ജി.എൽ.പി.എസ്. ചിതറ

Schoolwiki സംരംഭത്തിൽ നിന്ന്
09:28, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40201schoolwiki (സംവാദം | സംഭാവനകൾ)



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചിതറ
വിലാസം
ചിതറ

ചിതറ പി.ഒ.
,
691559
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽhmglpschithara@gmail.com
കോഡുകൾ
സ്കൂൾ കോഡ്40201 (സമേതം)
യുഡൈസ് കോഡ്32130200203
വിക്കിഡാറ്റQ105813709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ633
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി. രാജു
പി.ടി.എ. പ്രസിഡണ്ട്എം. ആർ നജീം
അവസാനം തിരുത്തിയത്
16-03-202240201schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്.

ചരിത്രം

ആദ്യ സ്കൂൾ കെട്ടിടം

ചിതറ പഞ്ചായത്തിൽ മാങ്കോട് വില്ലേജിൽ ചിതറ രണ്ടാം വാർഡിൽ ആണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയോര ഗ്രാമമായ ചിതറയിലും പരിസരപ്രദേശങ്ങളിലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും,സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലായ്മയും മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു കാലത്ത് സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിക്കാൻ വിദ്യാഭ്യാസമാണ് മറുമരുന്ന് എന്ന് മനസ്സിലാക്കിയ ചില മഹത് വ്യക്തികൾ ചേർന്ന് നിർമ്മിച്ചതാണ് ചിതറ ഗവൺമെന്റ് എൽ പി എസ്. ഈ സ്കൂൾ തുടങ്ങുന്നതിനു മുൻപ് ചിതറ പഞ്ചായത്തിൽ മറ്റൊരു സ്കൂളും ഇല്ലായിരുന്നു.

കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ ചിതറയിൽ പാരിപ്പള്ളി - മടത്തറ റോഡിന്റെ ഓരത്തായി പ്രൗഢ ഗാംഭീര്യത്തോടെ ഗവൺമെന്റ് എൽ പി എസ് ചിതറ സ്ഥിതിചെയ്യുന്നു. 1904 ൽ ഈ സ്കൂൾ സ്ഥാപിതമാകുന്നത്. കുമ്പിക്കാട് ചിന്നൻ ചാന്നാർ എന്ന മഹത് വ്യക്തിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമിച്ചുനൽകിയത്. ഈ സദുദ്യമത്തിന് പിന്തുണയേകി നിന്നവർ അനവധിയാണ്. കുളത്തറ അമീൻ പിള്ള റാവുത്തർ, പുതിയവീട്ടിൽ പരമേശ്വരൻ പിള്ള, കൊക്കോട് ഉമ്മിണി, കൊക്കോട് നാരായണൻ, കോത്തല നാണുപിള്ള, കൊച്ചു കരിക്കകത്ത് റാവുത്തർ, തേക്കിൻ കാട്ടിൽ രാമൻ കുറുപ്പ് എന്നിവർ അതിൽ പ്രധാനികളാണ്. കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ




സാരഥികൾ

സ്കൂൾ പി .ടി .എ കമ്മറ്റി

എം.ആർ .നജീം (പി.ടി.എ. പ്രസിഡണ്ട്)
              അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾ പി .ടി .എ കമ്മറ്റി . വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. .ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.

സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.

         മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾ പി .ടി .എ  കമ്മറ്റിയാണ് ചിതറ  ഗവ: എൽ .പി . സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ പി .ടി .എ  കമ്മറ്റി.

പ്രവേശനോത്സവം

ചിതറ ഗവ എൽപി സ്കൂളിൽ ഈ വർഷം മൂന്നു പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ ഒന്നിന് ആദ്യ പ്രവേശനോത്സവം ഫേസ്ബുക്ക് ലൈവ് വഴി ഓൺലൈനായി കാണുവാൻ കുഞ്ഞുങ്ങൾക്ക് അവസരമുണ്ടാക്കി. അക്ഷരദീപം തെളിച്ചും,മധുരം വിളമ്പിയും അവർ അത് ആഘോഷമാക്കി . രണ്ടാമത്തെ പ്രവേശനോത്സവം നവംബർ ഒന്നിനായിരുന്നു.നവംബർ ഒന്നിന് നവാഗതരെ സ്വീകരിക്കാൻ വന്നത് മിക്കിമൗസ് ആയിരുന്നു. ഡിസംബർ 14ന് പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടിയും പ്രവേശനോത്സവം സംഘടിപ്പിച്ചു.

കുഞ്ഞുങ്ങളുടെ വരവും  നോക്കി  .......... ആദ്യ പ്രവേശനോത്സവത്തിൽ നിന്നും
മിക്കി മൗസിനൊപ്പം
ടീച്ചർ അക്ഷരദീപം തെളിയിക്കുന്നു


പ്രീ പ്രൈമറിയിലെ കൊച്ചു മക്കൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കഴിഞ്ഞ വർഷത്തെ L.S.S. വിജയികൾ













പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സദ്ദാം നവാസ് ഐ.എ.എസ് 2019 - 20 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 380-ആം റാങ്ക് കരസ്ഥമാക്കി, ചിതറഎന്ന കൊച്ചു ഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച വ്യക്തിയാണ് ഡോ.സദ്ദാം നവാസ് ഐ.എ.എസ്. ചിതറ ഗവൺമെന്റ് എൽ പി സ്കൂളിലും, ചിതറ ഗവൺമെന്റ് ഹൈസ്കൂളിലും ആയിട്ടാണ് അദ്ദേഹം തന്റെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസിൽ ഹോമിയോയിൽ ബിരുദംനേടി. ഡോക്ടറായി പ്രാക്ടീസ് തുടരവേ അദ്ദേഹം സിവിൽ സർവീസ് എക്സാം എഴുതുകയും 380 ആം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. ചിതറ തലവരമ്പ് തെക്കുംകര വീട്ടിൽ ബദറുദ്ദീന്റെ മകനായ ഡോക്ടർ ഷാനവാസ്, ഐ.എ.എസ് ട്രെയിനിങ് പൂർത്തിയാക്കി കൽക്കട്ടയിൽ അസിസ്റ്റ് മജിസ്ട്രേറ്റ് & ജില്ല അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു
കോച്ച് അനിൽകുമാർ എന്ന ചിതറയുടെ തമ്പി ഐരക്കുഴി തച്ചൂർ കുന്നിൽ വീട്ടിൽ ശ്രീ അനിൽകുമാർ എന്ന ചിതറക്കാരുടെ തമ്പി കേരളത്തിൽ അറിയപ്പെടുന്ന വോളിബോൾ കോച്ച് എന്നതിൽ നമുക്ക് അഭിമാനിക്കാം. കിഴക്കുംഭാഗം ചന്ത മൈതാനത്ത് ശ്രീ മുരളി, രാജേന്ദ്രൻ, അനിൽ എന്നിവരോടൊപ്പം ഉള്ള സൗഹൃദമാണ് വോളിബോൾ കളിയുമായി അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചത്. പിന്നീട് ഐരക്കുഴി എ.പി.എ.സിൽ തേക്കൽ വിജയൻ, അശോകൻ, അജയൻ എന്നിവരടങ്ങിയ ടീമിൽ കളിച്ചു വളർന്നു. കാര്യവട്ടത്തെ എൽ .എൻ .സി .പി പഠന കാലത്താണ് മികച്ച ഒരു വോളിബോൾ പ്ലെയർ ആയി ശ്രീ അനിൽകുമാർ മാറുന്നത്. തുടർന്ന് പഠനശേഷം പൊന്നാനി എം ഇ എസ് കോളേജ്, വർക്കല എസ് എൻ കോളേജ് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിൽ കോച്ചായ ജോലി ചെയ്തു. 1993 മുതൽ കേരള സ്പോർട്സ് കൗൺസിൽ കോച്ചാണ്.


വഴികാട്ടി

മടത്തറ കടയ്ക്കൽ മെയിൻ റോഡിൽ ചിതറ ജംഗ്ഷനിൽ 20 മീറ്റർ മുന്നോട്ടു പോകുമ്പോൾ വലതുവശത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:8.815522060126975, 76.96661563918806|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചിതറ&oldid=1807540" എന്ന താളിൽനിന്ന് ശേഖരിച്ചത്