ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ എല്ലാം മലിനം

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എല്ലാം മലിനം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എല്ലാം മലിനം

നമ്മുടെ ജീവൻ നിലനിർത്തുന്ന മണ്ണും ജലവും വായുവും ഇന്ന് വളരെ അധികം മലിനീകരിക്കപെട്ടിരിക്കുന്നു. എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യ കൂമ്പാരങ്ങളും. പ്രകൃതി രമണീയമായിരുന്ന നമ്മുടെ കേരളം ഇന്നാകെ മാറിയിരിക്കുന്നു. മാലിന്യങ്ങളും പ്ലാസ്റ്റിക്കും മനുഷ്യ ജീവൻ്റെ നിലനിൽപ്പിനും ആരോഗ്യത്തിനും ഉണ്ടാകുന്ന വെല്ലുവിളികൾ ചെറുതല്ല. കാര്യങ്ങൾ ഗൗരവമായെടുക്കാതെ ചിലർ ചെയ്യുന്ന തെറ്റായ പ്രവർത്തികൾ നമ്മുടെ നാടിന് ദോഷം വരുത്തുന്നു. അത് കൊണ്ട് നമ്മുടെ പരിസരവും തോടുകളും പുഴകളും വൃത്തിയായി നിലനിർത്തുകയും ശുചിത്വം പരിപാലിക്കുകയും ചെയ്യേണ്ടത് നമ്മൾ വിദ്യാർഥികളുടെ കൂടെ കടമയാണ്. ഏറ്റവും അധികം ക്യാൻസർ രോഗികൾ ഉള്ള സംസ്ഥാനമായി നമ്മുടെ കേരളം' മാറിയ സ്ഥിതിക്ക് ഇനി നമുക്ക് വൈകിക്കൂടാ....... ജൈവ മാലിന്യങ്ങൾ നാം സ്വയം സംസ്കരിക്കുക. ഒരിക്കലും പ്ലാസ്റ്റിക് കത്തിക്കരുത്മ. ലിനജലം കെട്ടികിടന്ന് കൊതുകുകളെ വളർത്താതിരിക്കുക. ഇത്തരം കാര്യങ്ങൾ നമ്മുടെ ഓരോ വീട്ടുകാരും ശ്രദ്ധിക്കുക. നമ്മൾ വിദ്യാർഥികൾക്കും സ്കൂളും ,വീടും വൃത്തിയായി നിലനിർത്താം. ഒത്തൊരുമിച്ച് പ്രവർത്തിക്കാം നമ്മുടെ നാടിൻ്റെ രക്ഷക്കായി -

ഹനാൻ അഹമ്മദ്
3 B ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം