ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/അക്ഷരവൃക്ഷം/കാലാന്തരങ്ങളുടെ രാജകുമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ) (അക്ഷരവൃക്ഷം)
കാലാന്തരങ്ങളുടെ രാജകുമാരി      

മയങ്ങാനൊരുങ്ങുമീ വാസരമേ
ചെഞ്ചോലയണിയും നിൻ
അനുരാഗ സൗന്ദര്യത്തെ വാഴ്ത്തിപ്പാടുന്നു
ഈ ഭുവനമാകെ....

അബ്ധിമാതാവിൻ മടിയിലേക്ക്
നീ നിൻ വ്യഥകളർപ്പിക്കുമ്പോളതാ
മന്നിടം പോലും നിൻ
കാൽക്കിഴില്ലല്ലോ പ്രിയേ...

ചെമ്പട്ടണിഞ് നീ നിൽക്കുമ്പോൾ
നിൻ ചാരു രൂപത്തെ വെല്ലുവാൻ
ആരുണ്ട് ഈ പാരിൽ എന്നാവാം
കാലാന്തരങ്ങൾ തൻ സംശയം

കാലമിത്രയും നീളുമ്പോഴും
രവിനും പകലിനും മദ്ധ്യേയുള്ള
നീയാം യാമത്തെ ചരിത്രം പോലും
അസുരവധത്തിനായി നിയോഗിക്കുമ്പോഴും

പിന്നിടുന്ന കാലഘട്ടത്തിന്റെ സൗന്ദര്യമായി നീ മാറുകയല്ലോ സഖി.....

 

ഹരി നന്ദന അരവിന്ദ്
11 ജി.ബി.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത