ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കൂടുതൽ വിവരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) ('<!-- legacy XHTML table visible with any browser --> {| |- | style="background:#E0F2F7; border:2px solid #624cde; padding:...' താൾ സൃഷ്ടിച്ചിരിക്കുന്നു)

500ന് മുകളിൽ ഫീഡിങ്ങ് സ്ടങ്ത്ത് ഉള്ള സ്കൂളകളിൽ രണ്ട് പാചകതൊഴിലാളികളെ നിയമിക്കാം എന്നതിൽ ഇവിടെ രണ്ട് പാചകതൊഴിലാളികൾ ഉണ്ട്.പാചകത്തൊഴിലിലെ വെെദഗ്ധ്യം,ആരോഗ്യം,ശുചിത്വം പ്രാദേശിക പ്രാതിനിധ്യംഎന്നിവകണക്കിലെടുത്താണ് നിയമനം.ഇവർക്ക് ഹെൽത്ത് കാർഡുകൾ ലഭ്യമാക്കിയിട്ടുണ്ട്.പാചകസമയത്ത് യൂണിഫോം, ഏപ്രൺ, ഹെ‍‍ഡ്ക്യാപ്പ് എന്നിവ ധരിക്കുന്നു. ഒാരോ ദിവസവും തയ്യാറാക്കിയ ഭക്ഷണം വിതരണം ചെയ്യുന്നതിന് അധ്യാപകർ രുചിച്ചു നോക്കുന്നു. അധ്യാപകർ വളരെ ഉത്സാഹത്തോടെ ഭക്ഷണ വിതരണം ഏറ്റെടുത്തു നടത്തുന്നു. കൂടാതെ രക്ഷിതാക്കൾ, എസ്. എം. സി അംഗങ്ങൾ വിതരണം ചെയ്യാൻ സഹായിക്കുന്നു.

ഭക്ഷണത്തിൽ നിന്നും കുട്ടികൾക്ക് അവശ്യം ലഭിക്കേണ്ട കലോറിമൂല്യം,പ്രോട്ടീൻ ലഭിക്കത്തക്ക വിധത്തിലുള്ള ഭക്ഷണ സാധനങ്ങൾ തെരെ‍ഞ്ഞെടുത്താണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്.കുട്ടികൾക്ക് ചോറിനൊപ്പം ഒരു കറിയും രണ്ട് വിഭവങ്ങളും നൽകുന്നു.പയറുവർഗങ്ങളിൽഎതെങ്കിലുംഒന്നും പച്ചക്കറികൾ,എണ്ണ,കൊഴുപ്പ് ഇവ ഉൾപ്പെടുത്തി മെനു തയ്യാറാക്കിയിരിക്കുന്നു.ആഴ്ചയിൽ രണ്ട് പ്രാവശ്യം തിളപ്പിച്ച പാൽ,ഒരു മുട്ട‌ നൽകുന്നു. രണ്ട്മുറികളും വരാന്തയോടും കൂടിയ പാചകപ്പുര, സ്റ്റോർ റൂം,ഡെെനിംഗ്ഹാൾ ഇവയുണ്ട്.

പി.ടി.എ പ്രസിഡന്റ് ചെയർമാനായും ഹെഡ്മിസ്ട്രസ്സ് കൺവീനറുമായുള്ള കമ്മറ്റിക്കാണ് നടത്തിപ്പിന്റെ പൂർണ്ണചുമതല.മറ്റംഗങ്ങൾ -വാർഡ് മെംപർ,എസ്.എം.സി ചെയർമാൻ,മദർ പി.ടി.എ.പ്രസിഡന്റ്,എസ്.സി.,എസ്.റ്റി.വിദ്യാർത്ഥികൾ-ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ എന്നിവരുടെ രക്ഷിതാക്കളുടെ പ്രതിനിധി,അദ്ധ്യാപകർ,വിദ്യാർത്ഥി പ്രതിനിധി,പാചകത്തൊഴിലാളി എന്നിവരാണ്. കമ്മിറ്റി ഏറ്റവും കുറ‍ഞ്ഞത് മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് തീരുമാനങ്ങളും, ഹാജരും, നടത്തിപ്പിനെകുറിച്ചും മിനിറ്റ്സ് ബുക്കിൽ ചേർത്തുന്നു.ഒരോ മാസത്തേയും വരവു ചെലവു കണക്കുകൾ കമ്മറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുന്നു.

അരിയുടെ വില, തൊഴിലാളികളുടെ ഒാണറേറിയം എന്നിവ ഒഴികെയുളള ചെലവാണ് പാചകചെലവ്.പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്നു. ഒന്നരലക്ഷം രൂപയാണ് ഒരു മാസത്തെ ശരാശരി ചെലവ്. രജിസ്റ്ററുകൾ രേഖപ്പെടുത്തുന്നതും സ്റ്റോർ സൂക്ഷിക്കുന്നതും ചുമതലയുളള അദ്ധ്യാപകരാണ്.പ്രധാന രജിസ്റ്ററുകൾ-കെ 2 രജിസ്റ്റർ,ഹാജർ പുസ്തകം,കൺസോളിഡേറ്റഡ് ഹാജർ പുസ്തകം,കാഷ് ബുക്ക്,എൻ.എം.പി.,-1 ഫോറം,മിനിറ്റ്സ് ബുക്ക്,ബില്ലുകൾ,അരി അക്വിറ്റൻസ്,പാത്രങ്ങളുടെ രജിസ്റ്റർ ഇവയാണ്. മെച്ചപ്പെട്ട രീതിയിൽ 5 മുതൽ 12വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് PTA യുടെ ആഭിമുഖ്യത്തിൽ പോഷക സമ്പുഷ്ടമായ ഭക്ഷണം നൽകി വരുന്നു. കൂടാതെ പ്രഭാത ഭക്ഷണം ഉൾപ്പെടുത്താനുളള തീരുമാനമായിട്ടു്ണ്ട്. പ്രദേശികകൂട്ടായ്മയുടെ സഹായത്തോടെ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്കൂൾ.