ജി.എൽ.പി.എസ് മോയൻ പാലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 28 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21622-pkd (സംവാദം | സംഭാവനകൾ) (→‎2021 - 22)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് മോയൻ പാലക്കാട്
വിലാസം
Palakkad

Palakkad
,
Palakkad പി.ഒ.
,
678002
സ്ഥാപിതം01 - 05 - 1961
വിവരങ്ങൾ
ഫോൺ0491 2530061
ഇമെയിൽgmoyanlpspkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21622 (സമേതം)
യുഡൈസ് കോഡ്32060900726
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ329
പെൺകുട്ടികൾ602
ആകെ വിദ്യാർത്ഥികൾ931
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലകൃഷ്ണൻ പി
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
28-01-202321622-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട 1961ൽ സ്ഥാപിതമായ പൊതു വിദ്യാലയമാണ് ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ .

ചരിത്രം

പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ സരസ്വതി ക്ഷേത്രം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ   4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി .റോഡിന്റെ ഇരുവശത്തുമായി വിദ്യാലയം സ്ഥിതി ചെയ്യുന്നതിന് ഭരണസൗകര്യത്തിനായി എൽ പി സ്കൂളിലെ സ്വാതന്ത്ര്യ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റി.വെറും നാല് ക്ലാസ് മുറിയിൽ തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിൽ കൂടുതൽ കുട്ടികളും എൽ പി യിൽ 19 ഡിവിഷനുകളും പ്രീ പ്രൈമറിയിൽ ആറിൽ കൂടുതൽ ഡിവിഷനുകളുമായി വർദ്ധിച്ചു.പാലക്കാട് ജില്ലയ്ക്ക് തന്നെ മാതൃകയായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മികച്ച വിദ്യാലയം ആയി മോയൻ എൽ.പി തലയുയർത്തി നിൽക്കുന്നു.ഈ വിദ്യാലയത്തിന്റെ ഭരണസാരഥിത്യം വഹിച്ച മുൻഗാമികൾ തങ്കപ്പൻ മാസ്റ്റർ, കമലം ടീച്ചർ ,ഹരിദാസൻ മാസ്റ്റർ, വാസുദേവൻ മാസ്റ്റർ, സുന്ദരൻ മാസ്റ്റർ ,രാധ ടീച്ചർ, മണിയമ്മ ടീച്ചർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ പിടിഎ , എം പി ടി എ ,എസ് എം സി , നഗരസഭ ,പൂർവ്വ വിദ്യാർത്ഥികൾ ,റോട്ടറി ക്ലബ്, ലയൻസ് ക്ലബ്, ആയുഷ് കെയർ  ഫൗണ്ടേഷൻ ,എംഎൽഎ , എംപി,ജനപ്രതിനിധികൾ എന്നിവരുടെ പരിലാലയം ഒരു വടവൃക്ഷമായി പാലക്കാടിന്റെ നഗരമധ്യത്തിൽ ഏവർക്കും താങ്ങും തണലുമായി ആശയും ആശ്രയവുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകളെ ഇന്നും എന്നും ആവേശപൂർവ്വം വരവേറ്റു കൊണ്ടിരിക്കുന്നു. ...കൂടുതലറിയാം

    ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 341 കുട്ടികളും പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത്  . 15 ക്ലാസ് മുറികളാണ് ഉള്ളത്   14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട്  . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .കൂടുതൽ വായിക്കുക

പ്രീ പ്രൈമറി ഒന്നാം ക്ലാസ് എന്നീ ക്ലാസ്സുകളുടെ ചുമരുകൾ വളരെ മനോഹരമായ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം പാലക്കാട് റോട്ടറി ക്ലബ്  ചെയ്തു തന്നിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്‌ഡഡ്‌ വിഭാഗത്തിൽ ചാമ്പ്യന്മാർ .അറബിക് കലോത്സവത്തിൽ തുടർച്ചയായ പത്താം തവണയും ഒന്നാം സ്ഥാനം .'2016 - 17 വർഷത്തിൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം..
  • മാസാന്ത ക്വിസ്
  • ഫീൽഡ്ട്രിപ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
  • ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം
  • കായിക മേളകളിൽ നല്ല പ്രകടനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ശ്രീ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും ശ്രീമതി.പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി ശ്രീ.   ഷംസുദീൻ എന്നിവരുടെ  സേവനം സ്കൂളിന് ലഭിച്ചു വരുന്നു.

സ്കൂൾ ഭരണം പ്രഥമ അധ്യാപകന്റെ ഭരണ മികവ്

കോവിഡ് കാലത്തെ കുട്ടികൾക്ക് വിടവുകൾ ഇല്ലാത്ത പഠനം ലഭിക്കുന്നതിന് ഓൺലൈൻ സാധ്യത മാത്രം മുന്നിൽ നിൽക്കവേ ഹെഡ്മിസ്ട്രസ് കണ്ടെത്തിയ ആദ്യ വഴി സ്കൂളിലെ മുഴുവൻ അധ്യാപകരെയും സാങ്കേതിക മികമുള്ള അധ്യാപകരാകാൻ നിരന്തരം പരിശീലനം നൽകുക എന്നതാണ്.സാങ്കേതിക മേഖലയിൽ പ്രാവീണ്യമുള്ള അധ്യാപകരെ ഇതിനായി ചുമതലപ്പെടുത്തി .എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ ഉറപ്പിക്കുന്നതിനായി അധ്യാപകർ പിടിഎ , എസ് എം സി , ക്ലബ്ബുകൾ , വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്വാധീനം ചെലുത്തി എഴുപതിലധികം ഫോൺ സംഘടിപ്പിച്ചു. അതിൽ ഹെഡ്മിസ്ട്രസ് മണിയമ്മ ടീച്ചർ മാത്രം 5 ഫോൺ സ്പോൺസർ ചെയ്താണ് മറ്റുള്ളവർക്ക് പ്രചോദനമായത്. അധ്യാപകർ 20 ഫോൺ നൽകിയപ്പോൾ ബാക്കി 45 അധികം ഫോണുകൾ കണ്ടെത്തിയത് സ്കൂളിന്റെ ശക്തമായ പിടിഎ തന്നെയാണ്.

വിക്ടേഴ്സ് ചാനൽ ക്ലാസുകൾ ആരംഭിക്കും മുമ്പ് പരിശീലനം നേടിയ മുഴുവൻ അധ്യാപകരെയുംകൃത്യസമയത്ത് സ്ഥിരമായി ക്ലാസ്സെടുക്കാൻ ടീച്ചർ കർക്കശമായി ഇടപെട്ടു. ഇവിടെ കുട്ടികളോടൊപ്പം രക്ഷിതാക്കളും സജീവമായി പങ്കെടുക്കുന്ന ക്ലാസിനെക്കുറിച്ചും ഓൺലൈൻ പി ടി എ യോഗങ്ങളെ കുറിച്ചുള്ള വാർത്തകളാണ് വിദ്യാലയങ്ങളിൽ നിന്നും ചുറ്റുമുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും നൂറുകണക്കിന് കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേർന്നത്.

പല വിദ്യാലയത്തിൽ നിന്നും ഇവിടെ എത്തിയ കുട്ടികൾ പലരും മലയാളത്തിലും ഗണിതത്തിലും പിറകിലായിരുന്നു.ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ കുട്ടികളെ തിരിച്ചറിഞ്ഞ് അവർക്ക് കുറഞ്ഞ സമയത്തിൽ മലയാളം പഠിക്കുന്നതിന് മലയാളത്തിളക്കും വളരെ വേഗം കണക്കു പഠിക്കാൻ സഹായിക്കുന്ന ഗണിത വിജയവും ക്ലാസ് നൽകാൻ നിർദ്ദേശം നൽകി.ഓരോ ക്ലാസിലെയും ഒരു അധ്യാപിക ചുമതലയും നൽകി നവംബറിൽ വിദ്യാലയങ്ങൾ തുറന്നപ്പോൾ ഇതേ കുട്ടികളെ നിശ്ചിതകലത്തിൽ ഇരുത്തി ക്ലാസുകൾ തുടർന്നു .ഇവർക്ക് ലഘുഭക്ഷണം ഏർപ്പാട് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്സാഹത്തോടെ ദിവസവും എത്തിയിരുന്നു.

വിദ്യാലയത്തിന്റെ ഭൗതികമായ വളർച്ചയിൽ ഹെഡ്മിസ്ട്രസിന്റെ പങ്ക് വളരെ വലുതാണ്. ടീച്ചറുടെ സ്പോൺസർഷിപ്പിൽ കുടിവെള്ള സംവിധാനം ഒരുക്കിയും പൂച്ചെടികളാൽ മുടി പിടിപ്പിച്ചും അടുക്കളയിൽ പുതിയ പാത്രങ്ങൾ ഫ്രിഡ്ജിൽ എന്നിവ വാങ്ങിയും ലൈബ്രറിക്കുള്ള പത്ത് അലമാരകൾ വാങ്ങിയും പകരം വെക്കാനാവാത്ത മാതൃക കാണിച്ചു. വിദ്യാലയത്തിന്റെ അറ്റകുറ്റപ്പണികൾ പൂർണമായും പിടി എ ഏറ്റെടുത്തിരുന്നു.

ഒരു മേലാധികാരി മാത്രമായിരുന്നില്ല ഹെഡ്മിസ്ട്രസ് സ്കൂളിൽ മുന്നിൽ കാണുന്ന ഏത് ജോലിയും ചെയ്യാൻ ടീച്ചർക്ക് മടിയുണ്ടായിരുന്നില്ല പാചകവും വിളമ്പലും വൃത്തിയാക്കലും എന്ന് വേണ്ട സകല മേഖലകളിലും ടീച്ചറുടെ ശ്രദ്ധ ഉണ്ടായിരുന്നു സ്കൂളിൽ സന്നിഹിതരായിരുന്നു.ഇപ്പോഴും അത് തുടരുന്നു .....

കഴിഞ്ഞ അക്കാദമിക വർഷത്തെ പിടിഎയുടെ പ്രകാശം പരത്തുന്ന പരിപാടിയായിരുന്നു സ്യമന്തകം.മോയിൻ എൽ പി ജില്ലയിലെ മികച്ച വിദ്യാലയമായി ഉയർത്തിയ ഹെഡ്മിസ്ട്രസ് മണി ടീച്ചറും സ്കൂളിലെ സീനിയർ അധ്യാപകനായ ജയപ്രകാശ് മാഷിനും വിരമിക്കുന്നതിന്റെ ഭാഗമായി ആദരസൂചകമായി കേരളത്തിൽ തന്നെ വേറിട്ട രീതിയിൽ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയായിരുന്നു പി ടി എ ചെയ്തത്.പ്രകാശം പരത്തുന്ന മണി രത്നം എന്ന അർത്ഥമുള്ള സ്യമന്തകം പേരുപോലെതന്നെ മനോഹരമായ പരിപാടിയായി മാറി.ഉപഹാര സമർപ്പണവും അനുമോദനങ്ങൾക്കും ലഘു ഭക്ഷണം എന്നിവയ്ക്ക് ശേഷം നടന്ന കലാസന്ധ്യ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു കുട്ടികൾക്ക് മുതിർന്നവർക്കും ഉണ്ടായിരുന്നത്.എല്ലാവർക്കും വളരെ ആവേശകരമായ സായാഹ്നം നൽകാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട എംഎൽഎ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്ത ശേഷം തോൽപ്പാവക്കൂത്ത് നിഴലാട്ടം പത്മശ്രീ രാമചന്ദ്ര പുലാവരും സംഘവും അവതരിപ്പിച്ചു.അതിനുശേഷം ഗ്രാമ ചന്തം -നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും - അവതരിപ്പിച്ചത് കലാശ്രീ . ജനാധനൻ പുതുശ്ശേരിയും സംഘവും ആയിരുന്നു.

2022-23

2022-23 പ്രവർത്തനങ്ങൾ

ആകെ ഡിവിഷനുകൾ - 19

കുട്ടികളുടെ എണ്ണം

ക്ലാസ് ഡിവിഷനുകൾ ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
പ്രീ- പ്രൈമറി 6 136 16`2 298
1 4 66 121 187
2 5 92 157 249
3 5 88 153 241
4 5 81 163 244
ആകെ കുട്ടികൾ 371 756 1219

പ്രധാനാധ്യാപകൻ

ശ്രീ. ബാലകൃഷണൻ . P

അധ്യാപകർ

ക്രമ നം അധ്യാപികയുടെ പേര്
1 ശ്രീമതി സഫിയ സി.എം.
2 ശ്രീമതി  ബിന്ദു. പി. എസ്
3 ശ്രീമതി. സന്ധ്യ വി
4 ശ്രീമതി. മഞ്ജു ഡി
5 ശ്രീമതി . ശ്രീജ
6 ശ്രീമതി. സിനി. എം
7 ശ്രീമതി. ഷൈലജ. എ
8 ശ്രീമതി. രതില ആർ
9 ശ്രീമതി. ആഷാമോൾ .എ
10 ശ്രീമതി.സിന്ധു.കെ
11 ശ്രീമതി. അരണ്യ. പി. എസ്
12 ശ്രീമതി. ശ്രീഭ കൃഷ്ണൻ
13 ശ്രീമതി ദിവ്യ സി
14 ശ്രീമതി.സുരേഖ. എസ്
15 ശ്രീമതി. അശ്വതി.കെ
16 ശ്രീമതി നിമിഷ.എൻ
17 ശ്രീമതി നിഷ തോമസ്
18 ശ്രീമതി. സിന്ധു. എസ്. ജെ.
19 ശ്രീമതി.രഞ്ജിനി ആർ
20 ശ്രീമതി. സൽമത്ത് . കെ.കെ


2021-22

2021 - 22 പ്രവർത്തനങ്ങൾ

ആകെ ഡിവിഷനുകൾ - 19 കുട്ടികളുടെ എണ്ണം
ക്ലാസ് ഡിവിഷനുകൾ ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
പ്രീ- പ്രൈമറി 6 138 203 341
1 4 93 169 262
2 5 84 139 223
3 5 77 132 209
4 5 75 164 239
ആകെ കുട്ടികൾ 467 807 1274

പ്രധാനാധ്യാപിക

ശ്രീമതി.കെ. മണിയമ്മ ടീച്ചർ

അധ്യാപകർ

ശ്രീമതി . ഷൈല ഇ .പി

ശ്രീ. ജയപ്രകാശ് മാഷ്

ശ്രീമതി സഫിയ സി.എം.

ശ്രീമതി. സന്ധ്യ വി

ശ്രീമതി  ബിന്ദു. പി. എസ്

ശ്രീമതി. മഞ്ജു ഡി

ശ്രീമതി. സിനി. എം

ശ്രീമതി. ഷൈലജ. എ

ശ്രീമതി. രതില ആർ

ശ്രീമതി. ആഷാമോൾ .എ

ശ്രീമതി.സിന്ധു.കെ

ശ്രീമതി. അരണ്യ. പി. എസ്

ശ്രീമതി. ശ്രീഭ കൃഷ്ണൻ

ശ്രീമതി.സുരേഖ. എസ്

ശ്രീമതി. സൽമത്ത് . കെ.കെ

ശ്രീമതി. അശ്വതി.കെ

ശ്രീമതി നിമിഷ.എൻ

ശ്രീമതി. സിന്ധു. എസ്. ജെ.

ശ്രീമതി നിഷ തോമസ്

ശ്രീമതി ദിവ്യ സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പേര്
1 വേലായുധൻ കുട്ടി
2 തങ്കപ്പൻ
3 കമലം
4 ഇട്ടാമൻ
5 സുന്ദരൻ കെ.എം
6 സി.വാസുദേവൻ
7 ഹരിദാസൻ
8 രാധാദേവി
9 ശ്രീമതി.കെ. മണിയമ്മ ടീച്ചർ

നേട്ടങ്ങൾ

ഈ വിദ്യാലയത്തിലെ കഴിഞ്ഞ 7 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു

വർഷം  കുട്ടികളുടെ എണ്ണം

(വർദ്ധനവ് )

2016- 17 345 കുട്ടികൾ
2017-18 486കുട്ടികൾ
2018-19 662കുട്ടികൾ
2019-20 838കുട്ടികൾ
2020-21 915കുട്ടികൾ
2021-22 1279കുട്ടികൾ
2022-23 1274കുട്ടികൾ

ഇപ്പോൾ എൽ പി വിഭാഗത്തിൽ 26 ഡിവിഷൻ

പ്രീപ്രൈമറി വിഭാഗത്തിൽ 12 ഡിവിഷൻ

എൽഎസ്എസ് വിജയികൾ

വർഷം എൽഎസ്എസ് വിജയികൾ -

കുട്ടികളുടെ എണ്ണം

2016-17 3
2017-18 3
2018-19 13
2019-20 29
2020-21 14
2021-22 12

2019 -20 വർഷത്തിൽ എംഎൽഎയുടെ "സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ് , 2018 -19, 2019 20 വർഷങ്ങളിൽ തുടർച്ചയായി "ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി . ഡയറ്റ് നടത്തിയ "സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു . 2016 -17 വർഷം മുതൽ എല്ലാ വർഷവും മികവുത്സവം, പഠനോത്സവം എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.

നിലവിൽ 15 ക്ലാസ് മുറികളാണ് (ഉള്ളത്14+1)  ക്ലാസ് മുറികളും ഒരു ഹാളും.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 സി. പി. എം  നേതാവ് പ്രകാശ് കാരാട്ട് പ്രസീത തമ്പാൻ  , സുമേഷ് മേനോൻ ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം ,ഐ .ഐ. എസ്.ഇ ആർ  ബാംഗ്ലൂർ .ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ , അഡ്വക്കേറ്റ് പ്രേംനാഥ്‌ , മുൻ കളക്ടർ അലി അസ്‌കർ  ബാഷ.

എന്നെ ഞാൻ ആക്കിയ വിദ്യാലയം -ഗവ:മോയൻ എൽ.പി സ്കൂൾ പാലക്കാട്


വഴികാട്ടി

{{#multimaps:10.779181269887783, 76.65401563655344|width=800px|zoom=18}}