ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ


കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമിയല്ലോ
അഖിലാണ്ട ലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിന് ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്ന്
രാഷ്ട്രങ്ങളോരോന്നും ഭയന്നീടുന്നു.
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവൻ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
അഹന്തകളെല്ലാമെ വെടിയും മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനാം കൃമി കീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ.

   
   

മിൻഹ വി. കെ
4 എ ജി.എംഎൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത