"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 184: വരി 184:
{| class="wikitable"
{| class="wikitable"
|-
|-
|  [[ചിത്രം:20002_freekan01.jpeg|150px|]] || [[ചിത്രം:20002_freekan02.jpeg|200px|]] || [[ചിത്രം:20002_freekan03.jpeg|250px|]] ||
|  [[ചിത്രം:20002_freekan01.jpeg|150px|]] || [[ചിത്രം:20002_freekan02.jpeg|250px|]] || [[ചിത്രം:20002_freekan03.jpeg|250px|]]  
|-
|-
| [[ചിത്രം:20002_freekan04.jpeg|250px|]] || [[ചിത്രം:20002_freekan05.jpeg|250px|]] || [[ചിത്രം:20002_freekan06.jpeg|250px|]] ||
| [[ചിത്രം:20002_freekan04.jpeg|250px|]] || [[ചിത്രം:20002_freekan05.jpeg|250px|]] || [[ചിത്രം:20002_freekan06.jpeg|250px|]]  
|-
|-
|}
|}

22:49, 8 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


സ്വാഗതം -ജി. വി. എച്ച്. എസ്. എസ്. വട്ടേനാട്


ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
20002 229.jpg
വിലാസം
കൂറ്റനാട്

കൂറ്റനാട് പി.ഒ,
പാലക്കാട്
,
676519
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04662370084
ഇമെയിൽgvhssvattenad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒററപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസന്ന (എച്ച്.എസ്.എസ്),
കെ ഷാജീവ് (വി.എച്ച്.എസ്.എസ്)
പ്രധാന അദ്ധ്യാപകൻറാണി അരവിന്ദൻ
അവസാനം തിരുത്തിയത്
08-01-202020002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇത് പൊതിച്ചോറ‍ു വാസനിക്കുന്നിടം
പ്രഥമ സൗഹൃദം പൂക്കും നദീതടം...

കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന 3000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന പട്ടിത്തറ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാലയം.


സംസ്ഥാനത്തെ മികച്ച പി.ടി.എ മൂന്നാം സ്ഥാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റു വാങ്ങുന്നു

2019-2020 തൃത്താല സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിന്

20002 Overall.jpeg 20002 News paper.jpeg

ഉപതാളുകൾ

പി.ടി.എ| എസ്.എം.സി| സ്റ്റാഫ്| ആർട്ട് ഗാലറി| നാമ്പുകൾ|

ഔഷധോദ്യാന തണലി‍ൽ വട്ടേനാട് സ്ക‍ൂൾ
20002 142.jpg

പട്ടിത്തറ പഞ്ചായത്തിലെ കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എന്നും നാടിന്റെ വിശുദ്ധിയും സാംസ്കാരിക തനിമയും കാത്തു സൂക്ഷിയ്ക്കുന്ന വിജയത്തിന്റെ നിസ്സീമതകളുടെ തിടമ്പേറ്റി നിൽക്കുന്ന കുറ്റനാട് ദേശത്തെ അപൂർവ്വ വിസ്മയം.   3000ത്തോളം വിദ്യാർത്ഥികളും 150 ഓളം അദ്ധ്യാപകരും അനദ്ധ്യാപകരും പി ടി.എ യും എസ്.എം.സിയും രക്ഷിതാക്കളും അടങ്ങുന്ന കൂട്ടായ്മയുടെ മൂർത്തീഭാവം. ചരിത്രമുറങ്ങുന്ന കൂറ്റനാട് പ്രദേശത്തിന്റെ സാമൂഹിക, സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വട്ടേനാട് വൊക്കേഷണൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്. ഒരു പാട് ഗുരുക്കന്മാരുടെ പാത പിന്തുടർന്ന്  ഒരായിരം മിടുക്കന്മാരെയും മിടുക്കിക്കളയും വാർത്തെടുത്ത മഹാവിദ്യാലയം.  കാലങ്ങളായി മികച്ച നിലവാരം പുലർത്തുന്ന വട്ടേനാട് ഇന്നും അതിന്റെ പ്രൗഢിയും ഗാംഭീര്യവും തനിമയോടെ കാത്തു സൂക്ഷിയ്ക്കുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം.  

രക്ഷകർതൃ സമിതി

അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി.എ.ക്കാണ്. സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്. വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഹൈടെക് വിദ്യാലയം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി 51 ക്ലാസ് മുറികളിൽ അനുയോജ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് പി.ടി.എ യുടെ മികച്ച പ്രവർത്തനമാണ് . ഹയർ സെക്കണ്ടറിക്കാവശ്യമായ ഒരു ക്ലാസ് മുറി നിർമ്മാണം, പൊളിച്ച കെട്ടിടത്തിലെ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നതിനു വേണ്ട പകരം സംവിധാനമൊരുക്കൽ എന്നിവയെല്ലാം PTA ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവയാണ് 'സ്കൂൾ അച്ചടക്കം, ശുചിത്വം' എന്നിവയിലെല്ലാം സബ് കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിദ്യാലയത്തിന്റെ മുന്നോട്ടു പോക്കിന് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നു'ലാബ്, ലൈബ്രറി എന്നിവയുടെ നവീകരണം, ഉച്ച ഭക്ഷണപദ്ധതി മെച്ചപ്പെടുത്തൽ (സ്പെഷൽവിഭവങ്ങൾ നൽകൽ) എന്നിവയിലെല്ലാംപി.ടി എ കൃത്യമായി ഇടപെടുന്നുണ്ട്. കലാമേളയിലും കായിക മേളയിലും ശാസ്ത്രമേളയിലും നല്ല വിജയം നേടുന്നതിന് വട്ടേനാടിനെ പ്രാപ്ത മാക്കുന്നതിൽ പി.ടി.എ മികച്ച പങ്കു വഹിക്കുന്നു. പ്രകൃതിദുരന്തമുണ്ടായ സാഹചര്യങ്ങളിൽ ദുരന്തബാധിതർക്കു വേണ്ട സഹായ സഹകരണങ്ങൾ എത്തിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളിലും പി.ടി.എ നല്ല രീതിയിൽ ഇടപെട്ടിട്ടുണ്ട്. 2018-19 വർഷത്തിൽ സബ് ജില്ലയിലും വിദ്യാഭ്യാസ ജില്ലയിലേയും മികച്ച പി ടി.എക്കുള്ള ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടാൻ പി.ടി.എ യുടെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്.

പൂർവ്വ അധ്യാപക സംഗമം 2019 (28.12.2019 ശനി)

ഇതൊരപൂർവ്വ സംഗമമായിരുന്നു. 91-ാം വയസ്സിലും പ്രായം തളർത്താത്ത ആത്മവീര്യവും ഓർമ്മ ശക്തിയും കൈമുതലായുള്ള ആദ്യ അധ്യാപകൻ ശ്രീ പുരുഷോത്തമൻ മാഷ് മുതൽ 2019 ൽ 56-ാം വയസ്സിൽ റിട്ടയർ ചെയ്ത വട്ടേനാടിന്റെ ശബ്ദമായിരുന്ന രാജനുൾപ്പെടെ ഈ പ്രായത്തിലും വട്ടേനാടിന്റെ സ്നേഹ സാന്നിദ്ധ്യമായെത്തി - 46 പേർ. അതിൽ അസുഖം തളർത്തിയ മൊയ്തുണ്ണി മാഷുണ്ടായിരുന്നു. കൃഷ്ണൻ മാഷുണ്ടായിരുന്നു. ആമിനക്കുട്ടി ടീച്ചറുണ്ടായിരുന്നു. കല്യാണത്തിരക്കിനിടയിലും ഓടിയെത്തിയ സോമസുധ ടീച്ചറും വിജയലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു. രത്നമണി ടീച്ചറുണ്ടായിരുന്നു. വിജയമ്മ ടീച്ചറും പത്മാവതി ടീച്ചറുമുണ്ടായിരുന്നു. പിന്നെ പുതുമുറക്കാരുമുണ്ടായിരുന്നു. പരസ്പരം ആശ്ലേഷിച്ചും വർത്തമാനം പറഞ്ഞും പാട്ടു പാടിയും അവിസ്മരണീയമാക്കി. പിന്നെ ഇതിൽ പങ്കെടുക്കാൻ കഴിയാതെ പോയ കൊച്ചു സാറ ടീച്ചറെയും ശിവരാമൻ മാസ്റ്ററെയും വീട്ടിൽ പോയിക്കണ്ടു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ അവരുടെ മുഖത്തു തെളിഞ്ഞ സന്തോഷത്തോളം വരില്ല, മറ്റൊന്നും. അത് നൽകുന്ന നിർവൃതിയോളം വരില്ല മറ്റൊരനുഭൂതിയും. എന്തുകൊണ്ടും ഒരു പാട് ഊർജ്ജം നൽകിയ, ആവേശം നൽകിയ, സ്നേഹവും സൗഹൃദവും പങ്കിട്ട ഈ ദിവസം മറക്കാനാവാത്തതാണ്. സൗഹൃദത്തോളം ഹൃദ്യമാവതില്ല വേറൊന്നും.

കൂട്ടത്തിലേറ്റവും മുതിർന്നവർ. വട്ടേനാട്ടെ പൂർവ്വസൂരികൾ. പുരുഷോത്തമൻ നമ്പൂതിരി മാസ്റ്റർ (1961-68) ആദരിക്കപ്പെടുന്നു. പൊന്നാട അണിയിക്കുന്നത് ശങ്കുണ്ണി നായർ മാസ്റ്റർ.
20002 0ldeachers03.jpeg 20002 0ldeachers04.jpeg 20002 0ldeachers05.jpeg 20002 0ldeachers06.jpeg 20002 0ldeachers10.jpeg
20002 0ldeachers08.jpeg 20002 0ldeachers09.jpeg 20002 0ldeachers07.jpeg 20002 0ldeachers11.jpeg 20002 0ldeachers12.jpeg

പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടക്കുന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ മുതിർന്ന കഥകളി നടനും ആചാര്യനുമായ കോട്ടയ്ക്കൽ ഗോപി നായർ ആശാനെ സന്ദർശിച്ചു. തന്റെ കഥകളി അഭ്യസന കാലവും കോട്ടയ്ക്കൽ പി.എസ്.വി.നാട്യസംഘത്തിലെ അധ്യാപന അനുഭവങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. സത്യം, കൃത്യം ,ശുദ്ധി, മുക്തി എന്നിവയായിരിക്കണം ഒരു വിദ്യാർത്ഥിക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്ന് കുട്ടികളെ അദ്ദേഹം ഓർമ്മിപ്പിച്ചു. മലയാള വിഭാഗം അധ്യാപകർ നേതൃത്വം നൽകി. നവതി കഴിഞ്ഞ കോട്ടയ്ക്കൽ ഗോപിയാശാന് അന്നത്തെ കാലഘട്ടത്തെക്കുറിച്ചും സാമൂഹ്യ പരിതസ്ഥിതികളെക്കുറിച്ചും പുതിയ തലമുറയോട് ഏറെ പറയാനുണ്ടായിരുന്നു. ഒരു കഥകളി കലാകാരൻ എന്ന മഹത്തായ പദവിയ്ക്കപ്പുറത്ത് പരിസ്ഥിതിവാദിയായ കർഷകൻ ,പെയിൻ ആർ ഡ് പാലിയേറ്റീവ് മുതലായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തകൻ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വം കുട്ടികൾക്ക് വിലപ്പെട്ട അനുഭവങ്ങളാണ് നൽകിയത്.

20002 Prathib2.jpeg 20002 Prathiba1.jpeg 20002 Prathiba3.jpeg
20002 Prathiba4.jpeg 20002 Prathiba5.jpeg 20002 Prathiba6.jpeg

പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ കൂടുതൽ അറിയാൻ

പ്രളയ ദുരിതർക്ക് സ്വാന്തനവുമായി വട്ടേനാട്

20002 relief.JPG Lk20002.JPG Maneeshma.jpg
   •   പതിനായിരം രൂപ നല്കി ലിറ്റിൽ കൈറ്റ്സ് വട്ടേനാട് യൂണിറ്റ്
   •   ഏഴായിരം രൂപ നല്കി ഹൈസ്കൂൾ വിഭാഗത്തിൽ 9 K
   •   മൂവായിരത്തി ഒരുനൂറ്റി അറുപത് രൂപ നല്കി ഹയർസെക്കണ്ടറി വിഭാഗം +1  സയൻസ്
   •   ആയിരത്തി അഞ്ഞൂറു രൂപ നല്കി യു പിവിഭാഗത്തിൽ  6 B , 7 E
   .   ഒരു കുടുക്ക സഹായവുമായി മനീഷ്‍മ

വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ടവർക്ക് സാന്ത്വനവുമായി വട്ടേനാട് ഗവവൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ . ലിറ്റിൽ കൈറ്റ്സ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെ‍ഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി. അനീസ് മാസ്റ്റർ, നജീബ് മാസ്റ്റർ, നെൽസൺ മാസ്ററർ, വാണിപ്രിയ ടീച്ചർ എന്നിവർ വിഭവ സമാഹരണത്തിന് നേതൃത്വം നല്കി. സ്കൂളിലെ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്ന് 80000 രൂപ സമാഹരിച്ചു. സമാഹരിച്ച തുക ഡി.ഡിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡി.ഡി തൃത്താല എസ്.ഐ ഇൻ ചാർജ് ശ്രീ മാരിമുത്തു പ്രിൻസിപ്പാൾ പ്രസന്ന ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് റാണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വട്ടേനാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കൈതാങ്ങ്

സ്കൂളിലെ കൈറ്റസ് അംഗങ്ങളിൽ നിന്നും നേതൃത്വം നൽകുന്ന കൈറ്റ്സ് അധ്യാപകരിൽ നിന്നും 10000 രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. സ്വരൂപിച്ച തുക കൈറ്റ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റെ സാന്നിദ്ധ്യത്തിൽ പ്രധാനാധ്യാപിക റാണ ടീച്ചർക്ക് കൈമാറി

ഒരു കുടുക്ക സഹായവുമായി മനീഷ്‍മ

പ്രളയ ബാധിതർക്ക് തന്റെ സ്വകാര്യ സമ്പാദ്യം നല്കി അഞ്ച് ബിയലെ മനീഷ്‍മ സ്കൂളിന് മാതൃകയായി. സ്വരുക്കൂട്ടി കരുതി വെച്ച കുടുക്കയിലെ സമ്പാദ്യം അ‍ഞ്ഞൂറ്റി മുപ്പത് രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവേശനോത്സവം 2019

പ്രവേശവോത്സവം വീഡിയോ ഡോക്യുമെന്റെറി കാണാൻ https://youtu.be/sO6X5dSt-Hg

പഠനോത്സവം 2019

വട്ടേനാട് സ്കൂളിലെ യുപി വിഭാഗത്തിലെ പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ തന്ന പോസ്റ്ററികളും ബാഡ്ജുകളും മറ്റും തയ്യാറാക്കുന്നതിന്റെ ഭാഗമായി ചിത്രരചനയിൽ തൽപ്പരരായ കുട്ടികളെ ഉൾക്കൊള്ളിച്ച് 2019 ജനുവരി 31 ന് ശില്പ്പശാല നടന്നു.

documentation കാണാൻ താഴെ ലിങ്ക് കാണുക https://drive.google.com/open?id=1t28vuaiOcEfLU4HWqhgyuB_lg0ImuCT7

വിദ്യാഭ്യാസ ജില്ലയിലെ ​​ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് 2018വട്ടേനാട് സ്കൂളിന്

പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത വട്ടേനാട് സ്ക്കൂൾ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീലെ ഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതി അവാർഡിന് അർഹമായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയാണ് വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.

20002 215.png


അറിവിന്റെ തിരികൊളുത്തി പുതിയ അധ്യയനം2018

വട്ടേനാട്: വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.... തോരാത്ത മഴയിലും ഉണങ്ങാത്ത പച്ചപ്പിലും ഒരു തീ നാളം നിർമിച്ച് അറിവിന്റെ ഈ കലാലയം വീണ്ടും ഒരു പുതിയ അധ്യായനവർഷത്തിലേക്ക് കാലെടുത്തുവെക്കുന്നു. ഈ ഒരു വർഷത്തേക്ക് എത്തിചേർന്നിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണയും ആശംസകളും ചേർന്ന് അധ്യാപകരും ഈ അറിവിന്റെ ലോകത്തേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. വട്ടേനാട്ടിലെ ഹൈടെക് നവീകരണം കുരുന്നുകൾക്ക് ഒരാഹ്ലാദം തന്നെയായിരുന്നു. അഞ്ചാംതരം മുതൽ പത്താംതരം വരെയാണ് ഹൈടെകിന്റെ വിപുലീകരണം നടന്നത്. ഈ സൗകര്യം വിദ്യാർഥികളുടെ പഠനപുരോഗതിയിൽ നേട്ടമുണ്ടാക്കാനാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ലക്ഷ്യം. ഇത് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പ്രയോജനപ്പെടുത്തുന്നു..

പ്രവേശനോത്സവം വീഡിയോ
https://youtu.be/J7Pa1zcijKs

അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ വി.ടി. ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.

തുടർന്ന് വായിക്കുക 

ഹൈടെക് സ്കൂൾ

നവകേരള മിഷൻ കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി കൈറ്റിന്റെ നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.

വട്ടേനാടൻ നാടകപെരുമ

കളിക്കൂട്ടം നാടക സംഘം

നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്‌കൂളിനുമുണ്ട്.... വട്ടേനാട് സ്‌കൂളിൽ 15 വർഷങ്ങളായി കളികൂട്ടം തിയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നു... കലോത്സവങ്ങളിൽ ശാസ്ത്രമേളകളിൽ നാടകം അവതരിപ്പിക്കുക എന്നതിനപ്പുറം നാടകോത്സവങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്നു...ഇവിടുത്തെ നാടകങ്ങൾ കലോത്സവത്തോട് കൂടി അവസാനിക്കുന്നില്ല..... സാഹിത്യവും കലയും സാമൂഹിക നിർമ്മിതിയാണ്.ഇവയിലൂടെ നാം തിരിച്ചറിയുന്നത് അതുൾക്കൊള്ളുന്ന സമൂഹത്തെയും സംസ്കാരത്തെയുമാണ്. ആ നിലയ്ക്ക് കളിക്കൂട്ടം നാടകസംഘത്തിന്റെ ഫ്രീക്കൻ അനേകം വേദികളിൽ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. ഫ്രീക്കൻ


നാനാത്വത്തിൽ ഏകത്വം എന്നത് ഭാരതത്തിന്റെ മുഖമുദ്രയാണ്. വിശാലമായ ചിന്താധാരയാണ്. എന്നിട്ടും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രം സമാന്തരമായി ഈ സമൂഹത്തോട് പലതും പറയുന്നുണ്ട്. അത് കാണാതെ പോകരുത്.

സ്വതന്ത്രവും സാർവജനീനവുമായ ഒരു കലയായി നമ്മുടെ വിദ്യാഭ്യാസ രീതി പരിഷ്കരിക്കപ്പെടേണ്ടതുണ്ട് എന്നാണ് ഫ്രീക്കൻ തുറന്നു പറയുന്നത്. ലോകമൊട്ടാകെയുള്ള വിദ്യാർത്ഥികളുടെ പ്രതിനിധിയാണ് ഫ്രീക്കൻ. അതിരില്ലാത്ത ലോകങ്ങളിലൂടെയും വർണങ്ങളിലൂടെയും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഫ്രീക്കന് നിലവിലുള്ള പഠനവ്യവസ്ഥകളെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. കടിച്ചാൽ പൊട്ടാത്ത വാക്കുകളുമായി സംസകാരവും പൈതൃകവും തെരുവിൽ ഛർദ്ദിക്കുന്ന ബുജികളെ അവൻ പരിഹസിക്കുന്നു. സാധാരണക്കാരന് മനസ്സിലാകുന്ന നാടൻ പാട്ടുകളിൽ എല്ലാ വിഭാഗങ്ങൾക്കും മനസ്സിലാക്കാനുള്ള ജീവിതവും ഭാഷയും ഉണ്ടെന്ന് അവൻ ഉറക്കെപ്പറയുന്നു. അതോടൊപ്പം അംബേദ്കറിന്റെ ചിന്തകളിൽ ഉയർന്നു വരുന്ന മാനവികതയെക്കുറിച്ച് ബോധവാനാകുന്നു. ക്ലാസ് മുറികളും യൂണിഫോമും വിദ്യാർത്ഥികളെ തളച്ചിടാനുള്ള ചങ്ങലയായി അവന് അനുഭവപ്പെടുന്നു.പുരുഷോത്തമൻ മാഷുടെ വേഷവും ഭാഷയും ദഹിക്കാതെ ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കുമെന്നുള്ള ഒറ്റ ലാഭത്തിൽ മാത്രമാണ് സ്കൂളിലേക്ക് വരുന്നതെന്ന് മടിയില്ലാതെ പറയുന്നു. കുട്ടിയെ മാറ്റിയെടുക്കാനുള്ള അധ്യാപകന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. ഒടുവിൽ കുട്ടികൾക്കറിയാവുന്ന ഭാഷയിലേക്കും അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ നയങ്ങളിലേക്കും തന്റെ വിദ്യാഭ്യാസ രീതിയെ പുരുഷോത്തമൻ മാഷ് പരിഷ്കരിക്കുന്നു . കുട്ടിക്കും അധ്യാപകനും ഒരു പോലെ വിനിമയം ചെയ്യാവുന്ന വിദ്യാലയ ലോകത്തിൽ പല വർണങ്ങളും സംസ്കാരവും ഒന്നിച്ചു ചേരുന്നു. അവയുടെ തനിമയും സ്വത്വവും ഏച്ചുകൂട്ടലുകളില്ലാതെ നിലനിൽക്കുകയും ചെയ്യുന്നു. നാളിതുവരെയും കൊണ്ടുനടന്ന ചില ബോധ്യങ്ങളെ തിരുത്തുവാനാണ് ഫ്രീക്കൻ എന്ന നാടകത്തിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.

20002 freekan01.jpeg 20002 freekan02.jpeg 20002 freekan03.jpeg
20002 freekan04.jpeg 20002 freekan05.jpeg 20002 freekan06.jpeg


20002 134.jpg 20002 139.jpg 20002 138.jpg 20002 137.jpg

കൂടുതൽ അറിയാൻ

ഗതാഗത സൗകര്യം

അപ്പർപ്രൈമറി ,സെക്കണ്ടറി , ഹയർസെക്കണ്ടറി & വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ. ഇവിടുത്തെ കുട്ടികൾ അനുഭവിക്കുന്ന ഗതാഗത ക്ലേശത്തിന്പരിഹാരം കാണുന്നതിനായി 6 സ്കൂൾ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഏതാണ്ട് 10 കൊല്ലം മുമ്പ് അധ്യാപകരിൽ നിന്നും സ്വരൂപിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ഒരു പഴയ ബസ്സിൽ തുടങ്ങിയ ഈ ജൈത്രയാത്ര , രണ്ട് വർഷം മുമ്പ് സ്ഥലം എം.എൽ.എ വി. ടി ബലറാം അനുവദിച്ച ഒരു പുതിയ ബസ് സ്കൂളിന് അടക്കം 5 ബസ് ആയിരുന്നു. സ്ഥലം എം.എൽ.എ വി. ടി ബലറാം ആനക്കര സ്കൂളിന് അനുവദിച്ച ബസ് ഏറ്റെടുത്ത് നടത്താൻ സാധിക്കാത്തതിനാൽ വട്ടേനാട് സ്കൂളിന് ബസ് തിരിച്ച് നല്കിയതടക്കം ഇന്ന് 6 ബസിൽ എത്തി നില്ക്കുന്നു.അധ്യാപക – അനധ്യാപക ജീവനക്കാരുടേയും പി.ടി.എ യുടേയും ആത്മാർത്ഥമായ പിന്തുണയാണ് സ്കൂളിന്റെ ഈ നേട്ടത്തിനു പിന്നിൽ. സ്കൂളിലെ ഏതാണ്ട് 25% - 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. എല്ലാ ബസിലുമായി ഡ്രൈവർമാർ , ആയമാർ /ക്ലീനർമാർ എന്നിവരടക്കം 10 ജോലിക്കാർ സ്ഥിരമായി ജോലിചെയ്യുന്നുണ്ട്. എല്ലാ ബസുകളും ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തിയിട്ടാണ് ഗതാഗതക്ലേശത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്നത്. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

20002 61.jpg

വട്ടേനാട്ടിലെ ഉച്ചഭക്ഷണ രസകൂട്ടിനൊപ്പം

ജാതി-മത,ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമിതല്താതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി,2018-19 അദ്ധ്യായന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ നടപ്പിലാക്കി വരുന്നു .

ഈ വർഷവും ജൂൺ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു .5 മുതൽ 8-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ. ഈ വർഷത്തിൽ 5 മുതൽ 8 വരെയുള്ള ക്ലാസുകളിൽ നിന്ന് 727 ആൺകുട്ടികളും 619 പെൺകുട്ടികളും ഉൾപ്പെടെ 1346 കുട്ടികൾ ഈ പദ്ധതിയിൽ പങ്കാളികളാണ്.

കൂടുതൽ വിവരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ. രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.

അഭിമാനമുഹൂർത്തം

20002 14.jpg
20002 25.jpg

2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്‌മാസ്റ്റർ രാജൻ എംവി.ആർ ന് അഭിനന്ദനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 പത്മനാഭൻ നായർ 1961 - 1963
2 അന്നമ്മ ജേക്കബ് 1963 - 1966
3 പി. സി. പൗലോസ് 1966- 1971
4 ചാക്കോരു മാഷ്
5 ഗോവിന്ദൻ കുട്ടി 1971 - 1973
6 സുഭദ്ര ടീച്ചർ
7 കമലാവതി
8 മാധവി. കെ 1981 - 1982
9 നാരായണികുട്ടി 1982 - 1984
10 ഐപ്പ് മാഷ് 1984 - 1987
11 തങ്കപ്പൻ മാഷ് 1987 - 1991
12 ഭദ്രാവതി തമ്പുരാട്ടി ജൂൺ 1991 - ഓഗസ്റ്റ് 1991
13 ഹസ്സൻ റാവുത്തർ 1991 - 1992
14 മേരി വർഗ്ഗീസ് 1992 - 1997
15 ലിസി സി എം 1997 - 1998
16 ടി.കെ. ബാലൻ 1998 - 2004
17 ഫാത്തിമ 2004 - 2005
18 എം. രുഗ്മിണി 2005 - 2006
19 ടി.ആർ. രാമചന്ദ്രൻ 2006 - 2007
20 പി. നാരായണൻ 2007 - 2009
21 എം കൃഷ്ണകുമാർ 2009 - 2015
22 സുശീല കെ 2015 - 2017
23 എം.വി. രാജൻ 2017 - 20018
24 കെ. ലീല 20018 - 2018
25 റാണി അരവിന്ദൻ 20018 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി