സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറംജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുള്ള മുതീരി എന്നറിയപ്പെടുന്ന പ്രദേശത്താണ് ജി.എൽ.പി എസ് മാങ്കുത്ത് എന്ന വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2021-22 അധ്യയന വർഷത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ 110 വിദ്യാർത്ഥികളാണ് 5 അധ്യാപകരുടെ മേൽനോട്ടത്തിൽ അറിവുനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

ജി.എൽ.പി.എസ് മാങ്കുത്ത്
വിലാസം
മാങ്കുത്ത്

GLPS MANKUTH
,
നിലമ്പൂർ ആർ എസ് പി.ഒ.
,
679330
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04931 223712
ഇമെയിൽglpsmankuth@gmail.com
കോഡുകൾ
സ്കൂൾ കോഡ്48422 (സമേതം)
യുഡൈസ് കോഡ്32050400706
വിക്കിഡാറ്റQ64565349
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്റഫീഖ് പറമ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്സിന പി കെ
അവസാനം തിരുത്തിയത്
04-02-202248422


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കിഴക്കൻ ഏറനാടിന്റെ മലയോരത്ത് മുതീരി പ്രദേശത്തിന്റെ പൊൻവിളക്കായി നൂറുകണക്കിന് കുരുന്നുകൾക്ക് വെളിച്ചം പകരുന്ന ഒരു പൊതുവിദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൂൾ. 1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 82 കുട്ടികളുള്ള ഒരു ഏകാധ്യാപകവിദ്യാലയമായി മാങ്കുത്ത് എന്ന പ്രദേശത്ത് പ്രവർത്തനം ആരംഭിച്ച വ്ദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൾ. സ്കൂളിനായി സ്വന്തം സ്ഥലമോ കെട്ടിടമോ അന്നുണ്ടായിരുന്നില്ല. 1960 കാലഘട്ടത്തിൽ മുതീരിയിലുള്ള ശ്രീ. യു.വി വേലായുധൻ നയർ സ്കൂളിന് സ്ഥലം സംഭാവന ചെയ്തതോടെ മാങ്കുത്ത് പ്രവർത്തിച്ചിരുന്ന സ്കൂൾ മുതീരി പ്രദേശത്തേക്ക് മാറ്റി. നാട്ടുകാരുടെ സഹകരണത്തോടെ സ്വന്തമായി കെട്ടിടങ്ങളും കിണറും നിർമ്മിച്ചു. 1995 ആയതോടെ ഡി പി ഇ പി മൂന്ന് മുറികളുള്ള സ്കൂൾ കെട്ടിടം അനുവദിക്കുകയും അത് ഇന്നും തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്യുന്നു. സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും പിന്നിട്ട് മുന്നേറുന്ന വിദ്യാലയം ഇന്ന് എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടി , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ ഒരു പ്രദേശത്തെ മുഴുവൻ അക്ഷര സ്നേഹികൾക്കു മുന്നിലും മലർക്കെ തുറന്നു കിടക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • നാഷണൽ ഹൈവെയിൽ മലപ്പുറം ബസ്റ്റാന്റിൽ നിന്നും നാൽപ്പത് കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം



{{#multimaps:11.286963,76.262951|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മാങ്കുത്ത്&oldid=1587668" എന്ന താളിൽനിന്ന് ശേഖരിച്ചത്