ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ ബാലശാസ്ത്ര കോൺഗ്രസ് 2016

പ്രമാണം:39023 ദേശീയ ബാലശാസ്ത്ര കോൺഗ്രസ്.png
മഹാരാഷ്ട്രയിലെ ബാരാമതിയിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കുളക്കട ഗവ. വി.എച്ച്.എസ്.എസിലെ അഞ്ച് വിദ്യാർഥികൾ

കുളക്കട: മഹാരാഷ്ട്രയിലെ ബാരാമതിയിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കുളക്കട ഗവ. വി.എച്ച്.എസ്.എസിലെ അഞ്ച് വിദ്യാർഥികൾ യോഗ്യത നേടി. വൈദ്യുതിയുടെ അനിയന്ത്രിത ഉപയോഗവും നിയന്ത്രണവും-ഒരു പഠനം എന്ന വിഷയത്തിൽ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ പ്രബന്ധമവതരിപ്പിച്ചാണ് സ്‌കൂൾ ടീം ദേശീയ കോൺഗ്രസിലേക്ക് പ്രവേശനം നേടിയത്.ടീം ലീഡർ യു.ബി.പ്രവീൺ കൃഷ്ണന്റെ നേതൃത്വത്തിൽ ആരതിലക്ഷ്മി എം.എസ്., അഭിജിത് ബി., നേഹ മോനച്ചൻ, അനില ആർ. എന്നിവരടങ്ങിയതാണ് ടീം. സ്‌കൂളിലെ ശാസ്ത്രാധ്യാപിക എൻ.ആർ.സന്ധ്യയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പ്രബന്ധം തയ്യാറാക്കിയത്.