ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

എസ് പി സി ഉദ്ഘാടനം ചെയ്തു.



സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി അനുവദിച്ച SPC പ്പൊജക്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ശ്രീ.കാരാട്ട് റസാഖ് എം എൽ എ നിർവ്വഹിച്ചു.മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ശരീഫ കണ്ണാടിപ്പൊയിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കുന്ദമംഗലം എം.എൽ എ.അഡ്വ.പി ടി എ റഹീം മുഖ്യ അതിഥിയായിരുന്നു. മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ. എ പി മജീദ് മാസ്റ്റർ ,കൗൺസിലർമാരായ വായോളി മുഹമ്മദ് മാസ്റ്റർ( ചെയർമാൻ KCL), ശ്രീ.കെ ശിവദാസൻ, ശ്രീ.കെ ബാബു, ശ്രീ. കാരാട്ട് ഫൈസൽ, ശ്രീ.ടി പി നാസർ, ശ്രീ.ഒ.പി. റസാഖ് എന്നിവരും ശ്രീ അബ്ദു റസാഖ് (DYSP താമരശ്ശേരി ),ശ്രീ കെ അശ്വകുമാർ( DYSP നാർക്കോട്ടിക് സെൽ , ശ്രീ. പി.ചന്ദ്ര മോഹൻ (സർക്കിൾ ഇൻസ്പെക്റ്റർ) ശ്രീ. മുഹമ്മദ് അബ്ദുൽ മജീദ് പി പി (പ്രിൻസിപ്പാൾ ), ശ്രീ.മെഹറലി( BPO) ശ്രീ.അബ്ദുൽ അസീസ് (ഹെൽത്ത് ഇൻസ്പെക്റ്റർ കൊടുവള്ളി), ശ്രീ ഷറഫുദ്ദീൻ കെ ,ശ്രീ അരവിന്ദാക്ഷൻ, ശ്രീ.കെ. ടി.സുനി, ശ്രീ ഗഫൂർ PTC ,ശ്രീ.ടി.കെ അത്തിയത്ത്' ,ശ്രീ. ഇഖ്ബാൽ എൻ.പി, ശ്രീ. അർഷദ്, ശ്രീ.സുബൈർ പി.കെ (പിടിഎ വൈസ് പ്രസിഡണ്ട്),ശ്രീ കുട്ടി നാരായൺ (എച്ച്.എം.ജി. എം.എൽ.പി.എസ് കൊടുവള്ളി),ശ്രീമതി സുലൈഖ (എച്ച്.എം.എ. എം.എൽ.പി.സ്കൂൾ പറമ്പത്ത് കാവ്), ശ്രീ ഹനീഫ എൻ.പി, ശ്രീ. ബഷീർ പി.കെ, ശ്രീ. വൽസലൻ, ശ്രീ. സതീഷ് ,സി പി ഒ മാരായ ശ്രീ മുഹമ്മദ് , ശ്രീമതി സു ബൈദ.വി എന്നിവരും സംസാരിച്ചു, ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുസ്സമദ് എ.പി. സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് ശ്രീ മുഹമ്മദ് കുണ്ടുങ്ങര നന്ദിയും പറഞ്ഞു, കൊടുവള്ളി അങ്ങാടിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ ജി. എച്ച്.എസ്.എസ്.കരുവൻ പൊയിലിലെ എസ്.പി.സി. കേഡറ്റുകളും എം. ജെ.എച്ച്.എസ്.ബാൻഡ് ടീമും സ്കൂളിലെ ജെ.ആർ. സി, ഗൈഡ്സ്, റോഡ് സുരക്ഷ അംഗങ്ങളും വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കെടുത്തു