സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രൈമറിയിൽ 5, 6 7 ക്ലാസുകളിലായി 19 ‍‍ഡിവിഷൻ പ്രവർത്തിക്ക‍ുന്ന‍ു.

ആര്യ ലക്ഷ്മി 7D തനിക്ക് ചോറൂണിന് ലഭിച്ച പാരിതോഷികമായ സ്വർണ്ണ നാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. നമ്മൾ അതിജീവിക്കും എന്നതിനു വട്ടേ നാട്ടുനിന്നും ഒരു സാക്ഷ്യം.


  • 7 F ലെ ഷുഹൈബ് ജൻമദിനത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറിയിലേക്ക് 12 പുസതകങ്ങൾ സംഭാവന ചെയ്തു. ( 12 വർഷത്തെ സൂചിപ്പിക്കാൻ ) കൂടാതെ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി നോട്ടുപുസ്തകങ്ങളും സംഭാവന ചെയ്തു.
  • ഇത് അനാമിക .... 7 B യിൽ പഠിക്കുന്നു. സ്വന്തം കുഞ്ഞു സ്വപ്നങ്ങൾക്കായി സ്വരൂ ക്കൂട്ടിയ തന്റെ കുടുക്കയിലെ സമ്പാദ്യം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.... നമ്മൾ അതിജീവിക്കും എന്നതിന് വട്ടേനാട്ടു നിന്നും ഒരു സാക്ഷ്യം
  • ഏഴ് F ലെ അരുൺ കൃഷ്ണ അനുജനായ ആറ് E യിലെ അഭിനവ് കൃഷ്ണ എന്നിവർ തങ്ങളുടെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ സംഖ്യയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. എച്ച് എം റാണി ടീച്ചർ അത് ഏറ്റു വാങ്ങുന്നു ' . കൂടാതെ ദുരിതമനുഭവിക്കുന്നവർക്കായി കുറേ പെൻസിലുകളും സംഭാവന ചെയ്തു.  പ്രശംസാർഹമായ മനസിനുടമകളായ അരുൺ കൃഷ്ണയ്ക്കും അഭിനവ് കൃഷ്ണയ്ക്കും അഭിനന്ദനങ്ങൾ.


പ്രവർത്തന റിപ്പോർട്ട്

മലയാളം
ജൂൺ 19-25 വായനാവാരവും അതിനുമുന്നോടിയായി 3ദിവസത്തെ പുസ്തകപ്രദർശനം , വില്പന എന്നിവ നടത്തി. ക്ലാസ് തല ലൈബ്രറി രൂപീകരിച്ചു. വായനാക്വിസ് ,വായനാക്കുറിപ്പ് മൽസരം എന്നിവ നടത്തി. പ്രീ-ടെസ്റ്റിലൂടെ 'മലയാളം' പിന്നാക്കക്കാരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കി. എല്ലാ കുട്ടികളോടും അഞ്ചുവായനാക്കുറിപ്പുകളെങ്കിലും തയ്യാറാക്കാൻ നിർദ്ദേശിച്ചു. കഴിഞ്ഞ മാസത്തെ ദിനപത്രങ്ങളെ അടിസ്ഥാനമാക്കി 'പത്രക്വിസ്'ക്ലാസ് തലത്തിൽ നടന്നു.

മലയാള തിളക്കം


ഹിന്ദി
5,6,7ക്ലാസുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ എഴുതാനും വായിപ്പിക്കാനുമുള്ള ക്ലാസ് എല്ലാദിവസവും രാവിലെ 8.50 മുതൽ 9.45 വരെ നടത്തുന്നു. (മദ്രസയിൽ പോകുന്ന കുട്ടികൾക്ക് വെള്ളിയാഴ്ച്ച 8.30ന്). വായനദിവസത്തോടനുബന്ധിച്ച് പ്രോജക്റ്റിന്റെ രചനകളുടെ വായന ഒരാഴ്ച ക്ലാസ്സുകളിൽ അരമണിക്കൂർ വീതം നടത്തി. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കി.

സയൻസ്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.ക്ലാസുകളിൽ പോസ്റ്റർ നിർമ്മാണം നടത്തി.വായനാദിനത്തോടനുബന്ധിച്ച് ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തി.പാഠഭാഗവുമായി ബന്ധപ്പെട്ട് മൈക്രോസ്കോപ്പിലൂടെ വിവിധകോശങ്ങൾ നിരീക്ഷിച്ചു (6-ാംക്ലാസ്സിൽ). സയൻസ് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

ഇംഗ്ലീഷ്
Hello english - “know your learn session”പൂർത്തികരിച്ചു. 5,6,7ക്ലാസുകളിൽ hello english moduleപ്രകാരം പഠനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. club activity-കൾക്ക് തുടക്കം കുറിച്ചു.പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി.

സോഷ്യൽ സയൻസ്
social science clubരൂപീകരിച്ച് പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.പരിസ്ഥിതി ദിന ക്വിസ് നടത്തി , മരുവൽക്കരണവിരുദ്ധ പോസ്റ്റർ എല്ലാ ക്ലാസ്സിലും ഉണ്ടാക്കി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർമാരുടെ ക്ലാസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു.

ഗണിതം
പാസ്കൽ ദിനാചരണത്തിനോടനുബന്ധിച്ച് ഗണിത മാഗസീൻ തയ്യാറാക്കി. പാഠഭാഗങ്ങൾ സമയാനുസൃതമായി എടുത്തു കഴിഞ്ഞിട്ടുണ്ട്. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഒരോ ക്ലാസ്സിൽ നിന്നും പരീക്ഷ നടത്തി തയ്യാറാക്കി.ഗണിത കോർണർ രൂപീകരിച്ചു. ഫിബനോഷി ഗ്രൂപ്പ് രൂപീകരിച്ചു ' നാട്ടുകണക്ക് ' ക്ലാസ്സ്.

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു.


നാട്ടു പൂക്കളുടെ ശേഖരണം

വട്ടേനാട് ജി.വി.എച്ച്.എസ്.എസിൽ നടന്ന "കഥയുടെ കാണാപ്പുറങ്ങൾ" എന്ന പ്രഭാഷണ-സംവാദ പരിപാടിയിൽ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ ശ്രീ. എൻ. പ്രദീപ്കുമാർ മാഷ് കുട്ടികളുമായി സംവദിക്കുന്നു.