ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ശ്രീമതി ജുവൈരിയയുടെ മേൽനോട്ടത്തിലാണ് ജെ ആർ സി പ്രവർത്തിക്കുന്നത്*