ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പാഠം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠം

സർവ്വാധിപനെ'ന്നു കരുതി മനുഷ്യൻ സർവ്വതിനെ'യും കൊന്നൊടുക്കി. വൻമതിൽ കടന്നുവന്ന അദൃശ്യനാംഭീകരൻ മനുഷ്യകുലത്തെയാകെ തടവിലാക്കി. അഹന്തയുമാഢംബരവും തൊഴിലും പദവിയും ഇഹലോകവഞ്ചകനു തുണലയേകിയില്ല.
 ഏകാന്തതയുടെ മരവിച്ച ജീവിതം ഇത്തി രിക്കുഞ്ഞൻ 'നമുക്കു നൽകി.
പ്രത്യാശയാം വഞ്ചിയിലക്ഷമയുടെ സമുദ്രം താണ്ടാൻ
പുതിയ അധികാരി നമ്മെ പഠിപ്പിച്ചു. അതിലവേഗം പായുന്ന ജീവിതത്തേരിൽ
മനുഷ്യൻ മറന്നുപോയ വികാരങ്ങൾ
അതു തിരികെ കൊണ്ടുവന്നു. അടഞ്ഞുപോയ ഭാവനയുടെ ആകാശം സ്വപ്നങ്ങൾക്കായി തുറന്നിട്ടു .

 

ജ്വാല എസ്
8 എ ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത