ജി.എൽ.പി.എസ് തരിശ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പുതിയ അധ്യായന വർഷം ആരംഭിച്ചു

   ഒരുപാട് നാളത്തെ അവധിക്കുശേഷം 2022 നവംബർ ഒന്നിന് സ്കൂൾ വീണ്ടും ആരംഭിച്ചു. ഒരുപാട് നാളത്തെ അവധിയായതിനാൽ കുട്ടികൾക്ക് വളരെ സന്തോഷകരമായ പ്രവേശനോത്സവം നടത്തി. ബലൂണുകളും പേനകളും കഥാ പുസ്തകങ്ങളും സമ്മാനമായി നൽകിയാണ് അവരെ സ്വീകരിച്ചത്.

കുട്ടി കൃഷി

  ജനുവരി 21 മുതൽ വീണ്ടും സ്കൂൾ അടച്ചതിനെ തുടർന്ന് കുട്ടികൾ മൊബൈലിൽ നിന്നും ടി വി യിൽ നിന്നും മാറി അല്പം മണ്ണിനോട് ഇണങ്ങാൻ താല്പര്യമുള്ള കുട്ടികൾക്ക് വിത്തുകൾ നൽകി. കൃഷിയുടെ ഓരോ ഘട്ടത്തിലും അവർ കൃത്യമായി അതിന്റെ വളർച്ച ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇട്ടു. കൂടാതെ കൃഷി ഓഫീസർ ഇവർക്കുവേണ്ടി ഒരു ഗൈഡൻസ് ക്ലാസ്സ് നടത്തി.

പ്രീപ്രൈമറി പ്രവേശനോത്സവം

    ഫെബ്രുവരി പതിനാലിന് സ്കൂളിലെ ഏറ്റവും കൊച്ചുകുട്ടികൾ ആയ കെ ജി യിലെ കുട്ടികൾക്ക് പ്രവേശനോത്സവം നടത്തി. കൈനിറയെ സമ്മാനങ്ങളുമായി ആണ്  അവരെ സ്വീകരിച്ചത്. ബലൂണും കളറും സമ്മാനമായി നൽകി. അവർക്കുവേണ്ടി ഒരു കൊച്ചു സർഗ്ഗവേള നടത്തി. ഹൈഡ്രജൻ നിറച്ച ബലൂണുകൾ ആകാശത്തിലേക്ക് പറത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പായസത്തിന്റെ മധുരം നുണഞ്ഞു കൊണ്ടാണ് അവർ  സ്കൂൾ വിട്ടു പോയത്.

യുദ്ധവിരുദ്ധ റാലി

   ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് മാർച്ച്‌ 9ന് കുട്ടികളുടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും സംഗീത ശിൽപവും ഒപ്പു ശേഖരണവും തരിശ് അങ്ങാടിയിൽ വെച്ച് നടന്നു. യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് കുട്ടികൾ 200 ചാർട്ടുകൾ വരെ തയ്യാറാക്കിയിരുന്നു.    ഉദ്ഘാടനം മഠത്തിൽ ലത്തീഫ് ആണ് നിർവഹിച്ചത്. ജി സി കാരക്കൽ മുഖ്യപ്രഭാഷണം നടത്തി