ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ നശിപ്പിക്കുന്നതെന്തിന്?

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <font size=6>നശിപ്പിക്കുന്നതെന്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നശിപ്പിക്കുന്നതെന്തിന്?


രാവിൽ കാണാതെ നിൽക്കും
തിങ്കളും
പൂ നിലാവ് പൊഴിക്കുന്നുണ്ട്.

കത്തിനിൽക്കുന്ന സൂര്യനും
ഊർജ്ജം കൊടുത്ത്
ഉണർത്തുന്നുണ്ട്.

വിയർത്തൊലിക്കുന്ന
കുന്നിൻ്റെ മനസ്സും
ആനന്ദത്തിലലിയുന്നുണ്ട്.

മുഖമുരഞ്ഞ ചൂലും
വൃത്തിയാക്കാറുണ്ടെന്നോർത്ത്
അഭിമാനിക്കുന്നുണ്ട്.

വെയിലേറ്റ് തളർന്ന
പൂക്കളിലും
പുഞ്ചിരി വിരിയുന്നുണ്ട്.

മനുഷ്യരേ...
നിങ്ങളെന്തേ സൗഭാഗ്യരായിട്ടും
നൻമകളെ നശിപ്പിക്കുന്നു?

ഗായത്രി കെ.പി.
5 എ ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത