ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ  ചിറ്റൂർ താലൂക്കിൽകൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യു.പി.എസ് കൊഴിഞ്ഞാമ്പാറ. കൊഴിഞ്ഞാമ്പാറയുടെ  ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി ഈ പ്രദേശത്തെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം വിദ്യാലയ പ്രവർത്തനങ്ങളിൽ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.

കൂടുതൽ അറിയാൻ 

ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ
വിലാസം
കൊഴിഞ്ഞാമ്പാറ

കൊഴിഞ്ഞാമ്പാറ
,
കൊഴിഞ്ഞാമ്പാറ പി.ഒ.
,
678555
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04923 272205
ഇമെയിൽhmgupskpara205@gmail.com
കോഡുകൾ
സ്കൂൾ കോഡ്21348 (സമേതം)
യുഡൈസ് കോഡ്32060400703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴിഞ്ഞാമ്പാറ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1501
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗുണലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്ശക്തിവേൽ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
08-03-202221348-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശമായകൊഴിഞ്ഞാമ്പാറയുടെ

ഹൃദയഭാഗത്ത് 1906-ൽ ഒരു വാടക കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായി കൊച്ചിൻ

ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചു. 1948 ൽ യുപി സ്കൂളായി അപ്ഗ്രേഡ്

ചെയ്ത ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഇപ്പോൾ

1500 ൽ അധികം വിദ്യാർത്ഥികളാണുള്ളത് . 2002-ൽ യുപി വിഭാഗം ഇംഗ്ലീഷ്

മീഡിയവും കമ്പ്യൂട്ടർ പഠനവും ആരംഭിച്ചു. 2010-ൽ 2 പ്രീപ്രൈമറി വിഭാഗവും 2016-ൽ എൽ പി വിഭാഗം ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ. ഒരേക്കർ വിസ്തൃതിയുള്ള സ്കൂളിൽ 5 കെട്ടിടങ്ങളിലായി  38  മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂടാതെ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ - പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ മുൻ പ്രധാനാദ്ധ്യാപകർ പീരീഡ്
1 പോൾ വർഗീസ് 1944
2 ലക്ഷ്മണൻ 1948
3 എം അബ്ദുൾ റഹ്മാൻ 1953
4 അബ്ദുൾ ലത്തീഫ് 1968
5 റി എഫ് ജെ വിൻസെന്റ് 1988
6 കെ എൻ രാമസ്വാമി 1996
7 എം അബ്ദുൾ സത്താർ 2003
8 കെ എം നിഷ 2006
9 എ അബ്ദുൾ കല്ലീലുർ റഹ്മാൻ 2008
10 രാജശ്രീ 2019
11 സുധ എം 2019
12 സുരേഷ്‌കുമാർ 2020

മാനേജ്മെന്റ്

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് സ്കൂൾ മാനേജ്മെന്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും,മദർ പി ടി എ യും , എസ് എം  സി നൽകുന്നുണ്ട്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

കൂടുതൽ അറിയാൻ

നേട്ടങ്ങൾ

  • 2010-11 ,2011-12, 2012-13,2013-14, എന്നീ വർഷങ്ങളിൽ മികച്ച പി.ടി.എ യ്ക്കുള്ള സബ് ജില്ലാ തല പുരസ്കാരം
  • 2011 മികച്ച അധ്യാപകനുള്ള ഉള്ള ദേശീയ പുരസ്കാരം ഈ സ്കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൽ ഖലീല്ലുർ റഹ്മാന് ലഭിക്കുകയുണ്ടായി
  • 2013-2014 അധ്യയനവർഷത്തിൽ മികച്ചപി.ടി.എ യ്ക്കുള്ള ജില്ലാതല പുരസ്കാരം
  • 2013-2014 അധ്യയനവർഷത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാനതല പുരസ്കാരം
  • 2015-16 ൽ ഐ എസ് ആർ ഓ യുടെ ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് ഈ വിദ്യാലയത്തിലെ സുമജ ടീച്ചർക്ക് ലഭിച്ചു
  • 2016-2017 വർഷത്തിൽ സ്വച്ഛ് വിദ്യാലയ പുരസ്കാർ
  • 2017-18 ൽ ഹരിത വിദ്യാലയം എന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാലയങ്ങളിലൊന്നാണ് ജി യു പി എസ് കൊഴിഞ്ഞാമ്പാറ.
  • എൽ എസ് എസ് / യു എസ് എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 സന്തോഷ് അസിസ്റ്റന്റ് എഞ്ചിനീയർ

പൊതുമരാമത്ത് റോഡ്സ് വിഭാഗം

വഴികാട്ടി

{{#multimaps:10.739348347128294, 76.8344950267855 | width=800px | zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കുള്ള വഴിയിൽ 23 കി. മി സഞ്ചരിച്ചാൽ ഗവ യു പി സ്കൂൾ കൊഴിഞ്ഞാമ്പാറയിൽ എത്താം

പാലക്കാട് നിന്നും ചിറ്റൂർ വഴി 25 കി മി സഞ്ചരിച്ചാൽ ജി യു പി എസ് കൊഴിഞ്ഞാമ്പാറയിൽ എത്താം

അവലംബം