സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
1949 ൽ ഗവ : യു. പി. സ്കൂൾ മന്നാങ്കണ്ടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.  1979-80 ൽ ഗവ : ഹൈസ്കൂൾ അടിമാലി എന്നപേരിൽ ഹൈസ്കൂളായി ഉയർത്തി. മലയോര മേഖലയിലെ പ്രധാന ഗവ : ഹൈസ്കൂൾ. പകുതിയിലധികവും ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ.
ജി.എച്ച്. എസ്അടിമാലി
വിലാസം
അടിമാലി

അടിമാലി പി.ഒ.
,
ഇടുക്കി ജില്ല 685561
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽ29041ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29041 (സമേതം)
യുഡൈസ് കോഡ്32090100502
വിക്കിഡാറ്റQ64615486
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅടിമാലി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ435
പെൺകുട്ടികൾ296
ആകെ വിദ്യാർത്ഥികൾ731
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസലാം പെരൂർക്കാടൻ
പി.ടി.എ. പ്രസിഡണ്ട്തമ്പി ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
16-03-2024Abygeorge
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂൾ . 1949-ൽ‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താൽ‍ക്കാലിക ഷെഡിൽ UP സ്കൂളായി പ്രവർത്തനം തുടങ്ങി ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളും കുടിയേറ്റ കർഷകരുടെ മക്കളുമാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓർഡർ നമ്പറിൽ സ്കൂളിന് അംഗീകാരം ലഭിച്ചു . ഗവ: യു. പി. സ്കൂൾ മന്നാങ്കണ്ടം എന്നായിരുന്നു ആദ്യം സ്കൂളിന്റെ പേര്. സർവ്വേനമ്പർ -1185 പ്രകാരം രണ്ട് ഏക്കറും സർവ്വേനമ്പർ - 1188 പ്രകാരം മൂന്ന് ഏക്കറും ചേർന്ന് സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ൽ താൽകാലിക ഷെഡിൽ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 1979-80 വർഷത്തിൽ ഹൈസ്കൂൾ ആയി ഉയർത്തി . 1983ൽ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അടിമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂൾ അടിമാലി ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളിൽ 731 വിദ്യാർത്ഥികളും ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികനും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബൽ മേഖലയിൽ നിന്നുള്ളവരാണ്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാനാധ്യാപകനായി ആയി ശ്രീ അബ്ദുസലാം പെരൂർക്കാടൻ ഉം സീനിയർ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. അധ്യാപികമാരായ സിനി പി എൻ S..I.T.C ആയും സിനി ടി ഡി ​ JSITC ആയും പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ അടിമാലിയുടെ തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുൻ അധ്യാപകനായിരുന്ന ശശികുമാർ സാറിന്റെ പ്രയത്നം സ്കൂളിന്റെ ഹരിതവർണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ച് നിർമ്മിച്ച പുതിയ കെട്ടിടം സ് ക്കൂളിന് സ്വന്തമായുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

         K I സുരേന്ദ്രൻ  സാർ  സ്കൂളിലെ  കായികപ്രവർത്തനത്തിന്റെ നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടിൽ  നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവർത്തനങ്ങൾ. കലാകായിക രംഗത്ത് മികച്ച പ്രവർത്തനമാണ്  സ്കൂളിൽ  കാഴ്ചവ.യ്ക്കുന്നത്. സ്കൂൾ H M  ആയ  അബ്ദുസലാം സാറിൻെറയും  സീനിയർ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും   നേതൃത്തത്തിൽ  സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.  സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കമ്പ്യട്ടർ ലാബ് വളരെ മെച്ചപ്പെട്ടതാണ്. സിന്ദുടീച്ചറിൻെറയും ജസ്റ്റിൻ സാറിന്റെയും നേതൃത്വത്തിൽ എസ്. പി. സി യുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. ആര്യ ടീച്ചറിൻെറയും നാൻസി ടീച്ചറിൻെറയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സും മികച്ചപ്രകടനം കാഴ്ച വയ്ക്കുന്നു. 


മാനേജ്മെന്റ്

   ഗവണ്മെന്റ്.

മുൻ സാരഥികൾ

രമാദേവി പി. 21.08.2004 - 19.05.2005
വിജയം സി. ജി. 05.08.2005 - 28.11.2005
ശോഭന എൻ. വി. 28.11.2005 - 27.06.2006
വിലാസിനി എം. എം. 27.06.2006 - 31.05.2007
ഗ്രേസി സി. ജെ. 31.05.2007
കൃഷ്ണകുമാരി കെ. 01.06.2007 - 31.05.2008
രാജൻ ഇച്ച 02.06.2008 - 30.07.2008
ലതികാ ദേവി റ്റി. കെ. ലതികാ ദേവി റ്റി. കെ.
അബ്ദുൽ റഷീദ് സി. പി. 03.07.2009 - 06.04.2010
ഭവാനി പി. എസ്. 01.06.2010 - 18.05.2011
ഉണ്ണിയാപ്പു 21.06.2011 - 30.09.2011
മുരളീധരൻ എൻ. 30.09.2011 - 24.08.2012
മുഹമ്മദ് സി. 01.09.2012 - 04.05.2013
നന്ദിനി കെ. 21.06.2013 - 18.07.2013)
പ്രസീന പി. ആർ. 22.07.2013 - 01.11.2013
സുരേന്ദ്രൻ കിഴക്കേവളപ്പിൽ 01.11.2013 - 04.06.2014)
സൈന ബീവി റ്റി. എസ്. 07.06.2014 -31.03.2018
മോഹനൻ കെ 08.06.2018-18.09.2018
ശിവകല എൻ
സക്കീർ ഹുസൈൻ
ലൈല എൻ
യശോധരൻ കെ
അബ്ദുസലാം പെരൂർക്കാടൻ 25.01.2021-



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. C. N സോമരാജൻ- മുൻ പ‍‍ഞ്ചായത്ത് പ്രസിഡണ്ട് അടിമാലി ഗ്രാമ പഞ്ചാ‍യത്ത്. -9447024278

2. Dr. M.M പൗലോസ്- ഓഫ്താൽമോളജിസ്റ്റ്-9441460573

3. മുഹമ്മദ് കെ. എൻ - റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ (എം. ജി യൂനിവേഴ്സിറ്റി)-9446859390

4. ജുമൈലാ ബീവി. കെ. എം - അസി. എക്സിക്യൂട്ടീവ് എൻഞ്ചിനീയർ- കെ.എസ്.ഇ.ബി-9446129822

5. വർഗ്ഗീസ്സ് റ്റി.വി - ഹയർസെക്കന്ററി അധ്യാപകൻ - (എം. ജി.എം എച്ച്. എസ്. എസ് കുറുപ്പം പടി) -9495383024

6. ഷൈജോ അടിമാലി- സിനി- മിമിക്രി ആർട്ടിസ്റ്റ്-9400492898

7. പരീത് പി.വി.-ലോ ഓഫീസർ- ഡ്രഗ് കൺട്രോളർ, കേരള -9447342338

8. ബിനു അടിമാലി -സിനി- മിമിക്രി ആർട്ടിസ്റ്റ്-9447827108

9.മോനായി ടി.ജെ -ഇൻ‍ഡസ്ട്രിയൽ അക്കൗണ്ടന്റ് (യു.എസ്. എ- ടെക്സാസ്, ലോ കോളജ് ഗോൾഡ് മെഡലിസ്റ്റ്)-+12147635317)

10. കെ.കെ ശശികുമാർ - വില്ലേജ് ഓഫീസർ കൊല്ലം-തങ്കാട്ടുമുക്ക്-9446321244

11. സജി. എം കെ- സെക്ഷൻ ഓഫീസർ -( എം.ജി യൂനിവേഴ്സിറ്റി)-9447132312

12. തമ്പി ജോർജ് - ഗ്രാമ പഞ്ചായത്ത് മെമ്പർ --7561038725

വഴികാട്ടി

 അടിമാലി പട്ടണത്തിൻെറ ഹൃദയഭാഗത്ത് NH 49 ൻെറ സമീപത്തായി സ്ഥിതി ചെയ്യുന്നു.
മൂന്നാർ പട്ടണത്തിൽ നിന്നും 40കിലോമീറ്റർ ദൂരം.
 ആലുവായിൽ നിന്നും 83 കിലോമീറ്റർ ദൂരം.

{{#multimaps: 10.0127178,76.9157965| width=600px | zoom=13 }}


"https://schoolwiki.in/index.php?title=ജി.എച്ച്._എസ്അടിമാലി&oldid=2243323" എന്ന താളിൽനിന്ന് ശേഖരിച്ചത്