ജി.എൽ.പി.എസ്.വളയപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വളയപ്പുറം

പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലെ 13ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വളയപ്പുറം എന്ന പ്രദേശം.പെരിന്തൽമണ്ണ - മേലാറ്റൂർ റൂട്ടിൽ എം ഇ എ എഞ്ചിനീയറിംഗ് കോളേജിനു ശേഷം ഞാവൾപടിയിൽ ഇറങ്ങി ഇടത്തോട്ട് 200 മീറ്റർ നടന്നാൽ റെയിൽ മുറിച്ചു കടന്ന് നമുക്ക് ഈപ്രദേശത്ത് എത്തി ച്ചേരാം.

VALAYAPPURAM TOWN

മനോഹരവും ഒരുപാട് ദൂരത്തേക്ക് കാഴ്ചകൾ കാണാവുന്ന റയിൽവേ പാളം നമ്മുടെ പ്രദേഷത്തിന്റെ കൺകുളിർമ്മയാ‍ർന്ന കാഴ്ചയാണ്.

RAILWAY

ഭൂമി ശാസ്ത്രം

ഇത് മേലാറ്റൂർ പഞ്ചായത്തിന്റെ ഭാഗമാണ്. പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

വളയപ്പുറം ഗ്രാമം അതിന്റെ പ്രശാന്തമായ സൗന്ദര്യത്തിന് പേരുകേട്ടതാണ്. ഗ്രാമം ചുറ്റും പച്ചപ്പ് നിറഞ്ഞ ചെറുമലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

മേലാറ്റൂരിനെയും വളയപ്പുറത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന വാഹന സൗകര്യമുള്ള ഏകറോഡ് മാർഗ്ഗം മണിയാണീരിക്കടവ് പാലം വഴിയാണ് .

വളയപ്പുറം ഗ്രാമത്തിനടുത്ത് നിരവധി ക്ഷേത്രങ്ങളുണ്ട്.അതിൽ പ്രധാനപ്പെട്ട ക്ഷേത്രമാണ് മുതുകുർശിക്കാവ് ക്ഷേത്രം .

വളയപ്പുറം ഗ്രാമം കൃഷിക്ക് പ്രധാനപ്പെട്ട സ്ഥലമാണ്. ഗ്രാമത്തിലെ പ്രധാന കൃഷിയിനങ്ങൾ നെല്ല്, തെങ്ങ്, വാഴ, പച്ചക്കറികൾ എന്നിവയാണ്.

വളയപ്പുറം ഗ്രാമം അതിന്റെ സാംസ്കാരിക പാരമ്പര്യത്തിന് പേരുകേട്ടതാണ്. ഗ്രാമത്തിൽ നിരവധി പരമ്പരാഗത ആചാരങ്ങളും ആഘോഷങ്ങളും നടക്കുന്നുണ്ട്.

വളയപ്പുറം ഗ്രാമം ഒരു സുന്ദരവും സമാധാനപൂർണ്ണവുമായ ഗ്രാമമാണ്. ഗ്രാമം അതിന്റെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പാരമ്പര്യം എന്നിവയ്ക്ക് പ്രശസ്തമാണ്.

പ്രധാന സ്ഥാപനങ്ങൾ

  • ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളയപ്പുറം ഗവ. എൽ.പി. സ്കൂൾ, ഉൾപ്പെടുന്നു.
    block_1
  • ഗ്രാമത്തിലെ പ്രധാന ഇരുമ്പ് നിർമാണശാലയാണ് മിഡ്ൽ ഊസ്റ്റ് എൻജിനീയറിംഗ്.
  • നിർധനരായ ആളുകൾക്ക് പീപ്പിൾ ഫൗണ്ടേഷൻ ചാരിറ്റബ്ൾ ട്രസ്റ്റ് നിർമ്മിച്ചു നൽകിയ അ‍ഞ്ചു വീടുകൾ വളയപ്പുറത്തെ മറ്റു ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്

== ഗവൺമെന്റ് എൽ പി സ്കൂൾ വളയപ്പുറം. ==

GLPS Valayappuram

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 നവംബർ 21ന് ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു. രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത്

ENTRANCE OF SCHOOL

ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു.

SCHOOL GROUND

ശ്രദ്ധേയമായ വ്യക്തികൾ

  • ഇസ്മാഈൽ മാട്ടുമ്മത്തൊടി
  • സൈനുദ്ദീൻ കൂളങ്ങര
  • നൂറുദ്ധീൻ ഹാജി ആലൂങ്ങൽ

വളയപ്പുറം ഗ്രാമ സന്ദർശനം തീർച്ചയായും വേറിട്ട ഒരു അനുഭവമാണ്.