ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്പോർ‌ട്സ് ക്ലബ്ബ്-17

ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി ബൂട്ടണിയും

ഭൂട്ടാനിൽ വച്ച് നടക്കുന്ന സബ് ജൂനിയർ വനിതാ ഫുട്ബോളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും. നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കട്ടക്കിൽ വച്ച് നടന്ന നാഷണൽ ക്യാമ്പിലേക്ക് കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികൾ തിരഞ്ഞെടുക്കപെട്ടിരുന്നു . അതിൽ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സാഫ് ഗെയിംസ് ഫുട്ബോളിൽ ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്ന ഏക മലയാളി പെൺകുട്ടിയാകും.

 
ആര്യശ്രീ
 
ആര്യശ്രീയും മാളവികയും

വനിതാ ഫുട്ബോൾ താരങ്ങൾക്ക് സ്വീകരണം

ഇന്ത്യൻ ടീം അംഗമായ കക്കാട്ട് സ്കൂൾ പത്താം ക്ളാസ്സ് വിദ്യാർത്ഥിനി ആര്യശ്രീ, കേരള ടീമിന് വേണ്ടി കളിച്ച മാളവിക തുടങ്ങി സ്കൂളിലെ വനിതാ ഫുട്ബോൾ അംഗങ്ങൾക്കും കോച്ച് നിധീഷിനും കായികാധ്യാപിക പ്രീതിമോൾക്കും സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി വി രമേശൻ ഉത്ഘാടനം ചെയ്തുു. ചടങ്ങിൽ ബേബി ബാലകൃഷ്ണൻ  വാർഡ് മെമ്പർ രുഗ്മിണി എന്നിവർ സംബന്ധിച്ചു. പി ടി എ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ശ്രീ മധു, എസ് എം സി ചെയർമാൻ വി പ്രകാശൻ, പ്രിൻസ്പപ്ൽ ഗോവർദ്ധനൻ ടി വി, ഹെഡ്മിസ്ട്രസ്സ് എം ശ്യാമള  സ്റ്റാഫ് സെക്രട്ടരി പി എസ് അനിൽകുമാർഎന്നിവർ സംസാരിച്ചു.
 
 

മാളവിക ഇന്ത്യൻ ക്യാമ്പിലേക്ക്

കൽക്കത്തയിൽ നവംമ്പർ 11മുതൽ 19 വരെ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും FSDL ഉം സംയുക്തമായി 2020 അണ്ടർ 17വനിത ലോകകപ്പിന്റെ തയ്യാറെടുപ്പിന് മുന്നേടിയായി നടത്തുന്ന ഇന്ത്യൻ കോച്ചിംങ്ങ് ക്യാമ്പിനും വനിതാ ടൂർണ്ണമെന്റിനും കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി മാളവികയും.

മീനാക്ഷിക്ക് സ്വർണ്ണമെഡൽ

കോഴിക്കോട് വച്ച് നടന്ന 21-ാമത് തൈക്കോൺഡോ ചാമ്പ്യൻഷിപ്പിൽ (under 51 kg) കക്കാട്ട് സ്കൂളിലെ എട്ടാംതരം വിദ്യാർത്ഥിനിയായ മീനാക്ഷി സ്വർണ്ണമെഡൽ നേടി.

സംസ്ഥാനതല U13 വടംവലി മത്സരം

U13സംസ്ഥാന തല വംടവലി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കക്കാട്ട് സ്കൂളിലെ ശ്രീനന്ദ ( 7B) , തേജ കെ പി (7C)