ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 24 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16014 (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ
പ്രമാണം:/home/user/DesktopGVHS MEPPAYUR1.jpg
വിലാസം
മേപ്പയ്യൂർ

മേപ്പയ്യൂർ.പി.ഒ,
കോഴിക്കോട്
,
673 524
സ്ഥാപിതം10 - 06 - 1957
വിവരങ്ങൾ
ഫോൺ04962676246
ഇമെയിൽvadakara16014@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപൻ കെ (എച്ച്.എസ്.എസ്) ,ഗീത (വി.എച്ച്.എസ്.എസ് )
പ്രധാന അദ്ധ്യാപകൻപ്രേമരാജൻ ആർ.
അവസാനം തിരുത്തിയത്
24-09-202016014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==

 കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേപ്പയ്യൂർ ടൗണിൽ നിന്നും  500 മീ. കിഴക്കോട്ട് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ‌ ഏറെ പിന്നിലായിരുന്ന ഈ പ്രദേശം മുൻപ് വെങ്കപ്പാറപ്പൊയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള  ഒരു കൂട്ടം ചെറുുപ്പക്കാരുടെ പരിശ്രമ ഫലമായാണ് 1957 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1957 മെയ് 18 ന് നിലവിൽ വന്ന സ്കൂൾ നിർമ്മാണക്കമ്മറ്റിയിൽ 55 പേരാണ് ഉണ്ടായിരുന്നത്.   ശ്രീ  ഇ സി കുഞ്ഞിരാമൻ നമ്പ്യാർ (പ്രസിഡണ്ട്) ശ്രീ എ കുഞ്ഞിപ്പക്കി (വൈ. പ്രസിഡണ്ട്) ശ്രീ ഇ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ (ജനറൽ സെക്രട്ടറി )ശ്രീ എളമ്പിലാശ്ശേരി  പി  കെ കൃഷ്ണൻ നായർ (സെക്രട്ടറി ) ശ്രീ പി കുഞ്ഞിക്കണ്ണൻ (ഖജാൻജി) എന്നിവരാണ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. ഓല മേഞ്ഞകെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയത്തിൻറെ പ്രവർത്തന ഉദ്ഘാടനം ചെയ്തത് മലബാർ ഡിസ്ടിക് ബോർഡ് പ്രസിഡണ്ട് , ശ്രീ പി ടി ഭാസ്കര പണിക്കരാണ്..  യശ:ശരീരനായ മുൻ എം എൽ എ ശ്രീ പി. കെ നാരായണൻ നമ്പ്യാരുടെ സജീവമായ ഇടപെടലിന്റെ കൂടി ഫലമായി 1957ലെ ഇ എം എസ് മന്ത്രിസഭയുടെ  കാലത്ത്  സ്കൂളിന്ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു.  1957  മെയ് 20 ന് 1300 രൂപ വിലക്ക് നിർമ്മാണ കമ്മറ്റി വാങ്ങിയ 4 ഏക്കർ കുന്നിൻ പുറവും പിന്നീട് സ്കൂളിനു വേണ്ടി അക്വയർ ചെയ്യപ്പെട്ട 2 ‌ഏക്കർ അനുബന്ധ ഭൂമിയും ഉൾപ്പെടെ 6 ഏക്കർസ്ഥലമാണ് സ്കൂളിന് സ്വന്തമായി ഉള്ളത്.  ശ്രീ എടവലത്ത് ബാലൻ നമ്പ്യാർ സംഭാവനയായി  നൽകിയ സ്ഥലത്ത് നിർമ്മിച്ച കിണറ്റിൽ നിന്നാണ് ആവശ്യമായ വെള്ളം സ്കൂളിലെത്തിക്കുന്നത്.
   6,7,8 ക്ലാസ്സുകൾ 1957 ൽ തന്നെ ആരംഭിച്ചു ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. തുടർന്ന് വൊക്കേഷണൽ ഹയർസെക്കണ്ടറി  നിലവിൽ വന്നു.  MRRTV, MRDA തുടങ്ങിയവ ആദ്യ കോഴ്സുകളും, 2010 ൽ കമ്പ്യൂട്ടർ സയൻസ്, അഗ്രിക്കൾച്ചർ കോഴ്സുകളും ആരംഭിച്ചു.  1996ൽ ഹയർസെക്കണ്ടറി വിഭാഗം ആരം ഭിച്ചു.   ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ്  വിഷയങ്ങളിലായി അഞ്ച്  ബാച്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.  
   സ്കൂളിന്റെ മിക്ക കെട്ടിടങ്ങളും പി. ടി എ യുടെ ശ്രമഫലമായി നിർമ്മിക്കപ്പെട്ടവയാണ്. യശ: ശരീരനായ  മുൻ എം എൽ എ ശ്രീ  എ കണാരന്റെ  ശ്രമ ഫലമായി ജനപങ്കാളിത്തത്തോടെ 16 മുറികളുള്ള കൊൺക്രീറ്റ് കെട്ടിടം 1996-97ൽ നിർമ്മിക്കപ്പെട്ടു.  

‍‌ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഔദ്യോഗിക, ഭരണ രംഗങ്ങളിൽ ഉന്നത സ്ഥാപനങ്ങൾ അലങ്കരിച്ചവരായിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുള്ള സ്കൂളിലൊന്നിലായി മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കുൂൾ വളർന്നു കഴിഞ്ഞു. പാഠ്യ- പാഠാനുബന്ധ പ്രവർത്തനങ്ങളിലെല്ലാം മികവു പുലർത്തുന്ന വിദ്യാലയതത്തിന് മാതൃകാപരമായി പ്രവർത്തിക്കുന്ന ലൈബ്രറി, ലെബോറട്ടറി , കമ്പ്യൂട്ടർ ലാബ് എന്നിവ സ്വന്തമായുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.660306" lon="75.756226" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.531161, 75.71228 gvhss meppayur </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.