ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.എൽ.പി.എസ്. തവനൂർ‎ | അക്ഷരവൃക്ഷം
13:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Usman (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ(കഥ) | color=2 }} <p> ഗേറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ(കഥ)

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണ് ഒന്നാം ക്ലാസുകാരി ആമി പുറത്തേക്ക് ഓടി വന്നത്.ഉമ്മച്ചീ ...ഇതാ ഉപ്പുപ്പ വരുന്നു. ആമി ചിരിച്ചു കൊണ്ട് ഉപ്പുപ്പയുടെ അടുത്തേക്കോടി. എന്താ മോളേ വിശേഷം? നല്ല വിശേഷം ഉപ്പുപ്പാ. ഉപ്പുപ്പ ഇങ്ങോട്ട് വന്നിട്ട് കുറേ നാളായല്ലോ?.എന്താ മോളേ പറയാ .ലോക്ക് ഡൗൺ അല്ലേ, പുറത്തിറങ്ങാൻ കഴിയോ? ഇപ്പോ തന്നെ ഉപ്പുപ്പ വന്നത് ഉമ്മച്ചി കുറച്ച് സാധനം വാങ്ങിക്കാൻ പറഞ്ഞിരുന്നു.' അതുകൊണ്ട് വന്നതാണ്. എന്താ മോളേ ഉപ്പച്ചിയുടെ വിശേഷം? ഉപ്പച്ചിക്ക് സുഖം തന്നെ ഉപ്പുപ്പാ. ആമിയുടെ ഉപ്പച്ചി സുഖമില്ലാതെ കിടപ്പിലായിട്ട് രണ്ട് വർഷം തികയുന്നു.ഉപ്പുപ്പാ വാ അകത്തേക്ക് കയറാം. ആമി.. ഉമ്മച്ചി എവിടെ ? ഉമ്മച്ചി ഉപ്പയുടെ അടുത്തുണ്ടാകും. അല്ല മോളെ ,ഉപ്പയുടെ അടുത്തേക്ക് കയറുന്നതിന് മുമ്പ് കയ്യും മുഖവും സോപ്പിട്ട് വൃത്തിയാക്കേണ്ടേ ? ശരിയാ ഉപ്പുപ്പാ ..ഉമ്മച്ചി എപ്പോഴും പറയാറുണ്ട്. അവർ ഉപ്പയുടെ അടുത്തെത്തി മോളെ... ആ ... ഉപ്പ എപ്പോഴാ വന്നത് ? കുറച്ച് നേരെ ആയുള്ളു .ഉപ്പുപ്പ പറഞ്ഞു .അല്ല മോളെ മോനെന്തെങ്കിലും മാറ്റമുണ്ടോ ? ഇല്ല ഉപ്പാ ഒന്നും ആയിട്ടില്ല .എല്ലാം ശരിയായിക്കോളും മോളെ .മോള് വിഷമിക്കേണ്ട അവർ ഒത്തിരി നേരം സംസാരിച്ചു. എന്നാൽ ഉപ്പ പോയി വരാം മോളെ .ഉപ്പുപ്പ പറഞ്ഞു .ആമിയും ഉപ്പുപ്പയുടെ കൂടെ പുറത്തിറങ്ങി. ഒഴിവ് കിട്ടുമ്പോഴൊക്കെ ഉപ്പുപ്പ വരാം.മോൾ ഇത് വച്ചോ മിഠായി വാങ്ങിക്കാം. ശരി ഉപ്പുപ്പാ. ആമി ക്ക് വളരെ സന്തോഷമായി.അവർ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു .ഉമ്മച്ചീ .... ഇങ്ങോട്ട് നോക്ക് ... എനിക്ക് ഉപ്പുപ്പ മിഠായി വാങ്ങാൻ തന്നതാണ് ഇത്രയും രൂപ നിനക്ക് മിഠായി വാങ്ങിക്കാനോ ? ഞാൻ കടയിൽ പോയി വരാം .എന്താ മോളെ നീ പറയുന്നത് ?പുറത്തേക്ക് ഇറങ്ങാൻ പറ്റില്ലെന്ന് നിനക്ക് അറിഞ്ഞൂടെ ? എന്ത് പറഞ്ഞിട്ടും കാര്യമില്ല ഞാൻ പോകും. ആമീ.. രോഗികൾക്ക് വേണ്ടി മാത്രമല്ല, നമുക്കും നമ്മുടെ സമൂഹത്തിനും വേണ്ടിയാണ് നമ്മുടെ സർക്കാർ ഇങ്ങനെ പറയുന്നത്. നാളെ രാവിലെ എന്തായാലും ഞാൻ കടയിൽ പോകും. അവൾ അന്ന് രാത്രി ഉറങ്ങി. രാവിലെ എണീറ്റ് ഉമ്മച്ചിയോട് പറഞ്ഞു.ഉമ്മച്ചീ ഞാൻ തറവാട്ടിൽ പോയി വരാം.ശരി മോളേ.അവൾ വേഗം ഓടിപ്പോയി. തറവാട്ടിലേക്കല്ല,കടയിലേക്ക്. കടയിൽ ചെന്ന് അവൾ പറഞ്ഞു .കാക്കാ.. എനിക്ക് ഈ മിഠായി എടുത്തുതരൂ.ഏത് മിഠായിയാണ് മോൾക്ക് വേണ്ടത്? പിന്നിൽ നിന്നാണ് ആമി ആ ശബ്ദം കേട്ടത്. അയ്യോ! പോലീസ്.ആമി വല്ലാതെ ഭയന്നു. മോളെ ആര് പറഞ്ഞു വിട്ടതാണ്? വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്? എന്താ പറയാ ഉമ്മച്ചി അപ്പഴേ പറഞ്ഞതാണ്. ആമി പിറു പിറുത്തു.പോലീസ് കാക്കാ, ഞാൻ വേഗം പൊയ്ക്കോളാം. വേണ്ട വേണ്ട നീ ജീപ്പിൽ കയറ്. ഞാൻ കൊണ്ടുവിടാം. ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഉമ്മ വാതിൽ തുറന്നത്. ഉമ്മ അമ്പരന്നു!എന്താ സാർ.? നിങ്ങളുടെ മകൾ എവിടെ? അവൾ തറവാട്ടിൽ പോയതാണ്. ഇല്ല. അവൾ ഞങ്ങളുടെ കൂടെയുണ്ട്. മോളേ, ഇങ്ങോട്ട് വാ - അവൾ പുറത്തേക്കിറങ്ങി. ഞങ്ങൾക്ക് ഇവളെ കടയിൽ നിന്നും കിട്ടിയതാ... ആമിയുടെ ഉമ്മച്ചിക്ക് ദേഷ്യവും സങ്കടവും വന്നു. പതിനായിരം രൂപ ഫൈൻ ഉണ്ട് .അത് ലഭിച്ചാൽ ഞങ്ങൾക്ക് പോകാമായിരുന്നു. അല്ല, ഇത്രയും രൂപ എവിടന്ന് ഉണ്ടാക്കാനാണ്?ഉമ്മച്ചി പൊട്ടിക്കരഞ്ഞു. അതു കണ്ട് ആമിയും .എന്തിനാ മോളേ നീ ഇങ്ങനെ കരയുന്നത്?ഉമ്മച്ചിയുടെ വിളി കേട്ടാണ് ആമി ഉണർന്നത് അയ്യോ..! സ്വപ്നമായിരുന്നോ ....?

ഫാത്തിമ മുഫീദ
1B ജി.എം.എൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ