സഹായം Reading Problems? Click here


"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പാഠം 1 കോറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പാഠം 1കോറോണകാലം ''' | color= 1 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

11:52, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാഠം 1കോറോണകാലം
. ഈ വർഷം ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു സ്കൂൾ പൂട്ടിയത്. മാഷ് ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോഴാണ് പറഞ്ഞത് നാളെ മുതൽ സ്കൂളില്ലെന്ന്.ഞങ്ങൾക്ക് ആകെ വിഷമമായി ഞങ്ങൾ കുറേ കരഞ്ഞു. നാളെ മുതൽ സ്കൂളും ട്ടുകാരികളേയും മാഷിനേയും കാണാൻ പറ്റില്ലല്ലോ എന്നോർത്ത് ഒരു പാട് കരഞ്ഞു. വീട്ടിൽ വന്നിട്ടും ഒരു പാട് കരഞ്ഞു. അപ്പോൾ എനിക്ക് എന്റെ ഉമ്മ കൊറോണ എന്ന മാരക രോഗത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശദമാക്കി തന്നു. അപ്പോൾ എനിക്ക് മനസ്സിലായി സ്കൂൾ പൂട്ടിയില്ലെങ്കിൽ അപകടമാണന്ന്.അന്നു മുതൽ ഞാനും എന്റെ അ നിയത്തിമാരും പുറത്ത് ഇറങ്ങി കളിക്കാറില്ല. ഞങ്ങൾ ചിത്രങ്ങൾ വരക്കും കഥകൾ പറയും പാട്ട് പാടും ഡാൻസ് കളിക്കും പാഠപുസ്തകങ്ങൾ വായിക്കും എഴുതും. മാഷിനേയും കൂട്ടുകാരികളേയും കുറിച്ച് അലോചിക്കുമ്പോൾ എനിക്ക് ഒരു പാട് സങ്കടം തോന്നും.അപ്പോഴക്കെ ഞങ്ങൾക്ക് മാഷ് ആദ്യ ക്ലാസ് മുതൽ പാടി തന്ന പാട്ടു പാടും. അപ്പോൾ മാഷും കൂട്ടുകാരുമെല്ലാം എന്റെ അടുത്തിരുന്ന് എന്നോടൊപ്പം പാടുന്നത് പോലെ തോന്നും. പിന്നെ മാഷ് ഞങ്ങളോട് എപ്പോഴും പറയാറുണ്ട് മാഷിന് സങ്കടം വരുമ്പോളും സന്തോഷം വരുമ്പോഴും പാടുന്ന ഒരു പാട്ടുണ്ട്. ആ പാട്ട് ഞാൻ എപ്പോഴും പാടാറുണ്ട്. ഞാൻ മാഷിനേയും കൂട്ടുകാരേയും പറ്റി എഴുതാറുണ്ട്. ഉമ്മയെ സഹായിക്കാറുണ്ട്. കുഞ്ഞനിയത്തിയെ പാട്ട് പാടി ഉറക്കാറുണ്ട്.ഗണിത കളികൾ കളിക്കും കള്ളനും പോലീസും കളിക്കും എന്റെ ഉമ്മയും ഉമ്മമ്മയും ഒക്കെ കൂടാറുണ്ട് അത് കൊണ്ട് ഞങ്ങൾക്ക് നല്ല സന്തോഷമാണ്. അനിയത്തിമാരെ അവരുടെ പാഠങ്ങൾ വയിക്കാൻ സഹായിക്കാറുണ്ട്. അവരോട് ഞാൻ എപ്പോഴും സോപ്പിട്ട് കൈകൾ കഴുകാൻ പറയാറുണ്ട് ഞാനും എപ്പോഴും അങ്ങനെ ചെയ്യാറുണ്ട്. ഞാനും എന്റെ അനിയത്തിമാരും രാത്രി സമയത്ത് ദൈവത്തോട് കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്ന് എല്ലാവരേയും രക്ഷിക്കാൻ പ്രാർത്ഥിക്കാറുണ്ട്. പിന്നെ മാഷ് ഗ്രൂപ്പിൽ അയക്കുന്ന വർക്കുകളൊക്കെ ചെയ്യാറുണ്ട്. എന്റെ ഉപ്പപ്പ പുറത്ത് പോവുമ്പോൾ മാസ്ക് ധരിക്കാറുണ്ട്. അപ്പോൾ ഞാൻ ചോദിച്ചു. എന്തിനാണെന്ന്.അപ്പോൾ ഉപ്പപ്പ പറഞ്ഞു കോറോണ വൈറസ് നമുക്ക് ആരിൽ നിന്നും പടരാതിരിക്കാനും നമ്മളിൽ നിന്ന് ആർക്കും പടരാതിരിക്കാനും ആണന്ന്. സ്കൂൾ ഇല്ലെങ്കിലും ഗ്രൂപ്പ് വഴി മാഷ് ഞങ്ങൾക്ക് എല്ലാ പ്രവർത്തനങ്ങളും തരാറുണ്ട് അതെല്ലാം എല്ലാവരും ചെയ്യുന്നുമുണ്ട്. ഞങ്ങളുടെ മാഷ്‌ ഞങ്ങൾക്ക് എല്ലാ സപ്പോട്ടും നൽകാറുണ്ട്. അതുകൊണ്ട് എനിക്ക് എഴുതാനും പഠിക്കാനും നല്ല ഇഷ്ടമാണ്. മാഷിന്റെ നന്മക്കായി ഞാൻ പ്രത്ഥിക്കാറുണ്ട് എത്രയും പെട്ടന്ന് ഈ അസുഖം മാറി സ്കൂൾ തുറക്കാൻ സാധിക്കട്ടെ.
                               നിദാ ഫാത്തിമ

3A GLPSതരിശ്.

നിദ ഫാത്തിമ
3a ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം