ജി.വി.എച്.എസ്.എസ് കൊപ്പം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
ജി.വി.എച്ച്.എസ്.എസ് ലൈബ്രറി
ജി.വി.എച്ച്.എസ്.എസ് ലൈബ്രറി

കൊപ്പം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ആത്മാവും ശരീരവുമായി സ്കൂൾ അങ്കണത്തിൽ തന്നെ ലൈബ്രറി നിലകൊള്ളുന്നു. ഏകദേശം 7000ത്തോ ളം പുസ്തകങ്ങളുടെ അമൂല്യ ശേഖരം ഇവിടെയുണ്ട് . കുട്ടികളുടെയും അധ്യാപകരുടെയും വിശാലമായ വായനയ്ക്ക് ഉതകും വിധം സുസജ്ജമാണ് ഈ വായനശാല. ഓരോ വർഷവും ലൈബ്രറി കാർഡ് മുഖേന കുട്ടികൾ അംഗത്വം നേടുകയും അതിരില്ലാത്ത വായനയുടെ ലോകത്തേക്കു ആഹ്ലാദത്തോടെ പറന്നുയരുകയും ചെയ്യുന്നു. പല ഭാഷകളിലായി നോവൽ, ചെറുകഥ,കവിത യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ,റഫറൻസ്, എന്നിങ്ങനെ ധാരാളം പുസ്തകങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ വായനശാല. ഇവിടെ കുട്ടികളുടെ സ്വപ്‌നങ്ങൾ ചിറകടിച്ചു പറക്കുന്നു. ഇടവേളകളെ ധന്യ മാക്കാനും അതിരും പതിരും തിരി ച്ചറിഞ്ഞു ഉത്തമ പൗരന്മാരായി വായിച്ചു വളരാനും ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കൊപ്പം സ്കൂൾ ലൈബ്രറി എന്നെന്നും തുണയാകുന്നു.ശ്രീമതി അനില ടീച്ചറുടെ നേതൃത്വത്തിലാണ് സ്കൂൾലൈബ്രറി പ്രവർത്തനങ്ങൾ നടക്കുന്നത്.