ജി.എച്ച്. എസ്.എസ്. കക്കാട്ട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 16 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

26-06-2018

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

say no ലഹരി ലോകത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്നും വിമുക്തമാക്കാനും ലഹരി മരുന്നുകളുടെ ഉപയോഗം തടയാനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരിമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നത്.

   ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്താണ്. സാമൂഹികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ വർധിച്ചുവരുന്ന ഉപയോഗം. പ്രായഭേദമന്യേ നിരവധിയാളുകളാണ് ദിനംപ്രതി ലഹരി വസ്തുക്കൾക്ക് അടിമകളായിത്തീരുന്നത്. മദ്യം, പുകയില ഉൽപന്നങ്ങൾ, മയക്കുമരുന്ന് മുതലായ ലഹരി വസ്തുക്കളുടെ ദോഷങ്ങൾ അതുപയോഗിക്കുന്ന വ്യക്തികളിൽ ഒതുങ്ങുന്നില്ല. വ്യക്തിബന്ധങ്ങളെയും സമൂഹത്തെ ഒന്നാകെയും ബാധിക്കുന്ന മഹാ വിപത്തായി അതു മാറുന്നു.
      ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രസങ്ങൾ, പോസ്റ്റർ, ചുമർ മാസിക നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞകൾ എന്നിവ നടത്തി. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, ക്ലബ്ബ് അംഗങ്ങളായ അസ്മാബി ടീച്ചർ, സുനിത ടീച്ചർ, വിനീത ടീച്ചർ, ശ്യാമള ടീച്ചർ, വത്സമ്മ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

11-07-2018

ലോക ജനസംഖ്യാ ദിനം

   ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. "രാഷ്ട്ര വികസനവും ജനസംഖ്യയും" എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ചുമർപത്രിക, ക്വിസ് മത്സരം എന്നിവ നടത്തി.

09-08-2018

നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം പുനരുപയോഗദിനം

   യുദ്ധത്തിനെതിരെ അണിനിരക്കാനുള്ള ഓർമ്മപ്പെടുത്തലുകളാണ് ഓരോ ഹിരോഷിമ, നാഗസാക്കി ദിനങ്ങളും. യുദ്ധ ഭീകരതയിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാനും, യുദ്ധ രഹിത ലോകത്തിനായി പ്രാർഥിക്കാനും ആഗസ്ത് 9 ലോകം നാഗസാക്കി ദിനമായി ആചരിക്കുന്നു. 
         യുദ്ധവിരുദ്ധറാലി, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, വീഡിയോ പ്രദർശനം തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ സ്കൗട്ട് & ഗൈഡ് വിഭാഗം കുട്ടികളുടെ സജീവ പങ്കാളിത്തം പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് നൽകി. 
      ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെ ശ്രദ്ധേയമായ ക്വിറ്റ് ഇന്ത്യാ സമരവും സംഭവങ്ങളും സ്കൂൾ അസംബ്ലിയിൽ റിപ്പോർട്ട് ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങളുടെ ലഘു പ്രഭാഷണവും സംഘടിപ്പിച്ചു. 
      ആഗസ്ത് 9ന് നടന്ന വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചർ, സീനിയർ അസിസ്റ്റന്റ് പ്രീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ മാസ്റ്റർ, സ്കൗട്ട് & ഗൈഡ് ചാർജ്ജ് ഉള്ള പിഷാരടി മാസ്റ്റർ, ശംഭു നമ്പൂതിരി മാസ്റ്റർ, തങ്കമണി ടീച്ചർ, സുധീർ കുമാർ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

15-08-2018

സ്വാതന്ത്ര്യത്തിന്റെ വില

        രാജ്യത്തിന്റെ 72-ാം സ്വാതന്ത്ര്യ ദിനം GHSS കക്കാട്ടിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് അസംബ്ലി ചേരുകയും ഹെഡ്മിസ്ട്രസ് ശ്യമള ടീച്ചർ പതാക ഉയർത്തുകയും ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ. ഗോവർദ്ധനൻ സർ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. 
   തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വർഷവും സംഭവങ്ങളും കോർത്തിണക്കി 'ചരിത്രസാക്ഷ്യം' എന്നു പേര് നൽകിയ അവതരണം ഏറെ ശ്രദ്ധേയമായി. ദേശഭക്തിഗാനാലാപനം സ്കൂളിൽ നടന്ന വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവയും ഉണ്ടായി.
      സ്കൂൾ പി.ടി,എ പ്രസിഡന്റ് ശ്രീ.രാജൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

02-10-2018

ഗാന്ധി ജയന്തി

   രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനം ഒക്ടോബർ 2 ഹരിതോത്സവത്തിലെ എട്ടാം ഉത്സവം കൂടിയാണ്. മഹാത്മജിയുടെ ലളിത ജീവിതം, അഹിംസാ മനോഭാവം, മൂല്യങ്ങൾ, സേവന സന്നദ്ധത എന്നിവയുടെ ഓർമ്മപ്പെടുത്തലുകൾക്ക് ഊന്നൽ നൽകി അസംബ്ലി സംഘടിപ്പിച്ചു.
        'വൃത്തികേടാക്കാൻ ഞാനും വൃത്തിയാക്കാൻ മറ്റുള്ളവരും' എന്ന ചിന്ത കുട്ടികളുടെ മനസ്സിൽ നിന്നും മാറ്റേണ്ടതുണ്ടെന്ന് ഈ ദിനത്തിൽ ഓർമ്മിപ്പിച്ചു. ഈ ദിനത്തിൽ സ്കൂളും പരിസരവും, അധ്യാപകരും വിദ്യാർഥികളും ചേർന്ന് ശുചീകരിച്ചു.'ഗാന്ധി ക്വിസ്' സംഘടിപ്പിച്ചു. ഗ്രോബാഗ് നിർമ്മിച്ചും പച്ചക്കറി തൈകൾ നട്ടും ശുചീകരണ പ്രവർത്തനം മികവുറ്റതാക്കി.

01-11-2018

കേരളപ്പിറവി ദിനം-നവകേരള സൃഷ്ടിക്കായി

        പ്രളയം തകർത്തെറിഞ്ഞ നമ്മുടെ സംസ്ഥാനത്തിന്റെ സമസ്ത മേഖലയിലുള്ള പുനർനിർമിതിയാണ് നവകേരളം. എന്റെ കേരളം-നവ കേരളം എന്ന വിഷയം അടിസ്ഥാനമാക്കി എൽ.പി.,യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിവിധ തരം മത്സര ഇനങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു.
           എൽ.പി. വിഭാഗം കുട്ടികൾക്ക് ചിത്രരചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. യു.പി. വിഭാഗം കുട്ടികൾക്ക് രചനാ മത്സരവും ചിത്രം വരയും നടത്തി. ഹൈസ്കൂൾ‍ വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി നവ കേരളം എന്റെ ഭാവനയിൽ എന്ന വിഷയവുമായി ബന്ധപ്പെടുത്തി പ്രബന്ധ രചന, ചിത്രം വര മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ച് പതിപ്പുകളും തയ്യാറാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചർ, അശോകൻ മാസ്റ്റർ, പിഷാരടി മാസ്റ്റർ, സുധീർ കുമാർ മാസ്റ്റർ, വിനീത ടീച്ചർ, സറീന ടീച്ചർ, ചിത്ര ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ്സ് -ഇജാസിന് രണ്ടാം സ്ഥാനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ജില്ലാതല ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫ് രണ്ടാം സ്ഥാനം നേടി