ജി.എൽ.പി.എസ്. പൂക്കോട്ടൂർ ഓൾഡ്

ജി.എൽ.പി.എസ്. പൂക്കോട്ടൂർ ഓൾഡ്
സ്ഥലം
പൂക്കോട്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമലപ്പുറം
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം110
പെൺകുട്ടികളുടെ എണ്ണം126
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്സലീം .വി.പി
അവസാനം തിരുത്തിയത്
22-02-2017MT 1206


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

മലബാർ ചരിത്രത്തിന്റെ ഈറ്റില്ലവും പോറ്റില്ലവും മായ പൂക്കോട്ടൂരിൽ 1918 ൽ അറിവിന്റെ പൊൻ പ്രഭ ചൊരിഞ്ഞു കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചു .പേര് പോലെത്തന്നെ ഈ വിദ്യാലയം പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ് .എങ്കിലും ഈ പഴമ പേരിൽ മാത്രം ഒതുക്കി നിർത്താം ഈ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഏറെ ശ്രെമിക്കുന്നു എന്നതിന്റെ തെളിവാണ് പാഠ്യ പാഠ്യതര വിഷയങ്ങളിൽ സ്കൂളിന്റെ നേട്ടങ്ങൾ പരിമിതികൾ ഏറെയുടന്ന് വിസ്മരിക്കുന്നില്ല .എന്നാൽ ഇവയെല്ലാം തരണം ചെയ്‌തു ലഷ്യപ്രാപ്തി നേടുമെന്ന് ഉറച്ച വിശോസവും മനോവീര്യവും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുണ്ട് .

ചരിത്രം

1918 ൽ പ്രവർത്തനം ആരംഭിച്ചതാണ് നമ്മുടെ ജി .എൽ .പി .സ്കൂൾ പൂക്കോട്ടൂർ [ഓൾഡ് ].പേര് പോലെ തന്നെ പൂക്കോട്ടൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണിത് .പാഠ്യ പഠ്യേതര രംഗങ്ങളിൽ ഇപ്പോഴും അതിന്റെ പ്രൗഢി നിലനിർത്തുന്നു .പേര് പൂക്കോട്ടുർ [ഓൾഡ് ] എന്നാണെങ്കിലും അറവങ്കരയുടെ ഹൃദയഭാഗത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .അറവങ്കരയിലെ ജനങ്ങൾ ഇതിനെ ചെറിയസ്കൂളെന്നും മാതൃസ്‌കൂളായ ഹൈസ്കൂളിനെ വലിയയസ്കൂൾ എന്നുമാണ് വിശ്വസിപ്പിക്കുന്നത് ഏകദേശം 50 വർഷത്തോളം ഇന്നത്തെ പൂക്കോട്ടൂർ ഹൈസ്കൂളിനോട് അനുബന്ധിച്ചായിരുന്നു പ്രവൃത്തിച്ചിരുന്നത് .പിന്നീട് യു .പി സ്കൂളായും ഹൈസ്കൂളായും ഉയർത്തപ്പെട്ടപ്പോൾ സ്ഥലപരിമിതിമൂലം എൽപി വിഭാഗം വിഭജിച് ഇപ്പോഴുള്ള ഈ സ്ഥലത്തേക്ക് മാറ്റി . സാമൂഹ്യപരമായും വിദ്യഭാസ്യപര മായും സാമ്പത്തികമായും വളരെപിന്നോക്കം നിന്നിരുന്ന ഒരു പ്രദേശം ആയിരുന്നു ഇവിടം .അക്ഷരാഭ്യാസം നേടിയവർ വളരെ വിരളമായിരുന്നു .ഈ അവസ്ഥയിൽനിന്നും മോചനം നേടുന്നതിനുവേണ്ടി ഇവിടെത്തെ പൗരപ്രമുഖരായിരുന്ന കാരാട്ടുമുഹമ്മദ്ഹാജി ,വേലുക്കുട്ടി മാസ്റ്റർ ,അപ്പുണ്ണിനായർ ,ശേഖരൻനായർ ,ഉന്നീടുമാസ്റ്റർ എന്നിവർ മുൻ കൈഎടുത്തു സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഈ സ്കൂളിൽ ആദ്യ മായി ചേർന്ന വിദ്യാർത്ഥിയുടെ പേര് കാർത്യായനി എന്നായിരുന്നു .

പഠനരീതി ഈ പ്രദേശത്തെ എല്ലാകുട്ടികളുംഈ വിദ്യാലയത്തിലായിരുന്നു പഠിച്ചിരുന്നത് .അന്നും 5 വയസ്സിലായിരുന്നു കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത് .സർക്കാർ നിശ്ചയിച്ച പാഠപുസ്തകങ്ങൾ അദ്ധ്യാപകൻ വിശദമായി വിദ്യാർഥികൾക്കു പറഞ്ഞുകൊടുക്കുന്ന രീതിയിലായിരുന്നു അന്ന് ഉണ്ടായിരുന്നത് .പാഠ പുസ്തകങ്ങൾ നാട്ടിലെ കടകളിൽ കിട്ടുമായിരുന്നു .ചെറിയ പുസ്തകങ്ങൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് .വിഷയങ്ങളുടെ എണ്ണവും കുറവായിരുന്നു .എഴുത്തു പാലകയിലായിരുന്നു എഴുതിയിരുന്നത് .ഇന്ന് പാഠ പുസ്തകങ്ങൾ സൊസൈറ്റിമുഖേനസർക്കാർ സൗജ്യന്യമായി വിതരണം ചെയ്യുന്നു .ബോധന രീതിയും പഠന രീതിയും ആകെമാറി .