ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/നേർക്കാഴ്ച്ച

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ‎ | അക്ഷരവൃക്ഷം
23:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നേർക്കാഴ്ച <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേർക്കാഴ്ച
               2020 പുതുവർഷം ഇത്രയും ഗംഭീരമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.2019 ഡിസംബറിൽ തന്നെ കോവിഡ് 19 ചൈനയെ കീഴടക്കിയിരുന്നു .പക്ഷെ ഈ ക്വാറന്റിൻ ചിലർക്ക് ആഘോഷിക്കാനുള്ള കാലമായി കാണുന്നു നേരം വെളുക്കുന്നതും ഇരുട്ടുന്നതുമറിയുന്നില്ല. മൊബൈൽ എന്ന സുഹുത്തുമായുള്ള പ്രണയം കൂടിയിരിക്കുന്നു .ചിലർ ഉറക്കമേഴുന്നേൽക്കുന്നതു തന്നേ ഉച്ചയ്ക്കാണ്.വീട്ടിലെ plug Point നു വിശ്രമമില്ല മൊബൈലിന് അതി തീവ്രമായ പനിയായിട്ടു പോലും അതിന് വിശ്രമം കൊടുക്കുന്നില്ല. 
   പക്ഷെ ഈ അവധിക്കാലം പലരും സ്വപ്നം കണ്ടതാണ് വെക്കേഷന്  ' വിനോദയാത്ര, അതു പോലെപല പ്രതീക്ഷകളും ഒറ്റ നിമിഷം കൊണ്ട് തകർന്നു.ഇപ്പോഴാണ് നമ്മൾ ദൈവത്തേ നേരിൽ കാണുന്നത് അവർ ആരോഗ്യ പ്രവർത്തകരുടെ രൂപത്തിൽ നമ്മുടെ മുന്നിലെത്തി രാവും പകലുമില്ലാതെ നമുക്ക് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച് കുടുംബത്തെ മറന്ന് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു. പത്താം ക്ലാസിലെയും പ്ലസ് 2 വിദ്യാർത്ഥികളുടെ വീട് മരണവീടുപോലെയുമായി . 
    പക്ഷെ IPL അതൊരു സങ്കട ക്കടലായി പിന്നെ Olympics ഉം. 2019-20 വർഷത്തിലിറങ്ങിയ എല്ലാസിനിമയും നമുക്ക് കാണാപാഠമാണ് സിനിമ ഡൗൺലോഡ് ചെയ്ത് ഫോൺ മെമ്മറി നിറഞ്ഞിരിക്കുകയാണ്. എല്ലാ ഓൺലൈൻ ആപ്ലിക്കെഷനിലും നമ്മുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടാവും.സാധാരണ നമ്മൾ ഞായറാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കും ഇപ്പോൾ നമുക്കെന്നും ഞായറാഴ്ച . ആദ്യമായാണ് ചൈന നിർമിതമായ ഒരു വസ്തു ഇത്രയും കരുത്തോടെ നിൽക്കുന്നത്. ചൈന കൊറൊണയ്ക്ക് ജന്മം നൽകി ഇറ്റലി യും അമേരിക്കയിലുമായി വളരുന്നു ഇപ്പോൾ ഇന്ത്യയിലും തൻ്റെ ആധിപത്യം സ്ഥാപിച്ചു. ഇത് പല രാജ്യങ്ങളിൽ ഇതിന് നല്ല പിടിപാടുണ്ട്.ആള് ചില്ലറക്കാരനല്ല.

പക്ഷെ ഇതൊന്നുമല്ല സങ്കടം ഇതു കഴിഞ്ഞൊരു സന്തോഷമുണ്ട് തൃശ്ശൂർ പൂരം മാറ്റിയെങ്കിലും നമുക്ക് ആഘോഷിക്കാവുന്ന മറ്റൊരു പൂരമുണ്ട്. കറണ്ട് ബിൽ . അ തോടെ എല്ലാം ശുഭം.

ശ്രീലക്ഷ്മി ആർ എസ്
8 എച്ച് ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം