ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം നല്ല നാളേക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കാം നല്ല നാളേക്കുവേണ്ടി

                           
           ചൈനയിലെ വുഹാനിൽ നിന്നും ഉത്ഭവിച്ച കൊറോണ(covid virus disease 19)വൈറസ് ലോകമാകെ വ്യാപിച് അനേകം ആളുകളുടെ മരണത്തിനിടയാക്കിയിരിക്കുകയാണ്. ഈ വൈറസ് നെ പിടിച്ചുകെട്ടാൻ ആധുനിക വൈദ്യശാസ്ത്രത്തിനിനിയും സാധിച്ചിട്ടില്ല. ലോകസമ്പത് വ്യവസ്ഥയെ തകർത്തുകൊണ്ട് ഈ വൈറസ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നു

പ്രതിരോധം

              വ്യക്തിശുചിത്വം പാലിച്ചുകൊണ്ടും സാമൂഹിക അകലം നിലനിർത്തികൊണ്ടും മാസ്ക്, കയ്യുറ, സാനിറ്ററൈസിർ, എന്നിവ ഉപയോഗിച്ചുകൊണ്ടും നമുക്കിതിനെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനെ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും മറ്റാളുകളിൽനിന്നും അകലം പാലിച്ചും ക്വാറന്റൈനിൽ കഴിയേണ്ടതാണ്. ലോകരാജ്യങ്ങൾ ഈ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും നമ്മുടെ കൊച്ചു കേരളം പ്രശംസനീയമായ ചെറുത്തുനിൽപ്പാണ് കാഴ്ചവെക്കുന്നത്. ലോക ആരോഗ്യ സംഘടനയും രാജ്യവും ഇന്ന് കേരളത്തെ മാതൃകയാക്കുകയാണ്. നമ്മുടെ ആരോഗ്യപ്രവർത്തകരും നിയമപാലകരും സർക്കാർസംവിധാനങ്ങളും എണ്ണയിട്ടയന്ത്രം പോലെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് നമുക്കീനേട്ടം കൈവരിക്കാൻ സാധിച്ചത്. നമ്മുടെ കമ്മ്യൂണിറ്റി കിച്ചനും, റേഷൻ സംവിധാനങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റി. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സർക്കാർ ഒരു സന്നദ്ധസേനയെ തന്നെ രൂപീകരിക്കുകയുണ്ടായി. നമ്മിൽ ചിലരെങ്കിലും ഈ മഹാമാരിയെ തമാശരൂപത്തിൽ കാണുകയും സോഷ്യൽമീഡിയകളിലൂടെ ട്രോളുകൾ ഇറക്കുകയും ഇവർ സാമൂഹിക അകലം പാലിക്കാൻ മടിക്കുകയും ചെയ്യുന്നു. ഇനിയെങ്കിലും മനസ്സിലാക്കുക ലോകം രോഗമുക്തി നേടിയിട്ടില്ല

കൊറോണ കാലത്തെ പരിസ്ഥിതി മാറ്റങ്ങൾ

         ലോകം ലോക്കഡൗണിൽ ആയതോടെ അന്തരീക്ഷമലിനീകരണത്തിന്റെ തോത് വളരെ അധികം കുറയുകയും നമ്മുടെ ജലാശയങ്ങളിലേക്കുള്ള മാലിന്യനിക്ഷേപം വളരെ അധികം കുറയുകയും ചെയ്തു. അതിന്റ ഫലമായി കനോലി കനാൽ പോലുള്ള ജലാശയങ്ങളിൽ തെളിനീർ ഒഴുകുന്നതും നമുക്ക് കാണാൻ കഴിഞ്ഞു. അടുക്കളത്തോട്ടങ്ങൾ സജീവമാവുകയും കൃഷിസംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ കോറോണകാലം ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാൻ ഇങ്ങനെയുള്ള വഴികൾ നമ്മുടെ മുന്നിൽ ഏറെയാണ് .
              നാളേക്കുള്ള നന്മക്കായി ഇനിയുള്ളകാലമെങ്കിലും വ്യക്തിശുചിത്വവും മാസ്ക് ധരിക്കലും നമ്മുടെ സമൂഹത്തിൽ ഒരു ശീലമാകട്ടെ. കഴിഞ്ഞുപോയ നല്ലകാലം ഈ ലോകത്തിന്റെ മണ്ണിൽ ഇനിയും പൂത്തുലയട്ടെ. "ഭയമല്ല വേണ്ടത് ജാഗ്രതയാണ്" എന്ന വാക്കുകൾ മുറുകെപിടിച്ച് നമുക്ക് മുന്നേറാം.
                            

ഫാത്തിമ മിസ്‌ന. കെ
7 D ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം