ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/നല്ല കുട്ടി

നല്ല കുട്ടി

ഒരിക്കൽ അപ്പുവും കൂട്ടുകാരും മുറ്റത്ത് മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നു. അപ്പുവിന്റെ കയ്യിൽ നിറയെ മണ്ണായിരുന്നു. കളിക്കുന്നതിനിടയിൽ അപ്പു നഖം കടിക്കുന്നതു കണ്ട അവന്റെ കൂട്ടുകാരൻ അവനോട് പറഞ്ഞു.

നഖം കടിക്കാൻ പാടില്ല. നല്ല കുട്ടികൾ നഖം കടിക്കൂല. നഖം കടിച്ചാൽ കയ്യിലെ അണുക്കളെല്ലാം വയറ്റിൽ എത്തും. പിന്നെ നിനക്ക് അസുഖം വരും. അസുഖം വന്നാൽ കളിക്കാനും കഴിയില്ല.

അത് മനസ്സിലാക്കിയ അപ്പു വേഗം പോയി നഖം മുറിച്ചു കൈ വൃത്തിയാക്കി. ഇനി ഞാൻ ഒരിക്കലും നഖം കടിക്ക‍ൂല എന്ന് അപ്പു പറഞ്ഞു

സൻജിദ്
1 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ