ജി.എച്ച്.എസ് .എസ് കല്ലാർ

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 6 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jmkallar (സംവാദം | സംഭാവനകൾ) (change)
ജി.എച്ച്.എസ് .എസ് കല്ലാർ
പ്രമാണം:School newimage.jpg
വിലാസം
ഇടുക്കി

കല്ലാർ പി.ഒ,
ഇടുക്കി
,
685552
സ്ഥാപിതം17

സ്ഥാപിതമാസം=ജൂലൈ

സ്ഥാപിതവർഷം=1956 - -
വിവരങ്ങൾ
ഫോൺ04868223220
ഇമെയിൽghskallar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജയ പി
പ്രധാന അദ്ധ്യാപകൻസുഹ്റബീവി എസ്
അവസാനം തിരുത്തിയത്
06-10-2017Jmkallar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന കല്ലാർ ഗവ:ഹയർ സെക്കന്ററി സ്കുൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച എൽ. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സ്കുൾ ആരംഭിച്ചപ്പോൾ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകൻ.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എൽ. പി. സ്കൂൾ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.

തമിഴരുടെ കടന്നുകയറ്റം മനസ്സിലാക്കിയ തിരുവിതാംകുർ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള മലയാളികൾക്കായി 5 ഏക്കർ വീതമുള്ള 1300-ഓളം ബ്ലോക്കുകൾ നല്കികൊണ്ട് കേരളനാടിന്റെഭാഗമാക്കി. അതിനാൽ ഈ പ്രദേശം പട്ടം കോളനി എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസസൗകര്യത്തിനായി പട്ടം കോളനിയുടെ ഹൃദയഭാഗത്തായി സ്ഥാപിതമായതാണ് കല്ലാര ഗവൺമെന്റ് ഹയർസെക്കന്ററി സ്കുൾ. ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയ ധാരാളം പേർ പ്രശസ്തരായിത്തിർന്നിട്ടുണ്ട്.ഈ സരസ്വതി ക്ഷേത്രത്തിൽ പഠിച്ചിറങ്ങിയവരാണ് ഇന്ന് ഈ സ്കുളിലെ അദ്ധ്യാപകരിൽ ഭൂരിഭാഗവും എന്ന ഒരു നേട്ടവും ഈ സ്കുളിനുണ്ട്. ഇപ്പോൾ ശ്രി. ജോർജ് തോമസ് പ്രിൻസിപ്പലായും ശ്രിമതി. ബി. ശ്രീദേവി ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിക്കുന്നു. ഇവിടെ 70-ഓളം അദ്ധ്യാപകരും 2- ക്ലർക്കും 2- ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും ഇന്ന സേവനമനുഷ്ഠിക്കുന്നുണ്ട്. ഓരോ വർഷവും വിദ്യാർത്ഥികൾ പ്രവേശനം ആഗ്രഹിച്ച് ധാരാളമായി ഇവിടെ എത്താറുണ്ട്. ഈ വർഷം യു. പി, ഹൈസ്കുൾ വിഭാഗങ്ങളിലായി 1732 കൂട്ടികളും ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 330 കൂട്ടികളും പടനം നടത്തുന്നുണ്ട്.ഓരോ വർഷവും കൂട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നു. പഠനനിലവാരം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭാസം നല്കാൻ ഇവിടുത്തെ അദ്ധ്യാപകർ പ്രയത്നിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ എസ്. എസ്, എൽ.സി പരിക്ഷയിൽ 99% വിജയം കരസ്തമാക്കാൻ കഴിഞ്ഞു എന്നത് ഈ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരുനേട്ടമായി തീർന്നിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികൾക്കായി പ്രവർത്തന സജ്ജമായ സയൻസ് ലാബും , യു. പി - ഹൈസ്കുൾ വിഭാഗങ്ങളിലായി രണ്ട് ഐ. ടി ലാബും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഓഡിയോ വിഷ്വൽ ലാബും കുട്ടികളുടെ പഠനവൈകല്യങ്ങൾ മനസ്സിലാക്കുന്നതിനായി കൗൺസിലറും ആരോഗ്യപ്രശിനങ്ങൾ പരിഹരിക്കുന്നതിനായി ഒരു നേഴ്സും ഇവിടെ സേവനം ചെയ്യുന്നു.പ്രത്യേകം ശ്രദ്ധ ലഭികേണ്ട കൂട്ടികൾക്കുവേണ്ടി 2 പ്രത്യേക അദ്ധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നെടുംകണ്ടം, പാമ്പാടുംപാറ എന്നി 2 പഞ്ചായത്തിലായാണ് കല്ലാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കുൾ സ്ഥിതിചെയ്യുന്നത്. സ്കുളിന് സമിപത്തായി പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി, വില്ലേജ് ഓഫിസ്, സബ് രജ്സ്ട്രാർ ഓഫിസ്, എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ എന്നിവയും സ്ഥിതിചെയ്യുന്നു. യാത്രാസൗകര്യം സ്കുളിന് സ്വന്തമായി വാഹനസൗകര്യമില്ല. പാമ്പാടുംപാറ, കരുണാപുരം, നെടുംകണ്ടം,ഉടുമ്പൻചോല എന്നി പഞ്ചായത്തിലെ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ സ്കൂളിലെത്തിചേരുന്നുണ്ട്. വിദ്യാർത്ഥികൾക്ക യാത്രാസൗകര്യം ഏർപ്പെടുത്തുവാൻ പി. റ്റി. എ. യും അധികൃതരും ആലോചിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി
  • കായിക പ്രവർത്തനങ്ങൾ
  • ക്ലാസ് മാഗസിൻ.
     ഈ പരിപാടിയിൽ ഓരോ ക്ലാസുകാരും ഓരോ മാഗസിൻ തയ്യാറാക്കുന്നു. അതിൽ മികച്ചത് കണ്ടെത്തി സമ്മാനം നൽകുന്നു. 
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയന്സ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • ലിറ്റററി ക്ലബ്
  • ഐടി ക്ലബ്
     ഞങ്ങളുടെ സ്ക്കുളിൽ സജ്ജിവമായി ഐടി ക്ലബ് പ്രവർത്തിക്കുന്നു. 50 തോളം കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു.
  • എസ് പി സി
      2010 ആഗസ്റ്റ് 17ന് എസ് പി സി ആരംഭിച്ചു. 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ഈ സംഘടന.

സർക്കാർ വിദ്യാലയം

                ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് കല്ലാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കുൾ. യുപി വിഭാഗത്തിൽ 18 ഡിവിഷനും എച്ച് എസ് വിഭാഗത്തിൽ 24 ഡിവിഷനും എച്ച് എസ് എസ് വിഭാഗത്തിൽ 6 ഡിവിഷനും പ്രവർത്തിക്കുന്നു. പഠനപാഠ്യേതര രംഗങ്ങളിൽ ഞങ്ങളുടെ സ്ക്കുൾ മികവ് പുലർത്തുന്നു. പൊതുവിദ്യാഭ്യാസമേഖലയിൽ കുട്ടികളുടെ എണ്ണം കുറയുമ്പോളും ഞങ്ങളുടെ സ്ക്കുളിൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയുമ്പോഴും കൂടിവരുന്നു. കഴിഞ്ഞകുറെ വർഷങ്ങളായി സ്ക്കുളിന്റെ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും ഉണ്ടായ ഉയർച്ചമൂലമാണിത്. കഴിഞ്ഞ കുറെ വർഷങ്ങളിലായി എസ് എസ് എൽ സി വിജയശതമാനം 95 മുകളിൽ നിലനിർത്താൻ ഞങ്ങൾക്കു സാധിക്കുന്നു. കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ചതിൽ ഏറ്റവും കുടുതൽ കുട്ടികളുണ്ടായിരുന്നത് ‌‍ഞങ്ങളുടെ സ്ക്കുളിലാണ്. കഴിഞ്ഞ വർഷം 3 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. മാത്രമല്ല, 9 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ്സും 1 വിഷയത്തിന് എ ഗ്രേഡും നേടാൻ സാധിച്ചു.  

കല, കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, സാമുഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു. ഇടുക്കി റവന്യു ജില്ലയിൽ എല്ലാ വർഷവും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഗവ​ൺമെന്റ് സ്ക്കുൾ ഞങ്ങളുടേതാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വര്ഷം പേര്

1956 ശ്രീ. മാമച്ചൻ
1963 ശ്രീ. മോഹനൻ നായർ
1966 ശ്രീ. ഇട്ടു അവിരാ
1967 ശ്രീ. ഔസേപ്പ്
1970 ശ്രീമതി. മറിയാമ്മ ജോൺ
1972 ശ്രീ. വി.ജെ. ഇഗ്നേഷ്യസ്
1978 ശ്രീ. റ്റി. ജെ. വർഗ്ഗീസ്
1981 ശ്രീ. പി.സി. രാമൻ നായർ
1982 ശ്രീ. കെ. ജോൺ
1984 ശ്രീ. കുമാര വാര്യർ
1986 ശ്രീ. മുഹമ്മദ് കാസിം
1987 ശ്രീമതി. സൂസൻ പി. എബ്രഹാം
1988 ശ്രീമതി. പി, കെ. അന്നമ്മ
1988 ശ്രീ. എം. എൻ. മുഹമ്മദ് കാസിം
1990 ശ്രീമതി. അന്നമ്മ. എ
1991 ശ്രീമതി. പി. കെ. കുട്ടിയമ്മ
1992 ശ്രീമതി. ഓമനക്കുട്ടിയമ്മ
1993 ശ്രീമതി. എം. ആമിന
1994 ശ്രീമതി. സുരേന്ദ്രനാഥ്
1996 ശ്രീമതി. കെ. കെ. സാവിത്രി
1999 ശ്രീമതി. കനകമ്മ. കെ
2000 ശ്രീ. ഹസ്സൻ
2001 ശ്രീ. കെ. ശങ്കര നാരായണൻ
2002 ശ്രീമതി. എസ്. ജലജ
2003 ശ്രീ. പി. ജെ. റോബര്ട്ട്
2004 ശ്രീ. വി. കെ. ഉമ്മർ, ശ്രി. ഇ.കെ. സുലൈമാൻ
2005 ശ്രീമതി. എം. തുളസി.
2006 ശ്രീമതി. വനജാക്ഷി. ബി.
2006 ശ്രീമതി. പ്രസന്ന ജോർജ്ജ്
2007 ഫാ. സാജു. കെ. മത്തായി.
2008 റ്റി.പി. വർഗ്ഗീസ്,
2008 കെ. ജ്യോതി.
2009 ശ്രീദേവി ബി
2013 രമേശൻ
2014 ഗിരിജ റ്റി ജി
2017 സുരഭിലകുമാരി പി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   സി ജെ കുട്ടപ്പൻ   ( ചെയർമാൻ ഫോക് ലോർ അക്കദമി, കേരള )
   പി എൻ വിജയൻ ( പ്രസിഡന്റ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് )
   രാമചന്ദ്രൻ         ( ഡെപ്യുട്ടി കളക്ടർ )
   ഡോ. ഡെമിനിക്. ജെ. കാട്ടൂർ. ( ലക്ച്ചറർ, യൂണിവേർസിറ്റി കോളോജ് തിരുവനന്തപുരം)

വഴികാട്ടി

{{#multimaps:9.815437, 77.182764 |zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_.എസ്_കല്ലാർ&oldid=410440" എന്ന താളിൽനിന്ന് ശേഖരിച്ചത്