ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കാവ്യ സായാഹ്നം

ജി എച്ച് എസ് എസ് കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാവ്യ സായാഹ്നം സംഘടിപ്പിച്ചു. കുട്ടികളുടെ കവിയരങ്ങ് ഏറെ ശ്രദ്ധേയമായി. പുതയ തലമുറ ജീവിതത്തെ , സമൂഹത്തെ, പ്രകൃതിയെ എങ്ങിനെ നോക്കി കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു കുട്ടികളുടെ സർഗ്ഗാത്മക രചനകൾ. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെ 26 കുട്ടികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു. വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ടി അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. പി എസ് അനിൽ കുമാർ, കെ വി ഗംഗാധരൻ, ശ്യാമ ശശി, കെ കെ പിഷാരടി എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ കാർത്തിക സ്വാഗതവും കവിതാകൂട്ടം കൺവീനർ ശരണ്യ നന്ദിയും പറ‍ഞ്ഞു.

ബഷീർ അനുസ്മരണം

ബഷീർ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന്

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ബഷീർ കഥാ പാത്രങ്ങൾക്ക് കാൻവാസിലൂടെ ജീവൻ പകർന്നു. ദിനാചരണത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണ ഭാഷണം, ഫോട്ടോ പ്രദർശനം, പുസ്തക പരിചയം, കഥാ വായന എന്നിവ സംഘടിപ്പിച്ചു. ക്ലാസ്സ് തലത്തിൽ ബഷീർ ക്വിസ് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നല്കുകുയും ചെയ്തു.

പുസ്തക ചർച്ച

വിദ്യാരംഗം കലാ സാഹിത്യ വേദി പുസ്തക പരിചയവും ചർച്ചയും നടത്തി. ശശിലേഖ ടീച്ചർ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി 'ചെറുകഥ പരിചയപ്പെടുത്തി. ലതീഷ് ബാബു മാസ്റ്റർ അധ്യഷനായി H M വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്ദന്ദിത. എൻ എസ്, അഭിനദ ടി.കെ, നന്ദന എൻ.എസ്, , സരിത ടീച്ചർ എന്നിവർ സംസാരിച്ചു. ആകാശ് ചന്ദ്രൻ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.

ഉത്ഘാടനം - ഹെഡ്മാസ്റ്റർ
ശശിലേഖ ടീച്ചർ പുസ്തകം പരിചയപെടുത്തുന്നു.

പുസ്തകപരിചയം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചത്തെ പുസ്തകപരിചയത്തിൽ സ്നേഹബന്ധങ്ങളുടെ മഹത്വത്തിലേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുന്ന മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകം എട്ടാംതരം എ യിലെ നന്ദന എൻ എസ് പരിചയപെടുത്തി. തുടർന്ന് പുസ്തകചർച്ചയും നടന്നു. എട്ട് ബി ക്ലാസ്സിലെ സ്നേഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷയ പി സ്വാഗതവും മനു നന്ദിയും പറഞ്ഞു.