ജി. എച്ച്.എസ്. കാഞ്ഞിരമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajimonpk (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി. എച്ച്.എസ്. കാഞ്ഞിരമറ്റം
വിലാസം
കാഞ്ഞിരമറ്റം

തൊടുപുഴ ഈസ്റ്റ് പി.ഒ.
,
ഇടുക്കി ജില്ല 685585
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04862 224171
ഇമെയിൽghskjmtm@gmail.com
കോഡുകൾ
സ്കൂൾ കോഡ്29069 (സമേതം)
യുഡൈസ് കോഡ്32090701003
വിക്കിഡാറ്റQ64615778
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. വിജു കെ എസ്
പി.ടി.എ. പ്രസിഡണ്ട്സാജു ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി ശ്രീകുമാർ
അവസാനം തിരുത്തിയത്
31-12-2021Shajimonpk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

    തൊടുപുഴ  വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി   ക്ഷേത്രം നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു  പരിപൂർണ്ണമായ അച്ചടക്കവും . ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ  പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു  കൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം 
രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.  രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതൽ SSLC ക്ക് 100% 
വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂൾ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട്   കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരിൽ നിന്നും   വന്ന ശ്രീ.സുരേ‍‍‍‍‍‍‍‍‍ഷ്ബാബു സാർ പ്രഥമ അധ്യാപകനായി  എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ  നിൽക്കുന്നു.അദ്ദേഹത്തിന്റെ അർപണമനോഭാവവും   കുട്ടികളോടുള്ള  വാത്സല്യം  നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും  സ്കൂളിന്റെ . വികസനത്തിന്  കാരണമാകുന്നു..  സീനിയർ അ‍ ‍സ്സിസ്റ്റൻറ്റായ  ശ്രീമതി.ഒാമന  ‍‍ടീച്ചർ  S.I.T.C ആയി  അർപണമനോഭവത്തോടും, ആത്മാർത്ഥതയോടും കൂടി   സ്കൂളിന്റെ  വികസനത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ  ശ്രീ ഷാജഹാൻ സാർ ഈ സ്കൂളിന്റെ   അഭിമാനമാണ്.  സ്റ്റാഫ് സെക്രട്ടറി2011  ൽ RMSAപദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു‍ു. ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഹൈസ്കൂ‍ൾ വിഭാഗത്തിൽ 5 അധ്യാപകർ സേവനം അനു‍‍‍ഷ്ടിക്കുന്നു.തൊടുപുഴ മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ്  കാഞ്ഞിരമറ്റം ഗവഃ ഹൈസ്കൂൾ .
1956 -ൽ‍ UP സ്കൂളായി പ്രവർത്തനം തുടങ്ങി . സമീപ പ്രദേശത്തു‍ള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സർവ്വേ പ്രകാരം   സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി  കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 2011 ൽ ഹൈസ്കൂൾ ആയി ഉയർത്തി .  SSLC  പരീക്ഷയുടെ തുടർച്ചയായ 100% വിജയം  സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന  കാഞ്ഞിരമറ്റം  ഗവ:ഹൈസ്ക്കൂൾ  ഈ   പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളിൽ  43വിദ്യാർത്ഥികളും  5 അധ്യാപകരുമാണുള്ളത് ഈ  സ്കൂളിൽ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല  ഓരോ  ക്ലാസുകളിലും  വൈദ്യുതിയും, അധ്യാപകരുടെ  അർപണമനോഭാവവും   കുട്ടികളോടുള്ള വാത്സല്യം  നിറഞ്ഞ 
പെരുമാറ്റവും ആത്മാർത്ഥതയും  സ്കൂളിന്റെ  വികസനത്തിന്  കാരണമാകുന്നു.  എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ  നിൽക്കുന്ന  ഈ  സ്കൂൾ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്. 

പാഠ്യേതര പ്രവർത്തനങ്ങൾ

        കായികപ്രവർത്തനം,കലാ പഠനം എന്നിവ  വളരെ പ്രധാനം.   അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യോഗ പരീശീലനം നടത്തിവരുന്നു.കൗൺസലിംഗ്  ക്ളാസുകൾ നടത്തിവരുന്നു..

ഭൗതികസൗകര്യങ്ങൾ 1 ക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 7ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾഹെഡ് മാഷർമാർ എല്ലാകാര്യങ്ങളും വ,ളരെ ഭംഗിയായി നടത്തിവർുന്നു എല്ലാ ദിനാചരണങ്ങളും വളരെ നല്ല രീതിയിൽതന്നെ നടത്തുന്നു.പുതിയകെട്ടിടത്തിന്റെ പണി ഏകദേശം പൂർത്തിയായി. 27ാം തീയതിയിലെ സമഗ്രവികസനപരിപാടിയിൽ ധാരാളം രക്ഷിതാക്കൾ പങ്കെടിത്തു.പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവ,ശ്യകത അവർ മനസ്സിലാക്കി. റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോ‍ഷിച്ചു.കുട്ടികൾക്കു മധുരം വിളമ്പി.


സ്ക്കൂൾ ആനിവേഴ്സറി

ഫെബ്രുവരി 3ാം തീയതി 206-17 വർഷത്തെ സ്ക്കൂൾ ആനിവേഴ്സറി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലൈല ടീച്ചർ
  2. ഉ,ഷ ടീച്ചർ
  3. മിനി ടീച്ചർ

= നേട്ടങ്ങൾ

sslc യ്ക് 2011 മുതൽ 100% റിസൽറ്റ് 2016 ൽ ഒരു ഫുൾ എ പ്ളസ്സ് സ്കൂൾ ബസ്സിനു തുടക്കമായി 2016 നവംബർ മാസത്തിൽ കൊച്ചിൻ ‍ഷിപ്പിയാർഡ് സന്ദർശനം ഒപ്പം മറൈൻഡ്റൈവ് സന്ദർശനം കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ. വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എൈശ്വര്യാഗണേ‍ഷ്(2015 full A plus)

വഴികാട്ടി