ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/പുതിയ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ‎ | അക്ഷരവൃക്ഷം
16:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുതിയ പുലരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതിയ പുലരി

ലോകം മുഴുവനും ഇന്ന് കോവിഡ് 19 ന്റെ ഭീതിയിലാണ്.ഇറ്റലിയും ചൈനയും ബ്രിട്ടണും പോലുള്ള മഹാനഗരങ്ങൾ പോലും ഈ മഹാമാരിയ്ക്ക് കീഴടങ്ങി. ഈ നഗരങ്ങളിൽ ഓരോ 24 മണിക്കൂറിലും നൂറുകണക്കിന് ആളുകളാണ് ജീവൻ വെടിഞ്ഞത്.കൊറോണയുടെ ജന്മസ്ഥലമായ വുഹാനിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികളിൽ തുടങ്ങി, ഇന്ന് നൂറോളം പേർക്കാണ് ഈ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത് . കേരള സർക്കാറും ആരോഗ്യ പ്രവർത്തകരും കടുത്ത ജഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടും അതൊന്നും പാലിക്കാതെ ഇന്നും ചിലർ തന്റെ സ്വകാര്യ വാഹനത്തിൽ നിരത്തിലിറങ്ങുന്നു.

                ഇപ്പോൾ ഇന്ത്യ മുഴുവൻ ലോക്ക്ഡൗണിലാണ്.

സംസ്ഥാനങ്ങൾ തമ്മിലും ജില്ലകൾ തമ്മിലും ഉള്ള അതിർത്തികൾ അടച്ചു.ഇന്ത്യയിൽ മുഴുവനും ട്രെയ്നുകൾ ഓടുന്നില്ല. പൊതു വാഹനങ്ങൾ സർവ്വീസ് നിർത്തി. വിമാന സർവ്വീസുകൾ നിലച്ചു. കടകൾ അടഞ്ഞു. ലോകത്തിന്റെ ഓരോ കോണിലും ഒത്തിരിയേറെ മലയാളികൾ തന്റെ നാട്ടിൽ എത്താൻ കഴിയാതെ കുടുങ്ങി .

                    അമേരിക്കയിലും ചൈനയിലും ആശുപത്രികൾ തികയാതെ സ്റ്റേഡിയവും ഷോപ്പിങ് മാളുകളും കോവിഡ്

ഐസൊലേഷൻ വാർഡുകളാക്കേണ്ടി വന്നു. അമേരിക്കയിലെ തിരക്കേറിയ നഗരങ്ങൾ ഇന്നു ശൂന്യമാണ്. എല്ലാവരും പുറത്തിറങ്ങാൻ ഭയക്കുന്നു.

               എന്നാൽ കേരളത്തിൽ ദിനംപ്രതി 

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറയുന്നു. അതേ സമയം കൂടുതൽ പേർ രോഗ വിമുക്തി നേടി തന്റെ വീടുകളിലേക്ക് മടങ്ങുന്നു.കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ലോക ശ്രദ്ധ ആകർഷിച്ചിരിക്കുന്നു. ഈ കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ നാം വിശ്വസിക്കരുത് . വ്യക്തി ശുചിത്വം പാലിക്കണം. കേരള സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രതയോടൊ വീടുകളിൽ തന്നെ തുടർന്നാൽ ഇനിയും കൂടുതലായി ഈ വൈറസ് കേരളത്തിൽ പടരുന്നത് തടയാം.

              അതെ, ഈ കോവിഡ്

കാലവും കടന്നു പോകും. എല്ലാവരും സന്തോഷത്തോടെ കഴിയുന്ന ദിവസങ്ങൾ വരും.സാധാരണ ജീവിതം നയിക്കും. നമ്മളോരോരുത്തരും ആ ദിവസത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. ഇതിനു വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസുകാരേയും മറ്റു ഗവൺമെന്റ് സംവിധാനങ്ങളെയും ഞാൻ ആദരവേടെ ഓർക്കുന്നു.

                അതിവേഗം പടരുന്ന ഈ വൈസിനെ ഇല്ലാതാക്കാൻ നമുക്ക് വീടുകളിൽ തന്നെ തുടരാം. അനാവശ്യമായി പുറത്തിറങ്ങാതിരിക്കാം .

നമ്മുടെ കുടുംബാഗങ്ങ ളുമായി സമയം ചിലവഴിച്ച് പുതിയ കാര്യങ്ങൾ ചെയ്യാം. നമുക്ക്‌ ഒത്തൊരുമിച്ച് ഈ മഹാമാരിയെ കിഴടക്കാം പ്രത്യാശയോടെ,

ഹരിത ബി
8. H ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം