ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
15:15, 28 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

റിപ്പബ്ലിക് ഡെ ആഘോഷം

വട്ടേനാട് സ്കൂളിൽ റിപ്പബ്ലിക് ഡെ ആഘോഷം നടത്തി. ഡെ.എച്ച്.എം രഘുനാഥൻ മാഷ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനവും ചെയ്തു

20002 Republic3.jpeg 20002 Republic4.jpeg 20002 Republic5.jpeg 20002 Republic6.jpeg
20002 Republic2.jpeg 20002 Republic10.jpeg 20002 Republic1.jpeg 20002 Republic9.jpeg

ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം എച്ച്.എം. റാണി ടീച്ചർ നിർവ്വഹിക്കുന്നു

20002 uniform1.jpg 20002 uniform2.jpg 20002 uniform3.jpg 20002 uniform4.jpg
20002 uniform8.jpg 20002 uniform5.jpg 20002 uniform6.jpg 20002 uniform7.jpg


എസ്.പി.സി. യൂണിഫോം വിതരണം

എസ്.പി.സി. കാഡറ്റുകൾക്കുള്ള യൂണിഫോം വിതരണം തൃത്താല SI ശ്രീ.അനീഷ് നിർവ്വഹിക്കുന്നു

20002 spc1.jpg 20002 spc2.jpg 20002 spc3.jpg

നൈതികം 2019 കുട്ടികൾക്കായുള്ള സ്കൂൾ തല ഭരണഘടനയുടെ പ്രകാശന ചടങ്ങ്

20002 Naithikam1.jpg 20002 Naithikam2.jpg

ദേശീയ ആയുർവേദ ദിനം

ദേശീയ ആയുർവേദ ദിനം ഒക്ടോ. 25 അഷ്ടാംഗം ആയുർവേദ വിദ്യാ പീഠത്തിലെ ഡോ. ശ്രീദേവി നയിക്കുന്ന സെമിനാർ

20002 Ayurvedam1.jpeg 20002 Ayurvedam2.jpeg 20002 Ayurvedam3.jpeg 20002 Ayurvedam4.jpeg

അമ്മമാരും സ്മാർട്ടാവുകയാണ്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ മാത്രമല്ല സ്മാർട്ടാകുന്നത്, അമ്മമാരും സ്മാർട്ടാവുകയാണ്. കുട്ടികളെ കൂടുതൽ തിരിച്ചറിയുന്നത് അവരുടെ അമ്മമാരായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആധുനിക വിവരവിനിമയ സങ്കേതങ്ങളിൽ അമ്മമാർക്ക് പരിജ്ഞാനം നൽകുന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അമ്മമാർക്കാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം സംഘടിപ്പിച്ചത് . ഹൈടെക് പാഠപുസ്തകങ്ങളിലെ QRകോഡ് സംവിധാനം പരിചയപ്പെടുത്തുന്നതിലൂടെ പഠന പ്രവർത്തനങ്ങളുടെ ധാരണയും പാഠപുസ്തകത്തിലെ അധിക വായനയ്ക്കുള്ള സൗകര്യവും മനസ്സിലാക്കാൻ അവസരം ലഭിച്ചു.സമഗ്ര പോർട്ടൽ, ഇ റിസോഴ്സസ് എന്നിവയുടെ ഉപയോഗക്രമം, സ്കൂളിന്റെ അക്കാദമികവുംകവുമായ വിവരങ്ങൾ ലഭിക്കുന്നതിനായുള്ള സമേതം പോർട്ടൽ പരിചയപ്പെടുത്തൽ, വിക്ടേഴ്സ് ചാനൽ മൊബൈൽആപ് ഉപയോഗം എന്നിങ്ങനെയുള്ള ഉദ്ദേശ്യങ്ങളോടെയുള്ള പ്രവർത്തനാധിഷ്ഠിത പരിശീലന പരിപാടിയായിരുന്നു നടന്നത് MPTA പ്രസിഡണ്ട് ശ്രീമതി ശാന്തിയുടെ അധ്യക്ഷതയിൽ ചേർന്ന പരിശീലനക്കളരി PTAപ്രസിഡണ്ട് ശ്രീ ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു.HM റാണി ടീച്ചർ സ്വാഗതവും PTA വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ, സ്റ്റാഫ് സിക്രട്ടറി പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകളും അറിയിച്ചു .ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നജീബ് അധ്യാപികമാരായ ഗിരിജ, രാധാമണി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ ചേർന്നായിരുന്നു ക്ലാസ് നടത്തിയത്. അമ്മമാർക്ക് മൊബൈലിൽ QR Code Scanner, സമേതം പോർട്ടൽ, സമഗ്ര പോർട്ടൽ , വിക്ടേഴ്സ് ചാനൽ ഇവ ഡൗൺലോഡ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് വിദ്യർത്ഥികൾ അമ്മമാരെ സഹായിക്കന്നത് ശ്രദ്ദേയമായി ഹൈടെക് വിദ്യാലയമെന്നാൽ ഹൈടെക് അമ്മമാരും കൂടി ചേർന്നതാണ് എന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനുള്ള തീവ്ര പരിശീലന പരിപാടിയിലാണ് വട്ടേ നാട്ലിറ്റിൽ കൈറ്റ്സ് ടീംiiii

20002 Amma1.jpeg 20002 Amma2.jpeg 20002 Amma3.jpeg 20002 Amma4.jpeg

മോട്ടിവേഷൻ ക്സാസ് 2019

പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പ്രയാസങ്ങൾ മനസിലാക്കി പരിഹാരം നല്കാനും പഠനത്തിൽ താതാപര്യം വളർത്താനും നടത്തിയ മോട്ടിവേഷൻ ക്ലാസ്

മോട്ടിവേഷൻ ക്ലാസ്
മോട്ടിവേഷൻ ക്ലാസ്
മോട്ടിവേഷൻ ക്ലാസ്

ഗാന്ധി ജയന്തി റാലി

ഗാന്ധി ജയന്തി ദിനത്തിൽ വട്ടേനാട് സ്കൂളിലെ കുട്ടികൾ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു

20002 Gandijayanthi1.jpeg 20002 Gandijayanthi2.jpeg

എസ്.പി.സി കുട്ടികൾ പ്രതീക്ഷ ചാരിറ്റിയിൽ

വയോജന ദിനത്തിൽ എസ്.പി.സി കുട്ടികൾ പ്രതീക്ഷയിലെ അന്തേവാസികളെ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു

Vayojanadinam3.jpeg
Vayojanadinam2.jpeg
Vayojanadinam3.jpeg

കൗമാര ബോധവത്ക്കരണ ക്ലാസ് 2019

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗമാര ബോധവത്ക്കരണ ക്ലാസ് ജൂലൈ 30ന്സംഘടിപ്പിച്ചു. ചാലിശ്ശേരി പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ സുഷമയാണ് ക്ലാസ് നയിച്ചത്

20002 kaumaraclass1.JPG 20002 kaumaraclass2.JPG 20002 kaumaraclass3.JPG

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൾ പൂക്കൾ മത്സരം സംഘടിപ്പിച്ചു. ക്ലാസിലെ ലാപ് ടോപ്പുമായാണ് കുട്ടികൾ മത്സരത്തിന് വന്നത്. കുട്ടികൾക്കു് കമ്പ്യൂട്ടറിൽ പൂക്കളം നിർമ്മിച്ചത് പുതിയ അനുഭവമായി

20002 pookkalam1.JPG 20002 pookkalam2.JPG 20002 pookkalam5.JPG
20002-pkd-dp-2019-1.png 20002-pkd-dp-2019-2.png 20002-pkd-dp-2019-3.png

മൈലാഞ്ചി മൊഞ്ച് നിറഞ്ഞ് വട്ടേനാട്

വലിയ പെരുന്നാളിനോടനുബന്ധിച്ച് വട്ടേനാട് സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നുള്ള പെൺകുട്ടികൾ ടീമുകളായി മത്സരി ക്കുകയായിരുന്നു. സ്കൂൾ ആഘോഷക്കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ നടന്ന മത്സരത്തിന് അധ്യാപകരായ വത്സ, രഹന, നജ്‍ല, സൽമ എന്നിവർ നേതൃത്വം നൽകി

20002mailanchi.jpg 20002mailanchi1.jpg 20002mailanchi2.jpg 20002mailanchi3.jpg


ഗണിത വർക്ക്ഷോപ്പ് ശ്രീ വേണു പുഞ്ചപ്പാടം സാർ നേതൃത്വം നല്കുന്നു

ഗണിത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ശ്രീ വേണുപുഞ്ചപ്പാടം സാർ ശില്പ്പശാലക്ക് നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു. വട്ടേനാട്ടെ കുട്ടികൾക്ക് പുതിയ അനുഭവമായി.

20002 WORKSHOP.JPG 20002 WORKSHOP3.JPG 20002 WORKSHOP4.JPG 20002 WORKSHOP1.JPG

പലതുള്ളി പെരുവെള്ളം

പല തുള്ളിയിൽ നിന്നും പെരുവെള്ളമെന്ന പോലെ ഉറവ വറ്റാതെ ഊർജ്ജം കാക്കാൻ 'വട്ടേ നാട് സ്കൂൾ തയ്യാറായിക്കഴിഞ്ഞു. സോളാർ പാനൽ സ്ഥാപിച്ചതിലൂടെ അതിന് തുടക്കം കുറിച്ച സ്കൂൾ ഇപ്പോഴിതാ ഊർജ്ജ സംരക്ഷണമെന്ന ആശയത്തെ വിദ്യാർഥികളിലെത്തിക്കാൻ മറ്റൊരു സംരഭത്തിന് ഒരുങ്ങിയിരിക്കയാണ്. കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ വെളിച്ചംഎന്ന ഉദ്ദേശ്യം വച്ചു കൊണ്ട് LED ബൾബ് നിർമ്മാണ പരിശീലന ക്യാമ്പ് നടന്നു 'സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ക്യാമ്പ് നയിച്ചത് ശ്രീ ശിവദാസൻ സാർ ആയിരുന്നു: പരിശീലനക്കളരിയിൽ നിരവധി LED ബൾബുകൾ നിർമ്മിക്കുകയും കേടുവന്ന LED ബൾബുകൾ കുറഞ്ഞ ചെലവിൽ നേരെയാക്കുന്നതിനുള്ള പരിശീലനം നൽകുകയും ഉണ്ടായി. ക്യാമ്പിൽ നിർമ്മിച്ച ബൾബുകൾ അധ്യാപകർക്കും കുട്ടികൾക്കുമായി കുറഞ്ഞ വിലയ്ക്ക് നൽകാനാണ് തീരുമാനം ഊർജ്ജ സംരക്ഷണം എന്ന പ്രൊജക്ടിന്റെ രണ്ടാം ഘട്ടമാണിത്... വൈദ്യുതി ക്ഷാമം നേരിടാൻ പോകുന്ന മഴയില്ലാത്ത കേരളത്തിനൊരു കൈത്താങ്ങായി മാറാനുള്ള ശ്രമത്തിലാണ് വട്ടേനാട്ടെ കുട്ടികളും അധ്യാപകരും.

20002 led.JPG 20002 led1.JPG 20002 led2.JPG 20002 led4.JPG

ആനിമേഷൻ സിനിമാ നിമ്മാണം 2019

വട്ടേനാട് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ ഒന്നാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ വ്യാഴായ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക. പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും

20002 Anim1.JPG 20002 Anim2.JPG 20002 Anim3.JPG


സർഗാത്മകതയുടെ അരങ്ങൊരുക്കി വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭാഷാധ്യാപകനും അധ്യാപക അവാർഡ് ജേതാവുമായ എൻ.രാജൻ മാസ്റ്റർ നിർവ്വഹിച്ച‍ു

20002-vidyarangam.JPG 20002-vidyarangam1.JPG

പുസ്തകങ്ങളിൽസഞ്ചിതമത്രേമർത്യ വിജ്ഞാന സാരസർവ്വസ്വം

സാരസർവ്വസ്വമായ വിജ്ഞാനമേകി പുസ്തകോത്സവം സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യവേദിയും ലോഗോസ് ബുക്സും ചേർന്നാണ് പുസ്തകോത്സവം തയ്യാറാക്കിയത്. പ്രമുഖ പ്രസാധകരുടെ ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ അടങ്ങിയ പുസ്തകോത്സവം പ്രസിദ്ധ കഥാകൃത്ത് ശ്രീ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Vayanadfinam1.JPG 20002-Vayanadinam2.JPG 20002-Vayanadinam3.JPG

ചങ്ങാതി നന്നായാൽ ......

   ഓരോ കുട്ടിക്കും ഒരു നല്ല ചങ്ങാതിയായി പുസ്തകം നൽകിക്കൊണ്ട് വായനാദിനത്തിൽ ക്ലാസ് ലൈബ്രറികൾക്ക് തുടക്കമായി 'ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലും ഒരു കുട്ടി ലൈബ്രേറി യന്റെ കീഴിൽ 50 ലധികം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കന്നത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ ഉൾക്കൊള്ളിച്ച ക്ലാസ് ‍തലപതിപ്പു കൾ പുറത്തിറക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.


പ്രവർത്തനങ്ങൾ 2018