ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/കാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:59, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാട് <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്


തണലേകുന്നൊരു വന്മരവും
കുളിരേറുന്നൊരു കാട്ടാറും
പാറിനടക്കും പക്ഷികളും
കാടിതു കാണാൻ എന്തു രസം...
പാട്ടുകൾ പാടും കുയിലമ്മ
നൃത്തം ചെയ്യും മയിലഛൻ
പാഞ്ഞുകളിക്കും കുരങ്ങന്മാർ
കാടിതു കാണാൻ എന്തു രസം….
തങ്ങി നിന്നൊരു കാടുകളും
കാടു മുഴുവൻ സംഗീതം
തുള്ളിച്ചാടും മീനുകളും
മെത്ത വിരിച്ചപോൽ പുൽമേടും
ഉയർന്നു നിൽക്കും വന്മരവും
ഉയർന്നു പറക്കും പരുന്തുകളും
മുയലുകൾ പായുന്ന കാട്ടാറും
കാടിതു കാണാൻ എന്തു രസം...
ഗർജിക്കുന്നൊരു സിംഹരാജൻ
കാടുകുലുക്കും കുട്ടിക്കൊമ്പൻ
പുല്ലുകൾ മേയും പേടകളും
കാടിതു കാണാൻ എന്തു രസം…

 

ഋണാവർത്ത്. സി
3 ബി ജി. യു. പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത