"ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/നന്മ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= നന്മ മരം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നന്മ മനസ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:01, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മ മനസ്
  ലക്ഷ്മിയുടേയും രഞ്ജിത്തിന്റേയും മകളായിരുന്നു പാറു. പാറുവിന്റെ അഞ്ചാമത്തെ വയസുവരെ പിറന്നാൾ ആഘോഷത്തിൽ വീട്ടുകാർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. എന്നാൽ ആറാം പിറന്നാൾ എല്ലാ ബന്ധുക്കളേയും സ്വന്തക്കാരേയും വിളിച്ച് ഗംഭീരമായി നടത്താൻ തീരുമാനിച്ചു. അവർ എല്ലാവരേയും ക്ഷണിച്ചു. രണ്ട് ദിവസം മുൻപ് തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു.  പാറുവിന് പുത്തൻ ഉടുപ്പുകൾ വാങ്ങി. സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി. അങ്ങനെയിരിക്കുമ്പോഴാണ് അവർ കോവിഡ് 19 നേക്കുറിച്ച് അറിയുന്നത്. കൊറോണ എന്ന വൈറസ് പകരുന്നതിനാൽ ആഘോഷങ്ങൾ ഒന്നും നടത്താൻ പാടില്ലായെന്ന് സർക്കാരിന്റെ അറിയിപ്പ് ...

പാറുവിന്റെ അച്ഛനും അമ്മയ്ക്കും വളരെയധികം സങ്കടമായി .അപ്പോൾ പാറു പറഞ്ഞു ....സാരമില്ല. നമ്മളുടേയും മറ്റുള്ളവരുടേയും രക്ഷയ്ക്കല്ലേ..... അച്ഛനും അമ്മയും വിഷമിക്കണ്ട. പിറന്നാളിനു വേണ്ടി തയ്യാറാക്കിയ ഭക്ഷണ സാധനമെല്ലാം നമുക്ക് അനാഥാലയത്തിന് കൊടുക്കാം. തങ്ങളുടെ മോളുടെ മനസിന്റെ വിശാലതയിൽ ആ അച്ഛനും അമ്മയും സന്തോഷിച്ചു. അവർ ആഹാര സാധനമെല്ലാം അനാഥാലയത്തിന് നൽകി. നമ്മളുടെ സുരക്ഷ മാത്രമല്ല വലുത് മറ്റുള്ളവരുടെ സുരക്ഷയും പ്രധാനപ്പെട്ടതാണ് എന്ന്പാറു തെളിയിച്ചു. അങ്ങനെ പാറു എല്ലാവർക്കം ഒരു മാതൃകയായി.

അഭിയ ജോർജ്
7A ജി.എച്ച്.എസ്.എസ്. കുടയത്തൂർ
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ