ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/തേന്മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.എച്ച്. എസ്. എസ് കുടയത്തൂർ‎ | അക്ഷരവൃക്ഷം
14:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29010 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേന്മാവ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേന്മാവ്
        ഒരു ഗ്രാമത്തിൽ ക്രിസ്മസ് എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൻറെ അച്ഛനും അമ്മയും ജോലിക്കു പോകുമ്പോൾ അവൻ അടുത്തുള്ള മാവിൻ ചുവട്ടിൽ ഇരുന്ന് ഊഞ്ഞാൽ ആടുമായിരുന്നു .അവൻറെ കൂടെ അന്ന് അണ്ണാനും  കിളികളുമെല്ലാം കളിക്കുമായിരുന്നു .അവൻ ആ മാവിലെ മാമ്പഴം തിന്നുമായിരുന്നു .അങ്ങനെ വർഷങ്ങൾ കടന്നു പോയി അവൻ വളർന്നു .മാറ്റങ്ങൾ വന്നു .ഒരു ദിവസം അവൻ ആ മാവിൻ ചുവട്ടിൽ വന്നു .പഴയതു പോലെ മാവിൽ മാമ്പഴം ഉണ്ടാകുന്നില്ല എന്ന് എന്ന് കണ്ട് ക്രിസ് ആ മാവ് വെട്ടാൻ തീരുമാനിച്ചു .അവൻറെ കയ്യിൽ ആവശ്യത്തിനു പണം ഉണ്ടായിരുന്നു .എന്നിട്ടും അത്യാഗ്രഹത്താൽ ആ മാവ് വെട്ടി വിയ്ക്കാം എന്ന് അവൻ വിചാരിച്ചു .അപ്പോൾ അണ്ണാനും കിളികളും അങ്ങനെ അനേകം മൃഗങ്ങൾ അവൻറെ അടുത്ത് വന്നു .അവർ പറഞ്ഞു .ഈ മരം വെട്ടരുത് .ഇത് ഞങ്ങളുടെ താമസസ്ഥലം ആണ് .നീ ഒരുപാട് സമയം ഇവിടെ ചെലവിട്ടത് അല്ലേ. മരത്തിൻറെ ആവശ്യവും പഴയ ഓർമ്മകളും ക്രിസിനെ ഓർമ്മപ്പെടുത്തി. പെട്ടെന്ന് അവൻ ബാല്യകാല സുഹൃത്തുക്കളെ കുറിച്ച് ഓർത്തു. അനാവശ്യമായി മരം വെട്ടുന്നത് തെറ്റാണെന്നും മരത്തിൻറെ ആവശ്യത്തെക്കുറിച്ചും അവൻ മനസ്സിലാക്കി .
                     പ്രകൃതിയിലെ ഓരോ വസ്തുവും ആവശ്യമുള്ളതാണ് .പ്രകൃതിയിലെ വസ്തുക്കളെ മലിനീകരിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്. പ്രകൃതി അമ്മയാണ് .
ചന്ദന രാജേഷ്
8A ജി.എച്ച്.എസ്.എസ്.കുടയത്തൂർ
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ