ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/ബാസ്കറ്റ് നിറയെ മാസ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
< ജി. എച്ച്.എസ്.എസ് .,മുട്ടം‎ | അക്ഷരവൃക്ഷം
13:17, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smitha harilal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബാസ്ക്കറ്റ് നിറയെ മാസ്ക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാസ്ക്കറ്റ് നിറയെ മാസ്ക്ക്


എന്തു കാര്യത്തിലും ഫാഷനുകൾ നടപ്പിലാക്കാൻ മനുഷ്യർ,പ്രത്യേകിച്ച് മലയാളികൾ ബഹു മിടുക്കരാണല്ലോ..? ഈ കൊറോണക്കാലത്ത് ഇപ്പോൾ മാസ്ക്കിനാണല്ലോ വലിയ പ്രാധാന്യം.സാധാരണ ഒരു വെള്ളത്തൂവാല മുതൽ പല തരത്തിലുള്ള,പല കട്ടിയിലുള്ള മാസ്ക്കുകൾ പ്രചാരത്തിലായി.പലതരം നിറങ്ങളിലും,ചിത്രസമൃദ്ധങ്ങളുമൊക്കെയായി മാറി മാസ്ക്കുകൾ.
ഏതായാലും ഇങ്ങനെ ആകർഷകമായ രീതിയിൽ മാസ്ക്കുകൾ ഇറങ്ങുന്നതു കൊണ്ടൊരു വിജയമുണ്ട്. ആളുകൾക്ക് ഒരെണ്ണം എപ്പോഴും വെച്ചുകൊണ്ട് നടക്കാൻ തോന്നും.ഇതിനെ അരോചകമായി കാണുന്നവ‍ർപോലും ഉപയോഗശൂന്യമായ വാച്ച് ഗമയ്ക്കായി കെട്ടും പോലെ,മാസ്ക്കും ധരിക്കാൻ സാദ്ധ്യതയുണ്ട്.ചിലരേ ഇങ്ങനെ ചിന്തിക്കുന്നുള്ളൂ.ഏറെപ്പേരും ജീവന് വില കൊടുക്കുന്നവരാണ്; സമൂഹത്തിന്റെയും.മാസ്ക്കുകൾക്കിടയിൽ പുതിയ കച്ചവട തന്ത്രങ്ങൾ നടപ്പായി വരുന്നു.എങ്കിലും മനുഷ്യത്വപരമായി മാസ്ക്കിനുള്ള മൂല്യം ലാഭചിന്തയേക്കാൾ കൂടുതലാണ്.സ്വാർത്ഥതാൽപ്പര്യങ്ങൾ ഉപേക്ഷിച്ച്,മനുഷ്യർ അകലത്തിരുന്ന് ഒരുമിക്കുകയാണല്ലോ ചെയ്തത്.
പണ്ടുള്ള വസ്ത്രങ്ങളും ഇന്നുള്ളവയും തമ്മിലുള്ള അന്തരവും ശ്രദ്ധിക്കുക.മുണ്ടുമുറുക്കിയുടുത്തു നടന്ന ജനത പിന്നീട് ഷർട്ടും പാന്റ്സുമായി.പാന്റിന്റെ തലയ്ക്ക് ലൂസ് മോഷനായി,കാൽഭാഗം ഇറുകി.ഇപ്പോൾ തുളയുള്ള പാന്റുകൾ വരെയായി.വഴിയരികിലുള്ള ബഞ്ചിലിരിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പുറകിലുള്ളവർ പലതും കാണുന്ന രീതിയിൽ ഫാഷൻ സമൃദ്ധിയുടെ പടവുകൾ താണ്ടി.പക്ഷേ,മാസ്ക്കിലും ഇതേ രീതിയിൽ വന്നാലുള്ള കാര്യമൊന്നാലോചിച്ചു നോക്കൂ...തുളയുള്ള മാസ്ക്ക് ഏതായാലും വിജയിക്കില്ല,അതോ ഉവ്വോ? ആർക്കറിയാം?
സ്വന്തമായി തയ്യൽ മെഷീനുള്ള പലരും ഇപ്പോൾ സ്വയം മാസ്ക്കുകൾ തുന്നുന്നുണ്ട്.കൈ ഉപയോഗിച്ച് തുന്നുന്നവരുമുണ്ട്. കൊറോണയുടെ പ്രഭാവമകന്നാലും പിന്നീടും മാസ്ക്ക് ധരിക്കുന്നത് ഒരു മുൻകരുതലാണ്.ഒരിക്കലുപയോഗിച്ച് ഉപേക്ഷിക്കേണ്ടിവരുന്ന മാസ്ക്കുകളേക്കാൾ നല്ലത് നനച്ച് വീണ്ടും ഉപയോഗിക്കാവുന്ന തൂവാലകളാണ്.മാസ്ക്ക് പതിയെപ്പതിയെ നമ്മുടെ ശരീരത്തിന്റെ ഒരു അവയവമായിത്തന്നെ മാറുകയാണ്.എന്നുവെച്ച് പശകൊണ്ടോ സ്റ്റാപ്ലർ ഉപയോഗിച്ചോ ഉറപ്പിക്കുകയോ അല്ലെങ്കിൽ തുന്നിക്കെട്ടുകയോ ചെയ്താൽ പണിപാളും.ബാസ്ക്കറ്റ് നിറയെ മാസ്ക്കുമായി നിൽക്കുന്ന ജനതയാണോ ഇനി വരാനുള്ളത്...!
കൊറോണയ്ക്ക് എതിരായ ഒരു ആയുധമാണ് മാസ്ക്കുകൾ.ഇതിന്റെ കാര്യത്തിലെങ്കിലും ആളുകൾ ആഡംബരം കാണിക്കാതിരുന്നാൽ മതിയായിരുന്നു.സോപ്പും സാനിറ്റൈസറും പോലെ തന്നെ മാസ്ക്കും ആരോഗ്യരംഗത്ത് വളരെയധികം പ്രാധാന്യമ‍ർഹിക്കുന്നു.


ആനന്ദ് ശർമ്മ
10A ജി.എച്ച്.എസ്.എസ് മുട്ടം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം