ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2022-23 ൽ ലഭിച്ച അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 9 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} 2022-23ൽ ലഭിച്ച അംഗീകാരങ്ങൾ ==ഒരു പൊൻതൂവൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-23ൽ ലഭിച്ച അംഗീകാരങ്ങൾ

ഒരു പൊൻതൂവൽ കൂടി! സ്കൂൾ വിക്കി പുരസ്കാരം - 2022

രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22ൽ മികച്ച പേജുകൾ തയ്യാറാക്കിയതിന് പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി. അനുശ്രീ, നിവേദ്യ, ഇഷ രഞ്ജിത്ത്, വിനയ്, സൗപർണ്ണിക എന്നീ വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപിക ജയലക്ഷ്മി, പി എസ് ഐ ടി സി റസിയ ഭാനു, പി ടി എ പ്രസിഡന്റ് മോഹൻദാസ് എന്നിവരും ചേർന്ന് അഭിമാനവും സന്തോഷവും നിറഞ്ഞ മനസ്സോടെ ജൂലൈ 1 ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയുടെ കയ്യിൽ നിന്നും ട്രോഫിയും സർട്ടിഫിക്കറ്റും 25,000 രൂപയുടെ ക്യാഷ് അവാർഡും ഏറ്റു വാങ്ങി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സ്കൂൾ വിക്കി പുരസ്കാരം 2021-22]




ജി.വി.എൽ.പി.എസ് ചിറ്റൂർ - പത്രങ്ങളിലും

ജി.വി.എൽ.പി.എസ് ചിറ്റൂർ - പ്രാദേശിക വാർത്താ ചാനലിലും

പ്രാദേശിക വാർത്ത കാണാൻ എവിടെ ക്ലിക്ക് ചെയ്യൂ.- കൈറ്റ് സ്കൂൾ വിക്കി പുരസ്ക്കാര തിളക്കത്തിൽ ചിറ്റൂർ ജി. വി.എൽ.പി സ്കൂൾ

അനുമോദനം - ഉപജില്ല തലത്തിൽ

ചിറ്റൂർ ഉപജില്ല കോ- കരിക്കുലർ കമ്മറ്റി സ്കൂൾ വിക്കി പുരസ്കാരം നേടിയ വിദ്യാലയങ്ങൾക്ക് അനുമോദനം സംഘടിപ്പിച്ചു. എ.ഇ.ഒ. കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ പരിപാടി ചിറ്റൂർ തത്തമംഗലം നഗരസഭ അധ്യക്ഷ കെ.എൽ. കവിത ഉൽഘാടനം ചെയ്തു. എ. ഇ.ഒ. കുഞ്ഞുലക്ഷ്മി ആധ്യക്ഷം വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.സി. പ്രീത്, ബി.പി.സി.ഉണ്ണിക്കൃഷ്ണൻ, KITE മാസ്റ്റർ ട്രൈനർ പ്രസാദ്, എച്ച് എം ഫോറം അംഗങ്ങളായ ശശികുമാർ എം, പ്രസീത, ദിനകരൻ, പ്രമോദ്, സെബി അലക്സ് എന്നിവർ അനുമോദനം അർപ്പിച്ചു. പാലക്കാട് ജില്ലയിലെ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി.എസ്സിലെ ഹെഡ്മിസ്ട്രസ് ജയലക്ഷ്മിയും പി എസ് ഐ ടി സി റസിയയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.