ജി.എൽ.പി.എസ് തരിശ്/History

< ജി.എൽ.പി.എസ് തരിശ്
15:43, 25 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) (' 1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക  വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.

ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്ത പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു.

                                               അദ്ദേഹത്തിന് ശേഷം പുൽവെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലൻ ഹാജി തുട൪ന്ന് പറമ്പൂ൪ വീരാൻ കുട്ടി ഹാജി എന്നിവരായിരുന്നു സ്കൂൾ മാനേജ൪മാ൪. ഇവരെ തുട൪ന്ന് തരിശിൻെറ വിദ്യഭ്യാസ സാംസ്കാരിക വള൪ച്ചക്ക് മികച്ച സംഭാവന നൽകിയ നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദ് മൗലവിയാണ്സ്കൂളിന് ചുക്കാൻ പിടിച്ചത്.സ്കൂളിൻെറ പഴയ കെട്ടിടം തക൪ന്ന് വീണപ്പോൾ മാമ്പററയിലുളളസ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹംഅൽപ കാലം സ്കൂൾ നടത്തിയിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാററിയത്.
   
                                             മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം
1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.പിന്നീട് എെക്യ കേരളം നിലവിൽ വന്നപ്പോൾ സ്കൂൾ സംസഥാന ഗവൺമെൻറിന് കീഴിലേക്ക് മാറി.ചേറുമ്പ ഗവ എൽ പി സ്കൂൾ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്.
                                             2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തരിശ്/History&oldid=678842" എന്ന താളിൽനിന്ന് ശേഖരിച്ചത്