാദനം നടത്തി .

*ജ‍ൂൺ 21 യോഗാദിനം

  യോഗാദിനവുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർ മധു സുധൻ മാസ്റ്ററുടെയും പി .ടി .എ പ്രെസിഡെന്റ് സത്താർ മുക്കുന്നോത്തും എം.പി.ടി.എ പ്രസിഡന്റ് ബേബി മോഹന്റെയും നേതൃത്വത്തിൽ സൗജന്യ യോഗ പരിശീലനവും യോഗയെ കുറിച്ചുള്ള പ്രാധാന്യവും അത് ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു .ധാരാളം കുട്ടികൾ പരീശലത്തിന് പങ്കെടുക്കുകയും മറ്റു കുട്ടികൾക്കു യോഗയുടെ പ്രാധന്യവും യോഗ എങ്ങനെ ചെയ്യാം എന്നും കുട്ടികൾ കുട്ടികൾക്ക് പരസ്പരം പറഞ്ഞുകൊടുക്കുകയും ചെയ്തു.

*ജ‍ൂൺ 27 ലോക ലഹരി വിരുദ്ധ ദിനാചരണം

ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് മേൽപ്പറമ്പ് പോലീസ് ഉദ്യോഗസ്ഥൻ സർക്കുലർ ഇൻസ്പെക്ടർ പ്രതീഷ് സ്കൂളിൽ വരുകയും ലഹരി വിരുദ്ധ ദിനത്തിൽ വന്ന് ലഹരിയെ കുറിച്ച് പ്രസംഗം നടത്തുകയും ലഹരി എന്താണെന്ന് കുട്ടികൾക്ക് വ്യക്തമായി മനസ്സിലാക്കി കൊടുക്കുകയും ലഹരികൾ പലവിധം ആണെന്നും എല്ലാ ലഹരികളും മോശം അല്ലെന്നും ലഹരികളിൽ നല്ല ലഹരി ഉണ്ടെന്ന് മനസ്സിലാക്കി തരികയും ചെയ്തു. സാർ ലഹരി എന്താണെന്ന് ചോദിച്ചപ്പോൾ 9B യിലെ ഒരു കുട്ടി സൗഹൃദമാണ് ലഹരി എന്ന് വിളിച്ചു പറയുകയും ആ കുട്ടിയെ സാർ അനുമോദിക്കുകയും ചെയ്തു .കുട്ടികളിൽ പഠനവും സ്നേഹവും സൗഹൃദവും കലയുമാണ് ലഹരി എന്ന് എല്ലാവർക്കും പറഞ്ഞു കൊടുക്കുകയും ചെയ്തു. സ്കൂളിന്റെ വക ഉണ്ണിയപ്പം എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു .

* ജൂലൈ 11ജനസംഖ്യാദിനം

ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾതല പോസ്റ്റർ നിർമ്മാണ മത്സരം നടത്തി . അതിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും  നല്ല വൃത്തിക്ക്  എല്ലാ കുട്ടികളും പോസ്റ്റർ ഉണ്ടാക്കുകയും പോരാട്ടത്തിൽ മത്സരിക്കുകയും  വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു .

* ജൂലൈ 18 സൗജന്യ ഹീമോഗ്ലോബിൻ പരിശോധന

സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും ഹീമോഗ്ലോബിൻ സ്കൂളിന്റെ വക  ടെസ്റ്റ് ചെയ്യുകയും അവരുടെ ഹീമോഗ്ലോബിൻ റിസൾട്ട് നൽകുകയും തീരെ ഹീമോഗ്ലോബിൻ കുറവുള്ള കുട്ടികളെ അവർ ഹീമോഗ്ലോബിൻ കൂട്ടാനുള്ള മാർഗങ്ങൾ പറയുകയും അവരെ അവർ തന്നെ ഏറ്റെടുത്ത് അവരുടെ രക്ഷിതാക്കൾക്ക് ഹീമോഗ്ലോബിൻ റിസൾട്ട് അറിയിക്കുകയും  ചെയ്തു. അതിനിടയിൽ തന്നെ കണ്ണ് കാഴ്ച പരിശോധനയും നടത്തി കാഴ്ച കുറവുള്ള കുട്ടികളോട് ഡോക്ടറെ കാണണം എന്ന് ആവശ്യം വന്നാൽ കണ്ണട ഇടണമെന്നും കണ്ണട വേണമെങ്കിൽ സ്കൂളിൽ ഫോം പൂരിപ്പിച്ചു കൊടുക്കണമെന്നും പറഞ്ഞു കുറെ കുട്ടികൾ ഫോം പൂരിപ്പിച്ചു കൊടുക്കുകയും ചെയ്തു .

* ജൂലൈ 21 ചദ്രദിനം

ചദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ തരം പരിപാടികൾ നടത്തി. ആദ്യമായി ചാന്ദ്രയാൻ 3 യുടെ പ്രദർശനകാഴ്ച കുട്ടികളെ കാണിച്ചു . തുടർന്ന് ക്വിസ് മത്സരവും പിന്നെ എല്ലാ കുട്ടികളും ഒരുമിച്ചു ചാന്ദ്രയാൻ വീഡിയോ പ്രദർശനം ചെയ്തു. ചാന്ദ്രദിനത്തെ കുറിച്ച് കുട്ടികൾക്ക് ധാരാളം മനസ്സിലാക്കാൻ വേണ്ടി എല്ലാ ടീച്ചറും ഒരുമിച്ചുകൂടി ഒരു തീരുമാനത്തിൽ ഒരു സ്റ്റേജ് പ്രോഗ്രാം പോലെ മോണോആക്ട് നടത്തി. ചില കുട്ടികളും​ നീലാം സ്ട്രോങ്ങ് ആവുകയും  ചില കുട്ടികൾ ഗാനം ആലപിക്കുകയും ചെയ്തു .

* ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

.സ്വാതന്ത്ര്യ ദിനം ബന്ധപ്പെട്ട വിവിധ പരിപാടികൾ ചെയ്തു .അത് അനുബന്ധിച്ചു  അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ അസീസ് സാർ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം നടത്തി .കുട്ടികളെല്ലാവരും നൃത്തശില്പം നടത്തി . മലയാളം സംസ്കൃതം കന്നട അറബിക് ഉറുദു എന്നീ  പല ഭാഷകളിലായി പല കുട്ടികൾ ദേശീയ ഗാനങ്ങൾ ആലപിച്ചു .അവസാനം എല്ലാ കുട്ടികൾക്കും മധുരപലഹാരം നൽകി പിരിച്ചുവിട്ടു

* ആഗസ്റ്റ് 25 ഓണാഘോഷം

ഓണവുമായി ബന്ധപ്പെട്ട വിവിധതരം പരിപാടികൾ ചെയ്തു .ആദ്യമായ സ്കൂൾതല ഓണപ്പൂക്കളം മത്സരം ഉണ്ടായി.ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധതരം കളികൾ ഉണ്ടായിരുന്നു .ഉച്ചക്ക് ഭക്ഷണ ശാലയിൽ സദ്യയും പായസവും ഉണ്ടായിരുന്നു. എല്ലാ കുട്ടികളും സദ്യയും പായസവും കഴിച്ചു . പത്താം ക്ലാസിലെ കുട്ടികളുടെ പ്രത്യേകം പരിപാടികൾ ഉണ്ടായിരുന്നു അതിൽ ഓണത്തല്ല് ചെണ്ടമേളം അങ്ങനെ പലതരം കളികൾ ഉണ്ടായിരുന്നു