ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47027 (സംവാദം | സംഭാവനകൾ)
ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
വിലാസം
അവിടനല്ലൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-201647027


കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരി ബ്ലോക്കില്‍ ഉള്‍‍പ്പെടുന്ന കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളാണിത് പൂര്‍ണമായ പേര് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അവിടനല്ലൂര്‍

ചരിത്രം

പഴയ കുറുമ്പ്രനാട്ട് രാജാക്കന്‍മാരുടെ ഭരണപരിധിയില്‍പ്പെട്ട അവിടനല്ലൂര്‍ ഗ്രാമം ദരിദ്രഗ്രാമീണരും ഇടത്തരക്കാരും അധിവസിക്കുന്ന ഒരു ദേശമാണ്. ശതാബ്ദത്തോടുത്ത ഭൂതകാലചരിത്രം ഈ വിദ്യാലയത്തിനുണ്ട്. സമീപത്തെ ഇല്ലങ്ങളിലെ ഉണ്ണികള്‍ക്കും ഭേദപ്പെട്ട നായര്‍കുടുംബങ്ങളിലെ കുട്ടികള്‍ക്കും എഴുത്തു പഠിക്കാന്‍ വേണ്ടി ആരംഭിച്ച ഒരു പള്ളിക്കൂടമായിരുന്നു ഇത്. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നാടെങ്ങും പടര്‍ന്നപ്പോള്‍ ദേശസ്നേഹികളായ വിദ്യാലയ നടത്തിപ്പുകാര്‍ അയിത്തജാതിക്കാരു‍ടെ കുട്ടികളെക്കൂടി പള്ളിക്കൂടത്തില്‍ ചേര്‍ത്തു. സാക്ഷരതാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. സവര്‍ണര്‍ ഇതിനെതിരെ പ്രതിഷേധിച്ചു. അവര്‍ തങ്ങളുടെ കുട്ടികളെ വിദ്യാലയത്തില്‍നിന്നു പിന്‍വലിച്ചു. എന്‍ എന്‍ കക്കാട്, എന്‍ പി നമ്പൂതിരി, എ പി വി നമ്പൂതിരി തുടങ്ങി മലയാള സാഹിത്യത്തില്‍ അവിസ്മരണീയരായ മഹാപ്രതിഭകള്‍ക്കു ജന്മം നല്‍കാന്‍ ഭാഗ്യം ലഭിച്ച അവിടനല്ലൂര്‍ ഗ്രാമം കാലം കടന്നുപോയപ്പോള്‍ കൂട്ടാലിട എന്ന കച്ചവട കേന്ദ്രത്തിന്റെ വളര്‍ച്ചയോടെ വിസ്‌മൃതിയില്‍ വീണുപോയ സ്വന്തം പേരു നിലനിര്‍ത്താന്‍ ആശ്രയിക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നാണ് അവിനല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍. കൂട്ടാലിടയില്‍ നിന്നു നടുവണ്ണൂരേക്കുള്ള റോഡിനോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന ഇപ്പോഴത്തെ ഹൈസ്കൂളില്‍ നിന്ന് അരക്കിലോമീറ്റര്‍ മാറി തെക്കുഭാഗത്തുണ്ടായിരുന്ന അണിയോത്ത് പള്ളിക്കൂടമാണ് അവിടനല്ലൂര്‍ ഹെസ്കൂള്‍ ആയി മാറുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യകാലത്തെകുറിച്ച് രേഖകളൊന്നുമില്ലെങ്കിലും 1911 മുതല്‍ വിദ്യാലയത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്കൂള്‍ റിക്കാര്‍ഡുകളില്‍ ഉണ്ട്. മഹാരാജാവിന്റെ ജന്മദിനം കല്പനദിനമായി ആചരിച്ച് ഹാജര്‍പട്ടികയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ മാസപ്പടി 14 ക 12ണയും അധ്യാപകര്‍ക്ക് 14 കയും ആയിരുന്നു. കൂടാതെ എല്ലാവര്‍ക്കും കൂടി 8 ക വീട്ടുവാടക ബത്ത ലഭിച്ചിരുന്നതായും റിക്കാര്‍ഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 1912 മുതല്‍ 1926 വരെ ഹെഡ്‌മാസ്റ്റര്‍ കെ എസ് ശ്രീനിവാസയ്യര്‍ ആയിരുന്നു. ഹിന്ദുബോര്‍ഡ് സ്കൂള്‍ എന്നാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹെഡ്‌മാസ്റ്ററെ കൂടാതെ ഒന്നാം മാസ്റ്റര്‍, രണ്ടാം മാസ്റ്റര്‍ എന്നിങ്ങനെ മൂന്ന് അധ്യാപകര്‍ ജോലി ചെയ്തിരുന്നു. ശ്രീനിവാസയ്യര്‍ക്കു ശേഷം ദീര്‍ഘകാലം ഹെഡ്‌മാസ്റ്ററായിരുന്നത് വി അപ്പുനായരാണ്. വിദ്യാലയത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിക്കുന്നതില്‍ അപ്പുൂനായര്‍ നിര്‍ണായക പങ്കുവഹിച്ചു. അപ്പുനായര്‍ക്കു ശേഷം പ്രധാനാധ്യാപകനായിരുന്നത് കൊല്ലന്‍കണ്ടി കുഞ്ഞിരാമന്‍നായരാണ്. സ്വാതന്ത്ര്യപ്രാപ്തിയ്ക്കു ശേഷം ബോര്‍ഡ് എല്‍ പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ട വിദ്യാലയം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കൂട്ടാലിടയില്‍ അഴോത്ത് കുഞ്ഞിരാമന്‍നായര്‍ നിര്‍മ്മിച്ച് വാടകയ്ക്കു നല്‍കിയ സൗകര്യപ്രദമായ കെട്ടിടത്തിലേക്കു മാറ്റി. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി ആയിരുന്ന കക്കാട്ട് രാമുണ്ണി മകന്‍ ദാമോദര മാരാര്‍ പില്‍കാലത്ത് ഇവിടെ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1961 – ല്‍ വിദ്യാലയം അപ്പ‍ര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. അതോടെ അവിടനല്ലൂര്‍ ഗവ.യു പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. പി ഗോപാലകുറുപ്പ്, എന്‍ പര്യായിക്കുട്ടി, കെ കുഞ്ഞിക്കണാരന്‍ തുടങ്ങിയവര്‍ പ്രഗത്ഭരായ പ്രധാനാധ്യാപകരായിരുന്നു. ബാലുശ്ശരി എ ഇ ഒ ആയി സര്‍വ്വീസില്‍ നിന്നു വിരമിച്ച കെ കുഞ്ഞിക്കണാരന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് 1981 ല്‍ അവിടനല്ലൂര്‍ യു പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. തുടര്‍ന്ന് വളരെക്കാലം ഈ സ്കൂളിലെ ടീച്ചര്‍ ഇന്‍ ചാര്‍ജായും അദ്ധേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്കൂളെങ്കിലും സ്ഥാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പിന്നോക്ക പ്രദേശങ്ങളിലെ യു പി സ്കൂളുകളില്‍ മതിയായ കെട്ടിട സൗകര്യവും സ്ഥലവും നല്‍കാന്‍ പി ടി എ കള്‍ തയ്യാറാവുകയാണെങ്കില്‍ ഹൈസ്കൂളായി ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അവിടനല്ലൂരിന്റെ വികസനത്തിന് ഹൈസ്കൂള്‍ ആവശ്യാമാണെന്നു മനസ്സിലാക്കിയ രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സമ്മേളിച്ച് സ്കൂള്‍ സ്പോണ്‍സറിങ് കമ്മിറ്റിയ്ക്ക് രൂപം നല്‍കി. ദിവംഗതനായ ഫാ.പോള്‍ കളപ്പുര ചെയര്‍മാനായും കെ സി കുഞ്ഞികൃഷ്ണന്‍ നായര്‍ സെക്രട്ടറിയുമായ കമ്മിറ്റി അഴോത്ത് കുഞ്ഞിരാമന്‍ നായരില്‍ നിന്ന് 60 X 20 വിസ്തീര്‍ണ്ണമുള്ള കെട്ടിടവും 40 സെന്റ് സ്ഥലവും പൊന്നും വില കൊടുത്ത് വാങ്ങി ഗവണ്‍മെന്റിന് നല്‍കി സ്കൂളിന് അനുവാദം തേടി. സ്കൂള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലവും കെട്ടിടവും വാങ്ങാന്‍ പണം സ്വരൂപിക്കുന്നതിന് വേണ്ടി മാലയും വളയും ഊരിക്കൊടുത്ത മറിയാമ്മ ജോര്‍ജ്ജ്, ലക്ഷ്മിക്കുട്ടിയമ്മ എന്നീ അധ്യാപകരും വളരെക്കാലം ഹെഡ്മാസ്റ്ററുടെ ചാര്‍ജ്ജ് വഹിച്ച ആര്‍ കെ ഗോവിന്ദന്‍, അധ്യാപകരായ വി പി ഗംഗാധരന്‍ ,പി പി കുട്ട്യേക്കിണി ,സി ഭാസ്കരന്‍, എന്‍ അച്യുതന്‍ നായര്‍, എം മാധവന്‍ നായര്‍ തുടങ്ങിയ അധ്യാപകരും ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ നിസ്‌തുല സേവനം അര്‍പ്പിച്ചവരാണ്. ജി ഒ 144/81dated 23-7-81 ഗവ.ഉത്തരവു പ്രകാരം ആരംഭിച്ച ഹൈസ്കൂളില്‍ 23-8-81 ന് പഴേടത്ത് ഗംഗാധരന്‍ നായരുടെ മകന്‍ രാജന് 8ാം തരത്തില്‍ ആദ്യമായി പ്രവേശനം നല്‍കി. ആരംഭത്തില്‍ വിദ്യര്‍തഥികളുടെ എണ്ണം കുറവായിരുന്നുവെങ്കിലും പിന്നീട് പ്രവേശനം ഗണ്യമായി വര്‍ദ്ധിച്ചപ്പോള്‍ സ്പോണ്‍സറിങ് കമ്മിറ്റി ക്ലാസുകള്‍ നടത്താന്‍ ആവശ്യമായ താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിച്ച് സ്ഥല പരിമിതിയ്ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച ഏതാനും അര്‍ദ്ധ സ്ഥിരകെട്ടിടങ്ങളും ഓലമേഞ്ഞ താല്‍ക്കാലിക ഷെഡുകളുമാണ് വളരെക്കാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നത്.പുറമെ കുഞ്ഞിരാമന്‍ നായരുടെ വാടകകെട്ടിടവും .1984 ല്‍ എസ് എസ് എല്‍ സി ആദ്യ ബാച്ച് ആരംഭിച്ചതോടെ പ്രഥമ പ്രധാനാധ്യാപികയായി മറിയാമ്മാ ജേക്കബ് നിയമിക്കപ്പെടുകയും ചെയ്തു. എസ് എസ് എല്‍ സി സെന്റര്‍ തുടങ്ങാന്‍ സേഫും ലോക്കറും കുര്യാക്കോസ് എന്ന വ്യക്തിയാണ് നല്‍കിയത്. ഈ സ്കൂളില്‍ 4 ാമത് ഹെഡ്മാസ്റ്ററായിരുന്ന (1986) ടി ടി കോശിയാണ് സ്കൂളിന്റെ ഓഫീസ് പ്രവര്‍ത്തനത്തിന് ചിട്ടയും ക്രമീകരണവും ഉണ്ടാക്കിയത്. പി നരേന്ദ്രന്‍ 1989 ല്‍ ഹെഡ്മാസ്റ്ററായി വന്ന കാലത്ത് 40 സെന്റ് കൂടി വാങ്ങി സ്കൂളിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയും ദശവാര്‍ഷിക സ്മാരകമായ സ്റ്റേജ് പണിയുകയുമുണ്ടായി.1998 ല്‍ ഹെഡ്മാസ്റ്റര്‍ ആയി നിയമിതനായ കെ ചന്തുകുട്ടി മാസ്റ്ററൂടെ കാലത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വികസന സമിതികള്‍ രൂപീകരിക്കപ്പെടുകയും ജില്ലാ പ‍ഞ്ചായത്തിന്റെ വിവിധ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തത്. വിവിധ കാലങ്ങളില്‍ പി ടി എ പ്രസിഡന്റുമാരായിരുന്ന എ രാഘവന്‍ നായര്‍, പൊയില്‍ കെ കെ മാധവന്‍, ഇ ബാലന്‍ നായര്‍ എന്നിവരുടെ വിലപ്പെട്ട സേവനങ്ങളും സ്കൂളിന്റെ വളര്‍ച്ചയ്ക്ക് വളരെ സഹായകമായിട്ടുണ്ട്. സ്കൂളിന്റെ ത്വരിതഗതിയിലുള്ള വികസനത്തിന് നേതൃത്വം നല്‍കിയ കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റൂം വികസന സമിതി ചെയര്‍മാനുമായിരുന്ന എന്‍ ശങ്കരന്‍ മാസ്റ്റര്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റൂം പി ടി എ പ്രസിഡന്റുമായിരുന്ന ടി കെ ശ്രീധരന്‍ എന്നിവരുടെ സേവനങ്ങളും സ്കൂളിന്റെ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടും. 2002-03 വര്‍ഷത്തില്‍ കെട്ടിട നിര്‍മ്മാണത്തിനും റോഡിനും പി ടി എയുമായി സഹകരിച്ച് അധ്യാപകര്‍ മുന്‍കൈയ്യെടുത്ത് 14 സെന്റ് സ്ഥലം വാങ്ങി റോഡ് നിര്‍മിച്ചതും ഈ വിദ്യാലയത്തിന്റെ ഭൗതികസൗകര്യ ‍ വികസന ചരിത്രത്തിലെ മഹാസംഭവമാണ്. സി കെ വിനോദന്‍ ,വി ഇമ്പിച്ച്യാലി,സി എച്ച് കരുണാകരന്‍ ,ടി മുരളീധരന്‍ ,എന്‍ മുരളീധരന്‍ എന്നീ അധ്യാപകരുടെ അക്ഷീണമായ പ്രയത്നത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. 1984 ലെ ആദ്യ എസ് എസ് എല്‍ സി ബാച്ചിന് ഉയര്‍ന്ന വിജയശതമാനമുണ്ടായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്ന് ഏറ്റവും കൂടിയ മാര്‍ക്ക് 2001 ല്‍ പരീക്ഷ എഴുതിയ സന്ദീപ്കുമാറിന്റെ 555 ആണ്. 2002 മുതല്‍ ഈ വിദ്യാലയം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ഗൈഡ്സ്
  • ജെ ആര്‍ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  1. -കുഞ്ഞിക്കണാരന്‍ മാസ്റ്റര്‍
  2. - ടി ടി കേശി
  3. - നരേന്ദ്രന്‍ പി
  4. - രാജന്‍
  5. -നാരായണന്‍ നമ്പൂതിരി
  6. -അലി
  7. - ഹസ്സന്‍ കു‍ഞ്ഞി മലയില്‍
  8. -അഹമ്മത് കോയ
  9. കനകമ്മ
  10. രമാദേവി
  11. കുമാരന്‍ വി.വി
  12. ശ്രീധരന്‍
  13. - ശ്രീലത എന്‍ എസ്
  14. -ജയശ്രീ പി കെ

വഴികാട്ടി

Loading map...

  • ബാലുശ്ശേരി കൂരാച്ചുണ്ട് റോഡില്‍ കൂട്ടാലിട ടൗണില്‍ നിന്നും നടുവണ്ണൂര്‍ റോഡിലൂടെ 200 മീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളിലെത്താം

ചിത്രശേഖരം