ജി.എൽ.പി.എസ്.അരിക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 24 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ) ('===പ്രവേശനോത്സവം=== ==2019-20== ഈ വർഷത്തെ സ്കൂൾ പ്രവേശന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

2019-20

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. അക്ഷര കിരീടവും അക്ഷരഹാരവുമണിയിച്ചാണ് പുത്തൻ കൂട്ടുകാരെ അധ്യാപകർ വരവേറ്റത്. വാർഡ്‌ മെമ്പർ ശ്രീ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പറായ ശ്രീമതി രാധ അധ്യക്ഷയായിരുന്നു. ശ്രീ.അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ, ശ്രീ.ശ്രീകുമാരമേനോൻ എന്നിവർ ആശംസകൾ അറിയിച്ചു. HM സ്വാഗതവും PTAപ്രസിഡൻറ് നന്ദിയും പറഞ്ഞു. കുമരനെല്ലൂർ ബാങ്ക് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ശ്രീ. V. അബ്ദുള്ളക്കുട്ടി നിർവഹിച്ചു. അപ്പോളോ ക്ലിനിക് പടിഞ്ഞാറങ്ങാടിയുടെ വകയായി ശ്രീ. ബാദുഷയും കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി. പുതിയ കുട്ടികൾക്ക് രക്ഷിതാവായ ശ്രീ.സൈനുദ്ദീൻ കളറിംഗ് ബുക്കുകളും, SSG അംഗമായ ശ്രീ സാംബൻ, രക്ഷിതാവായ ശ്രീ രാജഗോപാൽ എന്നിവർ ക്രയോൺസും സമ്മാനിച്ചു. PTA വൈസ് പ്രസിഡൻറും രക്ഷിതാവുമായ ശ്രീ.വേലായുധൻ എല്ലാവർക്കും പെൻസിൽ നൽകി. വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ.ശശിധരൻ റബ്ബർ, കട്ടർ, സ്കെയിൽ എന്നിവയും നൽകി.മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു .പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം SSG അംഗമായ ശ്രീ ശ്രീകുമാരമേനോൻ നിർവഹിച്ചു. എല്ലാവർക്കും മധുരം നൽകി. ആദ്യ ദിനം തന്നെ ഉച്ചഭക്ഷണവും നൽകി. പ്രവേശനോത്സവത്തിനു മുൻപു തന്നെ ബഹുമാനപ്പെട്ട തൃത്താല MLA. ശ്രീ.വി.ടി.ബൽറാം തന്റെ മകൾ അവന്തികയെ ഒന്നാം ക്ലാസിൽ ചേർത്തി. ഇത്തവണ പ്രിപ്രൈമറിയിലേക്ക് 24 കുട്ടികളും, ഒന്നാം ക്ലാസിലേക്ക് 23 കുട്ടികളും പുതിയതായി പ്രവേശനം നേടി.