"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പി.ടി.ഏ. പ്രസിഡണ്ട്=അഹമ്മദ് കുട്ടി   
| പി.ടി.ഏ. പ്രസിഡണ്ട്=അഹമ്മദ് കുട്ടി   
| സ്കൂള്‍ ചിത്രം=
| സ്കൂള്‍ ചിത്രം=
[[പ്രമാണം:/home/shabeer/Desktop/school.jpg|ലഘുചിത്രം]]
}}
}}



20:41, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ
വിലാസം
കുൂമ്പാറ
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Test.1





.

ചരിത്രം

ദരിദ്രരും നിരക്ഷരരും ചോരയുംനീരും നല്‍കി തിരികൊളുത്തിയ മണ്‍ചിരാത്.അതാണ് ജി.ടി.എല്‍.പി.സ്ക്കൂള്‍ കഴി‌‌‍‍‍‌‍‍ഞ്ഞ 56 വര്‍‍ഷമായി കൂമ്പാറ പ്രദേശത്തെ കുരുന്നുകളുടെ വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.1960കളില്‍ അന്നത്തെ ഡി.സി.സി പ്രസിഡണ്ടായിരുന്ന വയലില്‍ മൊയ്തീന്‍ കോയ ഹാജിയുടെ കാരുണ്യത്തില്‍ സ്ഥാപിതമായ ഏകാധ്യാപക സ്കൂള്‍ പരാധീനതകളുടെ നടുവിലായിരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാതെ 12 വിദ്യാര്‍ത്ഥികളും ഏകാധ്യാപകനുമായി തുടങ്ങിയ ജി.ടി.എല്‍.പി സ്കൂള്‍ ഇന്ന് 114 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമായി ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. 1965ലാണ് സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത്.1974 ല്‍ പണിത 6മുറി കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച് 60 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച 5 മുറി കെട്ടിടത്തിലാണ് ഇപ്പോള്‍ സ്ഖൂള്‍ പ്രവര്‍ത്തിക്കുന്നത്. എസ്.എസ്.എ ശുചിത്വമിഷന്‍ ഇവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 5 ടോയ് ലറ്റുകള്‍, പഞ്ചായത്തിന്‍റെ സഹകരണത്തോടെ നിര്‍മ്മിച്ച് നവീകരിച്ച പുകയില്ലാത്ത അടുക്കള, ഗ്യാസ് സൌകര്യവും സ്കൂളിന്‍റെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സ്വന്തമായി ഒരു കന്പ്യൂട്ടറും 3 സൈക്കിളും എല്ലാ ക്ലാസ് മുറികളിലും ഫാന്‍, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങള്‍, ഏറ്റവും നല്ല രീതിയിലുള്ള കുടിവെള്ള സൌകര്യം ഇവയെല്ലാമുള്ള ഈ സ്കൂള്‍ ഭൌതിക സാഹചര്യങ്ങള്‍ കൊണ്ട് മെച്ചപ്പെട്ടതാണ്. ഐ.സി.ടി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പഠനം നടക്കണമെങ്കില്‍ ക്ലാസ് റൂംസൌകര്യം ഇനിയും വേണ്ടിയിരിക്കുന്നു. നിലവില്‍ ഒരു ക്ലാസ്റൂമില്‍ മാത്രമേ ഈ സൌകര്യം ലഭ്യമായിട്ടുള്ളു. വരും വര്‍ഷങ്ങളില്‍ എല്ലാ ക്ലാസുകളിലും സൌകര്യം ലഭ്യമാക്കാന്‍ ഊന്നല്‍ നല്‍കണം. ഇന്നിന്‍റെയും ഇന്നലകളുടെയും നന്‍മകളില്‍ നിന്നും സര്‍ഗ്ഗാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് വിദ്യാലത്തിന്‍റെ കടമയെന്ന് തിരിച്ചറിഞ്ഞ് കര്‍മ്മപാഥയിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.

ഭൗതികസൗകരൃങ്ങൾ

നിലവിലുള്ള ഭൌതിക സാഹചര്യങ്ങള്‍

പുതിയതും പഴയതുമായി 11 ക്ലാസ്മുറികളുള്ള ഓഫീസ് റൂം, കന്പ്യൂട്ടര്‍, ലൈബ്രറി ഇവ കഴിഞ്ഞാല്‍ 8 മുറികളാണ് അവശേഷിക്കുന്നത്. പ്രീപ്രൈമറി 2 ക്ലാസ് 1,2,3,4 ക്ലാസ് ഇവ പ്രവര്‍ത്തിക്കുന്നതിന് മതിയായ റൂമുകളില്ല. ആയതിനാല്‍ 3 ക്ലാസ് റുമുകളും, മീറ്റിംഗ് ഹാളും ഇനിയും സ്കൂളിന് ആവശ്യമായി വന്നിരിക്കുന്നു.

ടോയ് ലെറ്റ്

നില്വില്‍ ആണ്‍കുട്ടികള്‍ക്ക് 2ഉം പെണ്‍കുട്ടികള്‍ക്ക് 2ഉം ടോയ് ലെറ്റുകള്‍ വീതവും 2 യൂറിയനുകളുവീതവുമുണ്ട്. കൂടാതെ ഒരു അഡാപറ്റഡ് ടോയ് ലെറ്റുമുണ്ട്, നിത്യവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുുട്ടികള്‍ക്ക് സൌക്രയപ്രദമാണ്.

കുുടിവെള്ളം

ഒരിക്കലും വറ്റാത്ത കിണറുകളുള്ളതിനാല്‍ ടാപ്പുകളും വാട്ടര്‍ടാങ്കും പന്പ് സെറ്റും ഉള്‍പ്പെടെ കുടിവെള്ളവിതരണത്തിന് സൌകര്യമുണ്ട്. എല്ലാ ടോയ് ലെറ്റുകളിലും വെള്ളം ലഭ്യമാണ്. അടുക്കളയിലും കുട്ടികള്‍ പാത്ര കഴുകിന്നിടത്തും ആവശ്യത്തിന് ടാപ്പുകള്‍ ഉള്ളതിനാല്‍ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്നു.

മികവുകൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനാചരണം ജൂണ്‍ 5ന് നടത്തി. വായനാ ദിനാചരണം ജൂണ്‍ 19ന് നടത്തി, കാര്‍ഷിക ദിനാചരണം ഓഗസ്റ്റ് 17, അധ്യാപക ദിനാചരണം സെപ്തബര്‍ 5, udice day ദിനാചരണം സെപ്തംബര്‍ 30 തുടങ്ങിയ ദിനാചരണങ്ങള്‍ സ്കൂളില്‍ ഭംഗിയായി നടത്തി.

അദ്ധ്യാപകർ

സാദിഖലി കെ.പി (ഹെ‍ഡ്മാസ്റ്റര്‍) ജീവദാസ് ഉമൈബാനു (പ്രീപ്രൈമറി) ജസ്ററിന്‍ മാത്യു (ദിവസവേദനം) ജ്യോതി വി (ദിവസവേദനം) ഷബീര്‍ കെ.പി (ദിവസവേദനം)

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

{{#multimaps: 11.363589,76.009788| width=800px | zoom=13 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറഗ്രാമത്തില്‍ ആനക്കല്ലുംപാറ റോഡിലാണ് സ്കൂള്‍ സ്ഥിത് ചെയ്യുന്നത്

( മുക്കത്തു നിന്ന് 15 കിലോ മീറ്റര്‍ അകലം) കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 53 കി.മി. അകലം

"https://schoolwiki.in/index.php?title=ജി.ടി.എൽ.പി_സ്കൂൾ_കൂമ്പാറ&oldid=342078" എന്ന താളിൽനിന്ന് ശേഖരിച്ചത്