ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/പൂമഴ

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമഴ

പൂമഴ പുതുമഴ പെയ്യുന്നേ
മുറ്റം കടലായ് മാറുന്നേ
കപ്പലിറക്കി കളിയാടാൻ
കുട്ടൻ ചട്ടിയിറങ്ങുന്നേ
പോക്രോം പോക്രോം തവളക്കുട്ടൻ
ചുറ്റും തവളകൾ പാടുന്നേ
മിന്നൽ പിണറുകൾ പുളയുന്നേ
തടിയടി മേളം പൊങ്ങുന്നേ
കാറുകൾ ചീറി പായുന്നേ
മഴവിൽ കാവടി തെളിയുന്നേ
ചെല്ലക്കുന്നിൻ താഴ്വരയിൽ
മയിലുകൾ പീലി വിടർത്തുന്നേ
പൂമഴ പുതുമഴ പെയ്യുന്നേ
തോടും കുളവും നിറയുന്നേ
കാറ്റും കടലുമിരമ്പുന്നേ
കുഞ്ഞയപ്പന് കുളിരുന്നേ
 

നിഹാര. എന്
4 A ജി. യു. പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത