ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (SPC)

                        2010 ഓഗസ്റ്റിൽ കേരള പൊലീസിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് SPC.2016 മുതൽ ഇരിമ്പിളിയം ഗവ: ഹയർ സെക്കന്ററി സ്കൂളിലും SPC പ്രവർത്തിച്ചു വരുന്നു. ഉത്തരവാദിത്വ ബോധവും സാമൂഹ്യബോധവും ,നിയമവ്യവസ്ഥയോട് ആദരവുമുള്ള വ്യക്തികളെ രൂപപ്പെടുത്തിയെടുക്കുക  എന്നതാണ് SPC യുടെ ലക്ഷ്യം.

യുവതലമുറയുടെ ശേഷികൾ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് ഉപയുക്തമാക്കുന്നതിനാവശ്യമായ പഠന പരിശീലന പരിപാടികളാണ് SPC നടത്തിക്കൊണ്ടിരിക്കുന്നത്.മെച്ചപ്പെട്ട ശാരീരിക മാനസികാരോഗ്യം നിലനിർത്തുന്നതിനാവശ്യമായ ഫിസിക്കൽ ട്രെയിനിങ്ങുകൾ ,യോഗ, ഗെയിമുകൾ, പരേഡുകൾ, എന്നിവയോടൊപ്പം നേതൃശേഷി , പ്രശ്നപരിഹാരശേഷി ,സംഘപ്രവർത്തന വൈദഗ്ധ്യം ,ധനാത്മക ചിന്ത, യുക്തിബോധം, എന്നിവ വളർത്തിയെടുക്കുന്നതിനായി പഠന പരിശീലന ക്ലാസ്സുകളും SPC നടത്തി വരുന്നു. റോഡ് സുരക്ഷ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,ബോധവൽക്കരണ പ്രവർത്തനങ്ങൾ, പ്രകൃതി പഠന ക്യാമ്പുകൾ ,അവധിക്കാല ക്യാമ്പുകൾ ,ശില്പശാല ,രക്തദാനസേന, ഫ്രണ്ട്‌സ് @ ഹോം, തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ SPC നടത്തി വരുന്നു.