ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnaprasadvm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തികച്ചും ഗ്രാമീണ മേഖലയായ മുളിയാറിൽ തിലകക്കുറിയായി തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇരിയണ്ണി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ. അധ്വാനം മാത്രം കൈമുതലാക്കിയിട്ടുള്ള ഗ്രാമീണ ജനത വിദ്യാഭ്യാസം വി‍‍ശപ്പ് മാറ്റാനുള്ള പരിഹാരമല്ലെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടം. നിഷ്കളങ്കരായ ഗ്രാമീണ ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ പുരോഗമന ചിന്താഗതിക്കാർ തീരുമാനിക്കുകയായിരുന്നു. ഗ്രാമീണ ജനതയുടെ മോചനത്തിന് വേണ്ടി പടയണി തീർത്ത മുളിയാറിലെ കരിച്ചേരി കണ്ണൻ നായർ, ബി.വി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ മുളിയാറിലെ വിവിധ ഭാഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങൾ ഒന്നിച്ച് ചേർന്ന് ജനകീയ കൂട്ടായ്മയിൽ 1952-ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് കാസറഗോഡ് ജില്ലയിൽ തന്നെ അറിയപ്പെ‍ടുന്ന വിദ്യാഭ്യാസ സ്ഥാപനമായി തലയുയർത്തി നിൽക്കുന്നത്.

1952-ൽ ആരംഭം കുറിച്ച സ്ക്കൂൾ 1957 ൽ ആദ്യ ഇ. എസ് എൽ. സി ബാച്ച് പരീക്ഷയെഴുതി. അക്കാലത്ത് 8-ാം ക്ലാസ്സ് പൊതുപരീക്ഷയായിരുന്നു. 5 ാം ക്ലാസ്സ് വരെ എൽ പി വിഭാഗവും 8 ാം ക്ലാസ്സ് വരെ യു പി വിഭാഗവും 9,10,11 ക്ലാസ്സുകൾ ഹൈസ്കൂൾ ക്ലാസ്സുകളുമായിരുന്നു. 8 ാം ക്ലാസ്സ് ഇ.എസ് .എൽ .സി പരീക്ഷാകേന്ദ്രം കാസറഗോഡ് ഗവ. ഹൈസ്കൂളായിരുന്നു.