ജി.വി.എൽ.പി.എസ് ചിറ്റൂർ/ഗണിതശാസ്ത്ര ക്ലബ്/ഗണിത ശില്പശാല

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 8 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) (' ==<font size=6>'''ഗണിത ശില്പശാല'''</font>== <font size=4> കുട്ടികളിൽ ഗണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
==ഗണിത ശില്പശാല== 

കുട്ടികളിൽ ഗണിതത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ സ്കൂളുകളിലും ഗണിത ശില്പശാലകൾ നടത്തുന്നത്. ആദ്യ കാലഘട്ടത്തിൽ കുട്ടികൾക്ക് പല കാര്യങ്ങൾ വീടുകളിൽനിന്നും കളികളിൽ നിന്നും കിട്ടുമായിരുന്നു. ഇന്ന് കളികൾ കുറഞ്ഞതോടെ ഗണിതകേളികളിലൂടെ ഗണിത ആശയങ്ങൾ കുട്ടികളിൽ എത്തിക്കേണ്ടി വരുന്നു. ഇതിനുവേണ്ടി സാധനസാമഗ്രികളുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് നവംബർ 30ന് ഗണിത ശില്പശാല നടത്തിയത്. ഈ ശില്പശാലയിൽ 6 അമ്മമാർ, ബിആർസി കോ-ഓർഡിനേറ്റർ ശ്രീമതി ജീന ടീച്ചർ, ശ്രീമതി സുമങ്കല ടീച്ചർ, സ്കൂളിലെ അധ്യാപകർ, പ്രധാന അധ്യാപിക എന്നിവർ പങ്കെടുത്തു. എല്ലാ ക്ലാസുകളിലേക്കും വേണ്ട സാധനങ്ങൾ ഉണ്ടാക്കി. ഇവയുപയോഗിച്ച് എങ്ങനെ ഗണിതം ക്ലാസ്സിൽ രസകരമായി ഉപയോഗിക്കാമെന്നും ചർച്ചചെയ്തു. ഉണ്ടാക്കിയ ഗണിത ഉപകരണങ്ങളുടെ പ്രദർശനത്തോടെ ഗണിത ശില്പശാല അവസാനിച്ചു.

ഉണ്ടാക്കിയ ഗണിത സാമഗ്രികൾ
  • ഗണിത പമ്പരം
  • പാമ്പും കോണിയും
  • ക്ലോക്കുകൾ, സ്ഥാനവില പോക്കറ്റ്
  • സങ്കലനം, വ്യവകലനം, ഗുണനം കൊണ്ടുള്ള വിവിധ കളികൾ
  • സ്ഥാന വില അനുസരിച്ച് എഴുതിയ ചാർട്ടുകൾ
  • 100 കൊണ്ടുള്ള സങ്കലനം എളുപ്പമാക്കാൻ വേണ്ട സമചതുരങ്ങൾ
  • മുത്ത് കോർക്കൽ
  • എണ്ണം പഠിപ്പിക്കാൻ വേണ്ട സ്ട്രിപ്പുകൾ
  • ആയിരത്തിൽ കൂടുതലുള്ള സംഖ്യകൾ പഠിപ്പിക്കാൻ വേണ്ട സംഖ്യ കാർഡുകൾ
  • 1 മുതൽ 10000 വരെ പഠിപ്പിക്കാനും, പരിചയപ്പെടാനും വേണ്ട സംഖ്യാ കാർഡുകൾ, ഈർക്കിൽ കെട്ടുകൾ, കാർഡുകൾ
  • ഗുണന സ്ട്രിപ്പുകൾ